Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പിങ്ക് ബോള്‍ ടെസ്റ്റില്‍ നാണം കെട്ടു!! പൊരുതാതെ തോറ്റ് ഇന്ത്യ, സൂപ്പര്‍ ഓസീസ്

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ആരാധകര്‍ സ്വപ്‌നം കണ്ടതു പോലെയൊരു അദ്ഭുതമൊന്നും പിങ്ക് ബോള്‍ ടെസ്റ്റില്‍ സംഭവിച്ചില്ല. ഓസ്‌ട്രേലിയക്കെതിരായ രണ്ടാമങ്കത്തില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ . പത്തു വിക്കറ്റിന്റെ ഏകപക്ഷീയ ജയമാണ് ടെസ്റ്റില്‍ നിലവിലെ ലോക ചാംപ്യന്മാര്‍ കൂടിയായ കംഗാരുപ്പട സ്വന്തമാക്കിയത്. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 1-1നു ഒപ്പമെത്തുകയും ചെയ്തു.

രണ്ടാംദിനം തന്നെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. കാരണം 157 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ഇറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റിനു 128 റണ്‍സിനാണ് കളി അവസാനിപ്പിച്ചത്. എങ്കിലും ടെസറ്റില്‍ ഇന്ത്യയുടെ രക്ഷകനായ റിഷഭ് പന്ത് ക്രീസിലുണ്ടായിരുന്നതിനാല്‍ ഇന്ത്യക്കു നേരിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം രാവിലെ ആദ്യ ഓവറില്‍ തന്നെ റിഷഭ് പുറത്തായതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പായി.

RISHABH PANT OUT

വീണ്ടും ബാറ്റിങ് ദുരന്തം

നിതീഷ് റെഡ്ഡി (42) ഒരിക്കല്‍ക്കൂടി ഒറ്റയാള്‍പോരാട്ടം നടത്തിയെങ്കിലും വെറും 18 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഇന്ത്യക്കു ലഭിച്ചുളളൂ. 19 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം വെറും 3.2 ഓവറില്‍ ഓസ്‌ട്രേലിയ മറികടക്കുകയും ചെയ്തു. 10 റണ്‍സോടെ നതാന്‍ മക്‌സ്വീനിയും ഒമ്പതു റണ്‍സുമായി ഉസ്മാന്‍ ഖവാജയും പുറത്താനാതെ നിന്നു. പരമ്പരയിലെ അടുത്ത മല്‍സരം 14 മുതല്‍ ബ്രിസ്ബണിലെ ഗാബയില്‍ നടക്കും.

47 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് നിതീഷിന്റെ ഇന്നിങ്‌സ്. റിഷഭ് (28), ശുഭ്മന്‍ ഗില്‍ (28), യശസ്വി ജയ്‌സ്വാള്‍ (24) എന്നിവരാണ് 20 പ്ലസ് സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. കെഎല്‍ രാഹുല്‍ (7), വിരാട് കോലി (11), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (6), ആര്‍ അശ്വിന്‍ (7), ഹര്‍ഷിത് റാണ (0), എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി.

ആദ്യ ഇന്നിങ്‌സില്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ആറു വിക്കറ്റുകളോടെ ഇന്ത്യയുടെ അന്തകനായതെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഊഴമായിരുന്നു. അഞ്ചു വിക്കറ്റുകളുമായി അദ്ദേഹം ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചു. സ്‌കോട്ട് ബോളണ്ട് മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

ട്രാവിസ് ഷോ

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 180 റണ്‍സിനു മറുപടിയില്‍ ഓസ്‌ട്രേലിയ രണ്ടാംദിനം 337 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഇന്ത്യയുടെ സ്ഥിരം പേടിസ്വപ്‌നമായ ട്രാവിസ് ഹെഡ് തന്നെയാണ് ഇത്തവണയും ഓസീസിന്റെ ഹീറോയായത്. 141 ബോളില്‍ 140 റണ്‍സ് വാരിക്കൂട്ടി അദ്ദേഹം പുറത്താവുകയായിരുന്നു. 17 ഫോറും നാലു സിക്‌സറുമടക്കമായിരുന്നു ഇത്.

മാര്‍നസ് ലബ്യുഷെയ്ന്‍ (64), നതാന്‍ മക്‌സ്വീനി (39) എന്നിവരുടെ ഇന്നിങ്‌സുകളും ഓസ്‌ട്രേലിയക്കു കരുത്തായി. ഇന്ത്യന്‍ ബൗളിങെടുത്താല്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാലു വിക്കറ്റുകള്‍ വീതം പങ്കിടുകയായിരുന്നു. നിതീഷ് റെഡ്ഡിക്കും ആര്‍ അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം ലഭിക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), നിതീഷ് റെഡ്ഡി, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖവാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, അലെക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, സ്‌കോട്ട് ബോളണ്ട്.

Story first published: Sunday, December 8, 2024, 6:28 [IST]
Other articles published on Dec 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+