For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യയെ തോല്‍പ്പിക്കും, ഓസീസിന് ജയിക്കാന്‍ ഈ 2 പേര്‍മതി; വെല്ലുവിളിച്ച് കമ്മിന്‍സ്

സിഡ്‌നി: കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുകയാണ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇത്തവണ ഹാട്രിക് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. ഗൗതം ഗംഭീര്‍ എന്ന പുതിയ പരിശീലകന് കീഴിലാണ് ഇന്ത്യ ഇത്തവണ കളിക്കാന്‍ പോകുന്നത്. ഓസ്‌ട്രേലിയ പകരം വീട്ടാന്‍ കാത്തിരിക്കുകയാണ്.

ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യ പരമ്പര നിലനിര്‍ത്തുമെന്ന് പറയുമ്പോഴും കാര്യങ്ങള്‍ എളുപ്പമാവില്ല എന്ന് നിസംശയം പറയാം. ഇപ്പോഴിതാ ഇന്ത്യയെ ഇത്തവണ തോല്‍പ്പിക്കുമെന്നും അതിന് തങ്ങളുടെ രണ്ട് ഓള്‍റൗണ്ടര്‍മാര്‍ മതിയെന്നും പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സ്. 'ഞങ്ങളുടെ രണ്ട് ഓള്‍റൗണ്ടര്‍മാരും നിര്‍ണ്ണായക താരങ്ങളാണ്. മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ പരമാവധി ഉപയോഗപ്പെടുത്താനാണ് പദ്ധതി.

കഴിഞ്ഞ കുറച്ച് നാളുകളായി അധികം ടെസ്റ്റ് കളിക്കാന്‍ സാധിച്ചിട്ടില്ല. വരുന്ന മത്സരങ്ങളെല്ലാം നിര്‍ണ്ണായകമാണ്. ഗ്രീനും മാര്‍ഷും ഇപ്പോള്‍ വളരെയധികം മെച്ചപ്പെട്ട താരങ്ങളാണ്. ഏത് ബാറ്റിങ് പൊസിഷനിലും ഇവരെ കളിപ്പിക്കാന്‍ സാധിക്കും. നതാന്‍ ലിയോണെപ്പോലൊരു സ്പിന്നറെ ലഭിച്ചത് ഭാഗ്യമാണ്. ഓള്‍റൗണ്ടര്‍മാര്‍ കൂടുതല്‍ ബൗളര്‍മാരെ ഉപയോഗിക്കാനുള്ള അവസരം നായകന് നല്‍കുന്നു. ഇന്ത്യക്കെതിരേ ഈ ഓള്‍റൗണ്ടര്‍മാരില്‍ ഞങ്ങള്‍ വലിയ വിശ്വാസം അര്‍പ്പിക്കുന്നു' കമ്മിന്‍സ് പറഞ്ഞു.

ഇത്തവണ ഓസ്‌ട്രേലിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി ഇന്ത്യന്‍ പരമ്പരയ്ക്കായുള്ള മുന്നൊരുക്കം സജീവമാക്കിയിരിക്കുകയാണ്. നായകന്‍ പാറ്റ് കമ്മിന്‍സടക്കം ചില നിര്‍ണ്ണായക താരങ്ങള്‍ അടുത്ത ചില പരമ്പരകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആവശ്യത്തിന് വിശ്രമമെടുത്ത് ഇന്ത്യക്കായുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഫിറ്റ്‌നസ് നിലനിര്‍ത്താനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇത്തരമൊരു തീരുമാനമെടുത്തത്.

cameron green

പല പ്രധാന താരങ്ങളേയും പരിക്ക് വേട്ടയാടിയതും ഇന്ത്യക്കെതിരേ പരമ്പര നഷ്ടമാവാന്‍ കാരണമായെന്നാണ് ഓസീസിന്റെ വിലയിരുത്തല്‍. ഇത് മുന്നില്‍ക്കണ്ടാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് പേസ് കൂട്ടുകെട്ടും മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷിന്റേയും ഗ്രീനിന്റേയും സാന്നിധ്യവും ഓസ്‌ട്രേലിയക്ക് കരുത്ത് പകരും. ബാറ്റിങ് നിരയില്‍ ട്രാവിഡ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരുമുണ്ട്.

ഇന്ത്യക്ക് പഴയ പോരാട്ടവീര്യമുണ്ടെന്ന് നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പറയാനാവില്ല. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയത് റിഷഭ് പന്തിന്റെ കരുത്തിലായിരുന്നു. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ റിഷഭിന് ഇപ്പോള്‍ പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല.താരത്തിന്റെ ഫിറ്റ്‌നസും ചോദ്യമുയര്‍ത്തുന്നതാണ്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ അഭാവവും ടീമിലുണ്ട്.

മുഹമ്മദ് ഷമി പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചുവരാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനം കണ്ടറിയണം. ഇന്ത്യയുടെ പേസ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാണെന്നതില്‍ തര്‍ക്കമില്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി കൂട്ടുകെട്ടിനൊപ്പം യുവ പേസര്‍മാരായി ആരെങ്കിലും വരുമോയെന്നതാണ് ചോദ്യം. രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി യശ്വസി ജയ്‌സ്വാള്‍ വന്നേക്കും. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനാവും സ്ഥാനം.

സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോളില്ലാത്തതിനാല്‍ രവീന്ദ്ര ജഡേ മാത്രമാവും പ്ലേയിങ് 11ല്‍ ഇടം പിടിക്കുക. ഇന്ത്യക്ക് ഇത്തവണ പരമ്പര നേടാന്‍ നന്നായി വിയര്‍ക്കേണ്ടി വരും. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേതുപോലെ ഗംഭീറിന്റെ മണ്ടന്‍ പദ്ധതികള്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം. എന്തായാലും ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പരമ്പര നേട്ടം അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പറയാം.

Story first published: Monday, August 19, 2024, 15:29 [IST]
Other articles published on Aug 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+