Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പ്രശ്‌നം ഷോട്ട് സെലക്ഷനല്ല, കോലി പതറുന്നത് അവിടെയാണ്; ചൂണ്ടിക്കാട്ടി ഗവാസ്‌ക്കര്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആവേശകരമായി മുന്നോട്ട് പോവുകയാണ്. നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഓസ്‌ട്രേലിയ 2-1ന് പരമ്പരയില്‍ മുന്നിലാണ്. അഞ്ചാം മത്സരം സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. ആദ്യ ദിനം കളി കഴിയുമ്പോള്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 9 റണ്‍സെന്ന നിലയിലാണ്.

ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തുന്നതാണ് സിഡ്‌നിയില്‍ കണ്ടത്. വിരാട് കോലി ഇത്തവണ ക്ഷമയോടെയാണ് തുടങ്ങിയത്. 69 പന്ത് നേരിട്ട കോലി 17 റണ്‍സെടുത്താണ് പുറത്തായത്. ഒരു ബൗണ്ടറി പോലും അടിക്കാതെ ശ്രദ്ധയോടെ കളിച്ച കോലിയെ ബോളണ്ടാണ് പുറത്താക്കിയത്. കരുതലോടെ കളിച്ചിട്ടും ഓഫ്‌സൈഡ് കെണിയില്‍ കോലി വീണ്ടും കുടുങ്ങുകയായിരുന്നു. ഇത്തവണയും ഓഫ്‌സൈഡ് കെണിയില്‍ കോലി പുറത്തായതോടെ വിമര്‍ശനം ശക്തമാണ്.

കോലിയെ പുറത്താക്കണമെന്ന ആവശ്യം വലിയൊരു വിഭാഗം മുന്നോട്ട് വെക്കുന്നുണ്ട്. ഇപ്പോഴിതാ കോലിയുടെ പ്രശ്‌നം ഷോട്ട് തിരഞ്ഞെടുപ്പിലല്ലെന്നും അത് ഫുട് വര്‍ക്കിലെ സാങ്കേതിക പിഴവാണെന്നും അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌ക്കര്‍.

ഫുട് വര്‍ക്കിലാണ് പ്രശ്‌നം

വിരാട് കോലിയുടെ ഷോട്ടുകള്‍ കൃത്യമായി കണക്ട് ചെയ്യാത്തതിന് കാരണം ഫുട് വര്‍ക്കിലെ പിഴവാണെന്നും ഇത് ശരിയാക്കിയാല്‍ ഓഫ് സൈഡിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നാണ് ഗവാസ്‌ക്കര്‍ ഉപദേശിച്ചത്. മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കോലി തീര്‍ച്ചയായും വളരെ നിരാശനായിരിക്കും. കോലിയുടെ ഇപ്പോഴത്തെ ദൗര്‍ബല്യം ഒരു കാരണത്താലാണ്. കൂടുതലും ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാണ് കോലി ശ്രമിക്കുന്നത്.

എന്നാല്‍ ബാക്ക് ഫൂട്ട് കൂടുതല്‍ ഉപയോഗിച്ച് കളിക്കേണ്ടതായുണ്ട്. ബാക്ക് ഫൂട്ടില്‍ കളിച്ചാല്‍ പന്ത് ലീവ് ചെയ്യാന്‍ അല്‍പ്പം കൂടി സമയം ലഭിക്കും. ബാക്ക് ഫൂട്ടില്‍ കളിക്കുമ്പോള്‍ മാത്രമേ ഇത് എളുപ്പത്തില്‍ സാധ്യമാകൂ. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. ഓസീസിലെ പിച്ചില്‍ അല്‍പ്പം കൂടി ബൗണ്‍സുണ്ടാവുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ കൂടുതലും ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കുക.

ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ പലപ്പോഴും ക്രീസിന് പുറത്താണ് കോലിയുള്ളത്. അതുകൊണ്ടുതന്നെ ബൗണ്‍സുള്ള പന്തുകള്‍ പ്രതിരോധിക്കുമ്പോഴോ ഷോട്ട് കളിക്കുമ്പോഴോ എഡ്ജാവാനാണ് സാധ്യത കൂടുതല്‍.

virat kohli

ഓഫ് സൈഡില്‍ തുടര്‍ച്ചയായി കുടുങ്ങുന്നു

വിരാട് കോലി കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ഓഫ് സൈഡ് പന്തുകളില്‍ തുടര്‍ച്ചയായി അദ്ദേഹം പുറത്താവുന്നു എന്നതാണ് എടുത്തു പറയേണ്ടത്. ഓഫ് സൈഡിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോലി ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. സിഡ്‌നിയില്‍ കോലി ഏറെ നേരം വിക്കറ്റ് കാത്ത് കളിക്കാന്‍ ശ്രമിച്ചു. പരമാവധി പന്തുകള്‍ ലീവ് ചെയ്ത് കളിക്കാന്‍ കോലി ശ്രമിച്ചെങ്കിലും ഇതേ കെണിയില്‍ കോലി വീഴുകയായിരുന്നു.

ബൗണ്‍സ് നിറഞ്ഞ പന്തിലാണ് കോലിയുടെ പുറത്താകല്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും കരിയറില്‍ ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ അന്ന് സച്ചിന്‍ ഓഫ് സൈഡ് ഷോട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. ഇതാണ് കോലിയും ശ്രമിക്കുന്നത്. എന്നാല്‍ അത് നടക്കുന്നില്ലെന്ന് മാത്രം. ഇതേ മോശം പ്രകടനം തുടര്‍ന്നാല്‍ കോലിക്ക് അധികനാള്‍ മുന്നോട്ട് പോകാനാകില്ലെന്ന് തന്നെ പറയാം.

കോലി വിരമിക്കുമോ?

ഓസീസ് പര്യടനത്തിന് ശേഷം വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അഞ്ചാം ടെസ്റ്റില്‍ വിരാട് കോലി കളിക്കുന്നുണ്ട്. ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയ കോലിക്ക് രണ്ടാം ഇന്നിങ്‌സ് വളരെ നിര്‍ണ്ണായകമാണ്. ഫ്‌ളോപ്പായാല്‍ കോലി വിരമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മികച്ച ഫിറ്റ്‌നസ് കോലിക്കുണ്ട്. എന്നാല്‍ ഇതേ ഫോമില്‍ കളിച്ചാല്‍ കോലി വൈകാതെ വിരമിക്കുമെന്നുറപ്പാണ്.

Story first published: Friday, January 3, 2025, 17:44 [IST]
Other articles published on Jan 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+