For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: റിഷഭും ബുംറയുമല്ല, ടീം ഇന്ത്യയുടെ തുറുപ്പുചീട്ട് ജയ്‌സ്വാള്‍!! ഈ കാരണങ്ങള്‍

ന്യൂസിലാന്‍ഡുമയുള്ള ടെസ്റ്റ് പരമ്പര ക്ലൈമാക്‌സിലെത്തി നില്‍ക്കവെ ഇന്ത്യന്‍ ടീമിന്റെ അടുത്ത വെല്ലുവിളി ഓസ്‌ട്രേലിയന്‍ പര്യടനമാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഓസീസുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം പോരടിക്കുക. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഓസീസ് പര്യടനം അടുത്ത വര്‍ഷം ജനുവരി വരെ നീണ്ടുനില്‍ക്കുന്നതാണ്. കഴിഞ്ഞ രണ്ടു തവണയും കംഗാരുപ്പടയെ അവരുട നാട്ടില്‍ തകര്‍ത്ത് കപ്പുമായി മടങ്ങാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ ഹാട്രിക് കിരീടമാണ് രോഹിത് ശര്‍മയും സംഘവും സ്വപ്‌നം കാണുന്നത്.

ഓസീസിനെതിരേ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുക ആരാവുമെന്നാണ് ആരാധകര്‍ക്കിടയിലെ പ്രധാന തകര്‍ക്കം. കാഗാരുക്കളുടെ സ്ഥിരം പേടിസ്വപ്‌നമായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പേരാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. മറ്റു ചിലരാവട്ടെ സ്റ്റാര്‍ പേസല്‍ ജസ്പ്രീത് ബുംറയുടെ പേരാണ് പറയുന്നത്. പക്ഷെ ഇവര്‍ രണ്ടു പേരുമല്ല, യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരിക്കും ഇന്ത്യയുടെ യഥാര്‍ഥ തുറുപ്പുചീട്ടായി മാറുക. ഇതിനു പിന്നിലെ കാരണങ്ങളെ കുറിച്ചറിയാം.

YASHASVI JAISWAL

ഗംഭീര ഫോമില്‍

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപിന്റെ ഈ സൈക്കിളില്‍ (2023-25) ഗംഭീര ഫോമിലാണ് യശസ്വി ജയ്‌സ്വാള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവതാരം അരങ്ങേറിയതും കഴിഞ്ഞ വര്‍ഷമാണ്. ഇന്ത്യക്കു വേണ്ടി ഈ സൈക്കിളില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരം ജയ്‌സ്വാള്‍ തന്നെയാണ്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്ററായ ജോ റൂട്ട് (1750) ഇനി അദ്ദേഹത്തിനു മുന്നിലുള്ളൂ.

ഈ വര്‍ഷം ഇതിനകം 20 ടെസ്റ്റ് ഇന്നിങ്‌സുകളിലാണ് ജയ്‌സ്വാള്‍ ബാറ്റ് വീശിയത്. ഇതില്‍ നിന്നും 58.63 ശരാശരിയില്‍ 1114 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഈ ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരവും അദ്ദേഹമാണ്.

നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ റണ്ണെടുക്കാന്‍ പാടുപെടുമ്പോള്‍ വളരെ അനായാസമാണ് ജയ്്‌സ്വാള്‍ റണ്‍സ് വാരിക്കൂട്ടുന്നത്. ഈ വര്‍ഷം രോഹിത്തിന്റെ ശരാശരി 30ഉം കോലിയുടേത് 25ഉം ആണ്. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരേ രണ്ടു പേരില്‍ നിന്നും കാര്യമായ സംഭാവനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോള്‍ ഇന്ത്യക്കില്ല.

ഓസീസിനെ ബാക്ക്ഫൂട്ടിലാക്കും

വളരെ വേഗത്തില്‍ അഗ്രസീവായി ബാറ്റ് ചെയ്ത് റണ്‍സ് അടിച്ചുകൂട്ടാന്‍ മിടുക്കനാണ് യശസ്വി ജയ്‌സ്വാള്‍. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെപ്പോലെ എതിര്‍ ടീം ബൗളര്‍മാരെ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 70ന് മുകളിലാണ് ജയ്‌സ്വാളിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ആദ്യ ബോള്‍ മുതല്‍ തന്നെ കടന്നാക്രമിക്കാനുള്ള താരത്തിന്റെ മിടുക്കാണ് ഇതു ശരിവയ്ക്കുന്നത്.

YASHASVI JAISWAL

ഒരു മണിക്കൂര്‍ ജയ്‌സ്വാള്‍ ക്രീസില്‍ നിന്നാല്‍ അതു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ബൗളിങ് ആക്രമണത്തെയും കൂളായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവും. അതുകൊണ്ടു തന്നെ ഓസീസ് ബൗളര്‍മാരെ വരാനിരിക്കുന്ന പരമ്പരയില്‍ തുടക്കത്തില്‍ തന്നെ ബാക്ക്ഫൂട്ടിലാക്കാന്‍ ജയ്‌സ്വാളിനു സാധിക്കുകയും ചെയ്യും. ഇതു കളിയില്‍ മുന്‍തൂക്കം നേടാനും ഇന്ത്യന്‍ ടീമിനെ സഹായിക്കുമെന്നുറപ്പാണ്.

ലയണിനെ കൈകാര്യം ചെയ്യും

ഓസ്‌ട്രേലിയയുടെ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടാണ് വെറ്ററന്‍ താരം നതാന്‍ ലയണ്‍. നിലവിലെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഭൂരിഭാഗം പേരും സ്പിന്‍ ബൗളിങിനെതിരേ പതറുന്നവരുമാണ്. പക്ഷെ യശസ്വി ജയ്‌സ്വാള്‍ ഇവര്‍ക്കിടയില്‍ വ്യത്യസ്തനാണ്. വളരെ അനയാസം സ്പിന്നര്‍മാരെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കും.

സ്വീപ്പ് ഷോട്ടുകളും റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകളും കളിച്ചാണ് സ്പിന്നര്‍മാരെ ജയ്‌സ്വാള്‍ നിര്‍വീര്യമാക്കുന്നത്. ലയണുയര്‍ത്തുന്ന ഭീഷണിയെയും അതിജീവിക്കാന്‍ താരത്തിനാവും. ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡുള്ള ബൗളര്‍ കൂടിയാണ് അദ്ദേഹം.

27 ടെസ്റ്റുകളില്‍ നിന്നും 121 വിക്കറ്റുകള്‍ ലയണ്‍ വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ 60ഉം നാട്ടില്‍ കളിച്ച 15 ടെസ്റ്റുകളില്‍ നിന്നാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കഥ കഴിക്കാന്‍ ഇന്ത്യ നിയോഗിക്കുക ജയ്‌സ്വാളിനെയാവും. അഗ്രസീവ് ബാറ്റിങിലൂടെ ലയണിന്റെ താളം തെറ്റിക്കാനായാല്‍ അതു കളിയില്‍ പിടിമുറുക്കാനും ഇന്ത്യയെ സഹായിക്കും.

Story first published: Sunday, November 3, 2024, 8:19 [IST]
Other articles published on Nov 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+