Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: റിഷഭിനെയല്ല, ഓസീസ് ഭയപ്പെടുന്നത് അവനെ, ഇന്ത്യന്‍ താരത്തെ ചൂണ്ടിക്കാട്ടി വാട്‌സന്‍

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നിലെ വലിയ വെല്ലുവിളികളിലൊന്നാണ് വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്താണ്. എന്നാല്‍ ഇന്ത്യക്ക് ഫൈനല്‍ സീറ്റ് ഉറപ്പിക്കാനായിട്ടില്ല. എട്ട് മത്സരങ്ങള്‍ ഇനിയും ഇന്ത്യക്ക് ശേഷിക്കുന്നുണ്ട്. ഇതില്‍ മൂന്ന് മത്സരത്തിലെങ്കിലും ജയിക്കാനായാല്‍ ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റെടുക്കാന്‍ സാധിക്കും.

ന്യൂസീലന്‍ഡിനെതിരായ ഹോം പരമ്പര ഇന്ത്യക്ക് തൂത്തുവാരാന്‍ സാധിക്കണം. ഇതിന് സാധിക്കാതെ പോയാല്‍ ഓസീസ് പരമ്പര കൂടുതല്‍ നിര്‍ണ്ണായകമാവും. അവസാന രണ്ട് തവണയും ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പകരം വീട്ടാന്‍ ഉറച്ചാവും ഓസ്‌ട്രേലിയ ഇറങ്ങുക. എന്നാല്‍ ഇന്ത്യന്‍ നിരയില്‍ മാച്ച് വിന്നര്‍മാര്‍ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ഓസീസിന് കാര്യങ്ങള്‍ എളുപ്പമല്ല.

ഇപ്പോഴിതാ ഓസീസ് ഏറ്റവും ഭയപ്പെടുന്ന ഇന്ത്യന്‍ താരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് പേസ് ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്‌സന്‍. അത് റിഷഭ് പന്തോ വിരാട് കോലിയോ രോഹിത് ശര്‍മയോ ജസ്പ്രീത് ബുംറയോ അല്ലെന്നും യശ്വസി ജയ്‌സ്വാള്‍ ആണെന്നുമാണ് വാട്‌സന്‍ പറയുന്നത്.

ജയ്‌സ്വാളിനെയാണ് ഭയക്കേണ്ടത്

ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഭയക്കേണ്ടത് യശ്വസി ജയ്‌സ്വാളിനെയാണെന്നാണ് വാട്‌സന്‍ പറയുന്നത്. ഇന്ത്യക്കായി സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ടിനെതിരേയും വെസ്റ്റ് ഇന്‍ഡീസിനെതിരേയും ബംഗ്ലാദേശിനെതിരേയും തകര്‍ത്ത് കളിച്ച ജയ്‌സ്വാള്‍ ഇത്തവണ ഓസീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഓപ്പണര്‍ റോളില്‍ത്തന്നെ ജയ്‌സ്വാളിനെ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

'പുജാര അധികം തെറ്റുകള്‍ വരുത്താത്ത താരങ്ങളിലൊരാളാണ്. ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാരും ഇന്ന് അങ്ങനെയാണ്. യശ്വസി ജയ്‌സ്വാളിനെപ്പോലെയുള്ള യുവതാരങ്ങളെ നോക്കുക. ഔട്ടാക്കാനുള്ള അവസരം എതിരാളികള്‍ക്ക് അധികം നല്‍കാത്ത താരമാണ് ജയ്‌സ്വാള്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുണ്ട്. ഓസ്‌ട്രേലിയയില്‍ അതിവേഗത്തില്‍ ജയ്‌സ്വാള്‍ റണ്‍സുയര്‍ത്തിയാല്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യത കൂടുതലാണ്.

മത്സരത്തെ അതിവേഗത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നവനാണ് ജയ്‌സ്വാള്‍. ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം വലിയ പ്രതിഭയുള്ളവരാണ്. എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി റണ്‍സുയര്‍ത്താന്‍ കഴിവുള്ളവര്‍ ആണെന്ന് മാത്രമല്ല തെറ്റുകള്‍ വരുത്തുന്നത് കുറവാണെന്നുമാണ് കാണാനാവുന്നത്' വാട്‌സന്‍ പറഞ്ഞു.

Yashasvi Jaiswal

ജയ്‌സ്വാളിന്റെ പ്രകടനം നിര്‍ണ്ണായകമാവും

രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളാവും ഓപ്പണറായി ഓസീസ് പര്യടനത്തിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടുക. ജയ്‌സ്വാള്‍ പിടിച്ചുനിന്ന് കളിക്കാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുള്ള താരമാണ്. മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചാല്‍ പിന്നാലെ എത്തുന്നവര്‍ ഇത് മുതലാക്കാന്‍ മിടുക്കന്മാരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ തുടക്കം പാളിക്കേണ്ടത് ഓസീസ് ബൗളര്‍മാരെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ ജയ്‌സ്വാളിന്റെ സമീപകാല ഫോം ഓസീസ് ഭയക്കേണ്ടതാണ്.

സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി സ്വീപ് ഷോട്ട് കളിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യന്‍ പിച്ചുകളില്‍ ജയ്‌സ്വാളിന് സാധിക്കുമ്പോഴും ഓസീസ് പരമ്പരയില്‍ അദ്ദേഹത്തിന് തിളങ്ങാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയയുടെ ബൗളിങ് നിര ശക്തമാണ്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം.

റിഷഭിനെ ഓസീസ് ഭയക്കണം

റിഷഭ് പന്തിന്റെ മികവാണ് കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടാന്‍ നിര്‍ണ്ണായകമായത്. ഇത്തവണയും റിഷഭിന്റെ പ്രകടനം ഓസീസ് ഭയക്കേണ്ടതാണ്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ റിഷഭിനായിട്ടുണ്ട്. മധ്യനിരയില്‍ റിഷഭ് നടത്തുന്ന പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. റിഷഭിന്റെ നിലവിലെ ഫോം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് നിസംശയം പറയാം.

Story first published: Wednesday, October 9, 2024, 10:19 [IST]
Other articles published on Oct 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+