Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മുഷ്താഖ് അലി ട്രോഫിയില്‍ മിന്നിച്ചു, ഇവര്‍ ടീം ഇന്ത്യയിലേക്ക്! ആര്‍ക്കാവും ഭാഗ്യം?

പഞ്ചാബിന്റെ കിരീടധാരണത്തോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ സയ്ദ് മുഷ്താഖ് അലി ട്രോഫിക്കു തിരശീല വീണിരിക്കുകയാണ്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ടി20 ടൂര്‍ണമെന്റ് കൂടിയാണിത്. കാരണം ഓസ്‌ട്രേലിയക്കെതിരേ ഈ മാസം അവസാനത്തോടെ ടി20 പരമ്പര ഇന്ത്യ കളിക്കാനിരിക്കുകയാണ്.

മുഷ്താഖ് അലി ട്രോഫിയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയ ചില പുതുമുഖ യുവതാരങ്ങളെ ഓസീസിനെതിരേ പരീക്ഷിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കേണ്ട സമയമായിരിക്കുകയാണ്.

RIYAN PARAG

അതുകൊണ്ടു തന്നെ പ്രധാന താരങ്ങളുടെ അഭാവം നേരിട്ടാല്‍ അവര്‍ക്കു പകരം റിസര്‍വ് കളിക്കാരെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മുഷ്താഖ് അലി ട്രോഫിയില്‍ കസറിയ ചിലര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനും ഇന്ത്യക്കു പ്ലാനുണ്ട്.

സീനിയര്‍ താരങ്ങളില്ലാതെ യുവനിരെയായിരിക്കും ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പരീക്ഷിക്കുകയെന്നാണ് സൂചനകള്‍. ലോകകപ്പിനു പിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ ടൂര്‍ണമെന്റില്‍ കളിച്ച മുന്‍നിര താരങ്ങള്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കും. മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ചില പുതുമുഖ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് ഈ ലിസ്റ്റിലെ ഒരാള്‍. അസം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹമാണ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍. 10 മല്‍സരങ്ങളില്‍ നിന്നും 85 ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 520 റണ്‍സാണ്. ടൂര്‍ണമെന്റില്‍ 500നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരവും പരാഗാണ്.

തുടര്‍ച്ചയായി ഏഴു ഫിഫ്റ്റികളാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിയത്. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു താരം നേട്ടം കൈവരിച്ചതും ഇതാദ്യമായിട്ടാണ്. ബാറ്റിങില്‍ മാത്രമല്ല ലെഗ് സ്പിന്നര്‍ കൂടിയായ പരാഗ് ബൗളിങിലും മികച്ചുനിന്നു. 10 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു മികച്ചൊരു പിന്‍ഗാമിയെ തേടുന്ന ഇന്ത്യക്കു നല്ലൊരു ഓപ്ഷന്‍ കൂടിയാണ് പരാഗ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഇനിയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരയാര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ പരാഗിനായിട്ടുണ്ട്.

പഞ്ചാബിന്റെ ഇടംകൈയന്‍ ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാനിടയുള്ള രണ്ടാമത്തെ താരം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ അഭിഷേക് കാഴ്ചവച്ചിട്ടുണ്ട്.

ABHISHEK

മുഷ്താഖ് അലി ട്രോഫിയില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം അഭിഷേകിനായിരുന്നു. പരാഗ് കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് അദ്ദേഹമായിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 485 റണ്‍സ് അഭിഷേക് നേടിയിരുന്നു.

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി മിന്നിച്ച യുവ സ്പിന്നര്‍ സുയാഷ് ശര്‍മയാണ് ഇന്ത്യന്‍ ടീമില്‍ എത്തിയേക്കാവുന്ന മറ്റൊരാള്‍. സ്ഥിരതയില്ലാത്ത പ്രകടനങ്ങളെ തുടര്‍ന്നു ടീമില്‍ നിന്നും പുറത്തായ യുസ്വേന്ദ്ര ചഹലിനു പകരം ഇന്ത്യക്കു പരീക്ഷിക്കാവുന്ന ലെഗ് സ്പിന്നറാണ് സുയാഷ്. മുഷ്താഖ് അലിയില്‍ ഡല്‍ഹിക്കു വേണ്ടി 18 വിക്കറ്റുകള്‍ താരം പിഴുതിരുന്നു.

ബറോഡയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ അതീത് ഷേത്താണ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്കു നറുക്കു വീഴാനിടയുള്ള നാലാമത്തെ താരം. ബറോഡയെ ഫൈനലിലെത്തിക്കുന്നതില്‍ അതീത് വഹിച്ച പങ്ക് വലുതായിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Story first published: Tuesday, November 7, 2023, 10:04 [IST]
Other articles published on Nov 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+