Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജസ്പ്രീത് ബൂംറ നൈറ്റ് വാച്ച്മാന്‍, അനാവശ്യ റിസ്‌കാണത്- പ്രഗ്യാന്‍ ഓജ

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് അഡ്‌ലെയ്ഡില്‍ പുരോഗമിക്കുകയാണ്. മത്സരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഒന്നാം ഇന്നിങ്‌സ് 244 എന്ന സ്‌കോറിന് ഒതുങ്ങിയ ഇന്ത്യ 191 റണ്‍സിന് ആതിഥേയരെ കൂടാരം കയറ്റി എന്നതാണ് ശ്രദ്ധേയം. നിലവില്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സെന്ന നിലയിലാണ് ഇന്ത്യയുള്ളത്. മായങ്ക് അഗര്‍വാളിനൊപ്പം (5) നൈറ്റ് വാച്ച്മാനായി ജസ്പ്രീത് ബൂംറയാണ് (0) ക്രീസില്‍. ഇപ്പോഴിതാ ബൂംറയെ നൈറ്റ് വാച്ച്മാനാക്കി അയച്ചത് അനാവശ്യ റിസ്‌കാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.

ഇന്ത്യയുടെ തുറുപ്പ്ചീട്ടായ ബൂംറയെ നൈറ്റ് വാച്ച്മാനാക്കി ഇറക്കിയത് അദ്ദേഹത്തിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഓസീസ് പേസര്‍മാരുടെ ബൗണ്‍സറേറ്റ് പരിക്കേല്‍ക്കേണ്ടി വന്നാല്‍ ഇന്ത്യയെ സംബന്ധിച്ചത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്. 'ബൗളറെന്ന നിലയില്‍ ബൂംറ വലിയ സമ്പാദ്യമാണ്. ഞാനൊരിക്കലും ബൂംറയെ നൈറ്റ് വാച്ച്മാനായി അയക്കില്ല. മറ്റാരെയെങ്കിലും ഇറക്കാമായിരുന്നു. കാരണം ബൂംറ നമ്മുടെ ഒന്നാം നമ്പര്‍ ബൗളരാണ്'-സ്‌പോര്‍ട്‌സ് ടുഡെയുടെ പരിപാടിയില്‍ ഓജ പറഞ്ഞു.

pragyanojha

'ഞാന്‍ ഫാസ്റ്റ് ബൗളര്‍മാരോട് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. വിദേശ മൈതാനത്ത് അവര്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഷൂവിനുള്ളില്‍ ഒരു ലെയറുകൂടി വെക്കും. ബാറ്റ് ചെയ്യുമ്പോള്‍ പരിക്കേല്‍ക്കാതെ ഇരിക്കാനാണ് അത്. ബൗളര്‍മാരുടെ പരിക്കിന് പരമ്പര തന്നെ കൈവിടേണ്ടി വന്നേക്കും. ബൂംറയാണ് ബാറ്റ് ചെയ്യുന്നത്. ഇനിയും മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. ടീമെന്ന നിലയില്‍ അവന്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടവനാണ്'-പ്രഗ്യാന്‍ ഓജ പറഞ്ഞു.

സന്നാഹ മത്സരത്തില്‍ ബൂംറ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയിരുന്നു. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ബൂംറ രണ്ടാം ദിനം 11 പന്തുകളാണ് നേരിട്ടത്. വിക്കറ്റ് പോവാതെ പിടിച്ചു നിന്ന ബൂംറയെ കോലിയടക്കമുള്ളവര്‍ അഭിനന്ദിച്ചിരുന്നു. ഇന്ന് മൂന്നാം ദിനത്തില്‍ ബൂംറയ്ക്ക് പരിക്കേല്‍ക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ന്യൂബൗളില്‍ ബൗണ്‍സറുകള്‍ എറിഞ്ഞ് ബൂംറയെ നേരിടാന്‍ ഓസീസ് ബൗളര്‍മാര്‍ ശ്രമിച്ചാല്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടിയായേക്കും.

നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്റെ ബൗളിങ്ങാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഓസീസ് സ്പിന്നര്‍ നഥാന്‍ ലയണ് കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കാത്ത സ്ഥലത്താണ് അശ്വിന്റെ നേട്ടം. ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് ഷമിക്ക് വിക്കറ്റ് നേടാനായില്ല.

Story first published: Saturday, December 19, 2020, 10:33 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+