For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യയുടെ വജ്രായുധം ആ യുവതാരം, അവനെ ഓസീസ് കരുതണം; ഹെയ്ഡന്‍ പറയുന്നു

സിഡ്‌നി: ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരക്കായുള്ള തയ്യാറെടുപ്പിലേക്ക് ഇരു ടീമുകളും കടന്നിരിക്കുകയാണ്. ഇത്തവണ ഇന്ത്യ ഹാട്രിക് അടിക്കാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ പരമ്പര തിരിച്ചു പിടിക്കേണ്ടത് ഓസ്‌ട്രേലിയയെ സംബന്ധിച്ച് അത്യാവശ്യമാണ്. ഇത്തവണയും ഇന്ത്യക്കൊപ്പം ശക്തമായ താരനിരയുണ്ട്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ വിരാട് കോലിയും കെ എല്‍ രാഹുലും റിഷഭ് പന്തുമെല്ലാം കരുത്ത് പകര്‍ന്നുണ്ടാവും.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് കൂട്ടുകെട്ടും ഇന്ത്യക്കൊപ്പമുണ്ടാവും. ഏക സ്പിന്നറായി രവീന്ദ്ര ജഡേജയും പ്ലേയിങ് 11ലെത്തും. ഇന്ത്യയുടെ ശക്തമായ താരനിരയെ ഓസീസ് കരുതലോടെയാവും നേരിടുകയെന്നുറപ്പ്. ഇന്ത്യന്‍ നിരയില്‍ എല്ലാവരും ഓസീസിന് ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ ഓസീസ് ഏറ്റവും കരുതിയിരിക്കേണ്ട താരം ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറായ മാത്യു ഹെയ്ഡന്‍.

അത് രോഹിത് ശര്‍മയോ വിരാട് കോലിയോ രവീന്ദ്ര ജഡേജയോ റിഷഭ് പന്തോ ഒന്നും അല്ലെന്നും യുവ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ ആണെന്നുമാണ് ഹെയ്ഡന്‍ പറയുന്നത്. ഓസീസ് സ്പിന്നറായ നതാന്‍ ലിയോണ്‍ ജയ്സ്ലാളിനെ കരുതിയിരിക്കണമെന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായത്തോട് പ്രതികരിക്കവെയാണ് ഹെയ്ഡന്‍ ജയ്‌സ്വാളിനെ അപകടകാരിയായ താരമെന്ന് വിശേഷിപ്പിച്ചത്. 'ഇന്ത്യ-ഓസീസ് പരമ്പരക്ക് ഇത്രയും പ്രതീക്ഷ ലഭിക്കുന്നത് വലിയ കാര്യമായാണ് കരുതുന്നത്.

നതാന്‍ ലിയോണിനെപ്പോലൊരു സൂപ്പര്‍ ബൗളര്‍ ജയ്‌സ്വാളിനെ ഇത്രയും പ്രശംസിക്കുമ്പോള്‍ അവന്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പ്. അവന്‍ എങ്ങനെയാവും കളിക്കുകയെന്നത് കാണാന്‍ ഞാനും കാത്തിരിക്കുകയാണ്. അവന്‍ സമ്പൂര്‍ണ്ണമായൊരു പാക്കേജാണ്. കവര്‍ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനും സാഹചര്യത്തിനനുസരിച്ച് ഷോട്ട് കളിക്കാനും മിടുക്കനാണ്. ബൗണ്‍സ് നിറഞ്ഞ പിച്ചിലെ അവന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം.

Yashasvi Jaiswal

ഐപിഎല്ലില്‍ അവന്‍ അതിവേഗം റണ്‍സുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയുടെ ലോകോത്തോര പേസ് നിരക്കെതിരേ അല്‍പ്പം വലിയ ഗ്രൗണ്ടിലെ അവന്റെ പ്രകടനം എങ്ങനെയാവുമെന്നറിയാന്‍ കൗതുകമുണ്ട്' ഹെയ്ഡന്‍ പറഞ്ഞു. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഓസ്ട്രലിയയിലും ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പക്ഷെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ജയ്‌സ്വാള്‍ ഉണ്ടാകുമോയെന്നത് കണ്ടറിയണം. ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിക്കാത്ത താരമാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പുതിയ പരിശീലകനായ ഗൗതം ഗംഭീര്‍ ജയ്‌സ്വാളിനെ കൡപ്പിക്കുമോയെന്നതാണ് കണ്ടറിയണം. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. പക്ഷെ വിദേശ പിച്ചില്‍ കളിച്ച് മികവ് കാട്ടാന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണിങ്ങിലിറങ്ങിയാല്‍ ഇടത്, വലത് ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് ലഭിക്കും. കൂടാതെ രണ്ട് പേരും ഭയമില്ലാതെ കടന്നാക്രമിക്കുന്നവരാണ്. പേസ് ബോളുകളെ പുള്‍ഷോട്ട് കളിക്കാന്‍ ജയ്‌സ്വാളിന് മിടുക്കുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ പിച്ചുകളിലെ വലുപ്പം നോക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ പുള്‍ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുക കടുപ്പമാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇന്ത്യക്ക് ഇത്തവണയും മികച്ച ബൗളിങ് കരുത്തുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷ കാത്താന്‍ ഇന്ത്യക്ക് വീണ്ടും പരമ്പര നേടാനാവും. എന്നാല്‍ റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. അവസാന രണ്ട് പരമ്പരയിലും റിഷഭ് പന്താണ് ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനം നടത്തിയത്. എന്നാല്‍ പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ശേഷം റിഷഭിന് പഴയ മികവിലേക്ക് ഉയരാനായിട്ടില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Friday, August 23, 2024, 14:55 [IST]
Other articles published on Aug 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+