Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആദ്യം ഹെഡ്ഡിന്റെ അടി, പിന്നെ ആഞ്ഞടിച്ച് ഓസീസ് ബൗളിങും!! മുട്ടിടിച്ച് ഇന്ത്യ

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റ് വളരെ ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. 157 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിനു 128 റണ്‍സെന്ന നിലയില്‍ പതറുകയാണ്. അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 29 റണ്‍സാണ് ആവശ്യം.

ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുല്‍ (7), യശസ്വി ജയ്‌സ്വാള്‍ (24), ശുഭ്മന്‍ ഗില്‍ (28), വിരാട് കോലി (11), നായകന്‍ രോഹിത് ശര്‍മ (6) എന്നിവരുടെയെല്ലാം വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. 28 റണ്‍സോടെ റിഷഭ് പന്തും 15 റണ്‍സുമായി നിതീഷ് റെഡ്ഡിയുമാണ് ക്രീസിലുള്ളത്. മൂന്നാം ദിനം ഇവരില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ പിറന്നാല്‍ മാത്രമേ ഇന്ത്യക്കു ഇനി ടെസ്റ്റില്‍ നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ.

VIRAT KOHLI

ഹെഡിന്റെ അഴിഞ്ഞാട്ടം

വെടിക്കെട്ട് താരം ട്രാവിസ് ഹെഡിന്റെ അഴിഞ്ഞാട്ടമാണ് ഓസ്‌ട്രേലിയക്കു ആദ്യ ഇന്നിങ്‌സില്‍ കരുത്തായത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 180 റണ്‍സിനു മറുപടിയില്‍ 337 റണ്‍സ് അടിച്ചെടുക്കാന്‍ ഓസീസിനു കഴിഞ്ഞു. ഇതിനു അവരെ സഹായിച്ചതാവട്ടെ ഹെഡുമായിരുന്നു. 140 റണ്‍സോടെ അദ്ദേഹം ഓസീസ് ഇന്നിങ്‌സിലെ അമരക്കാരനാവുകയായരുന്നു, വെറും 141 ബോളുകളില്‍ നിന്നാണിത്. 17 ഫോറും നാലു സികസറും ഇതിലുള്‍പ്പെടും.

64 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌നാണ് ഓസ്‌ട്രേലിയയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 126 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറുകളുള്‍പ്പെട്ടിരുന്നു. നാതാന്‍ മക്‌സീനി 39 റണ്‍സും സ്‌കോര്‍ ചെയ്തു. നാലു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. നിതീഷ് റെഡ്ഡിയും ആര്‍ അശ്വിനും ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.

ഹെഡിനെ 78 റണ്‍സില്‍ നില്‍ക്കെ പുറത്താക്കാന്‍ ഇന്ത്യക്കു സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ ഹര്‍ഷിത് റാണയുടെ ബൗളിങില്‍ എഡ്ജായ ഹെഡിന്റെ ക്യാച്ച് റിഷഭ് പാഴാക്കുകയായിരുന്നു. ഒരു വിക്കറ്റിന് 86 റണ്‍സെന്ന നിലയിലാണ് ഓസീസ് രണ്ടാംദിനം കളി പുനരാരംഭിച്ചത്. മക്‌സ്വീനിയെയും സ്റ്റീവ് സ്മിത്തിനെയും (2) അധികം വൈകാതെ പുറത്താക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.

എന്നാല്‍ നാലാം വിക്കറ്റില്‍ 68 ലബ്യുഷെയ്ന്‍- ഹെഡ് ജോടി 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് പിടിമുറുക്കി. ലബ്യുഷെയ്‌നെ മടക്കി ഇന്ത്യ ബ്രേക്ക്ത്രൂ നേടിയെങ്കിലും ആറാം വിക്കറ്റില്‍ ഹെഡ്- ക്യാരി ജോടി 74 റണ്‍സ് നേടിയതോടെ ഓസീസ് മികച്ച ലീഡുറപ്പിക്കുകയായിരുന്നു.

TRAVIS HEAD

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം പാളുകയായിരുന്നു. മികച്ച ടോട്ടല്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ ടീം വെറും 180 റണ്‍സിനു പുറത്താവുകയായിരുന്നു. 150 റണ്‍സ് പോലും കടക്കില്ലെന്നു തോന്നിച്ച ഇന്ത്യയെ 200നടുത്ത് എത്തിച്ചത് നിതീഷ് റെഡ്ഡിയാണ്. 54 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടക്കം 42 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി.

കെഎല്‍ രാഹുല്‍ (37), ശുഭ്മന്‍ ഗില്‍ (31), ആര്‍ അശ്വിന്‍ (22), റിഷഭ് പന്ത് (21) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിനു 68 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ.

എന്നാല്‍ ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പ് അപ്രതീക്ഷിത തകര്‍ച്ചയുണ്ടായി. 12 റണ്‍സിനിട മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ നാലിന് 81ലേക്കു വീഴുകയായിരുന്നു. ആറു വിക്കറ്റുകള്‍ പിഴുത മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയുടെ കഥ കഴിച്ചത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), നിതീഷ് റെഡ്ഡി, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖവാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട്.

Story first published: Saturday, December 7, 2024, 7:03 [IST]
Other articles published on Dec 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+