Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് ഓപ്പണറായി തുടരണം, രാഹുലിന് ചേരുക ആ റോള്‍; നിര്‍ദേശിച്ച് ഗവാസ്‌ക്കര്‍

അഡ് ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ രണ്ടാം മത്സരം നാളെ ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും ജയം തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയുള്ളത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചത് ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ നായകനായി തിരിച്ചെത്തിയിട്ടുണ്ട്.

രോഹിത്തിന് കീഴില്‍ ഇന്ത്യ നാട്ടില്‍ ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിന് മുന്നില്‍ വലിയ സമ്മര്‍ദ്ദമാണുള്ളതെന്ന് പറയാം. രോഹിത്തിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ മോശമാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത് തിരിച്ചുവരുമ്പോള്‍ ഓപ്പണര്‍ റോളിലേക്കാണോ അതോ മധ്യനിരയിലാണോ കളിക്കുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പെര്‍ത്തില്‍ കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് റെക്കോഡിട്ടിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും ഈ കൂട്ടുകെട്ട് തുടരാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ രോഹിത്തിന് പുതിയ ബാറ്റിങ് സ്ഥാനം കണ്ടെത്തേണ്ടതായി വരും. എന്നാല്‍ രോഹിത് ഓപ്പണറായി കളിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌ക്കര്‍.

രോഹിത് ഓപ്പണറാവേണ്ടത് അനിവാര്യം

പെര്‍ത്തിലെപ്പോലെ തന്നെ പേസിനെ തുണക്കുന്ന പിച്ചാണ് അഡ് ലെയ്ഡിലേത്. അവിടെ രോഹിത് മധ്യനിരയില്‍ കളിക്കുന്നതിലും നല്ലത് ഓപ്പണര്‍ റോളില്‍ കളിക്കുന്നതാണെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. ന്യൂബോളില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന താരമാണ് രോഹിത്. ആക്രമിച്ച് കളിക്കുന്ന രോഹിത്തിന് അഡ്‌ലെയ്ഡിലെ ഷോര്‍ട്ട് സ്‌ക്വയര്‍ ബൗണ്ടറിയിലൂടെ റണ്‍സുയര്‍ത്താനാവുമെന്നും രോഹിത്തിന്റെ ശൈലിക്ക് ഓപ്പണിങ്ങാണ് നല്ലതെന്നുമാണ് ഗവാസ്‌ക്കര്‍ പറയുന്നത്.

രോഹിത് ശര്‍മ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ എവിടെ കളിക്കണമെന്നും ഗവാസ്‌ക്കര്‍ നിര്‍ദേശിക്കുന്നു. ആറാം നമ്പറിലാണ് രാഹുല്‍ ബാറ്റ് ചെയ്യേണ്ടതെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. രാഹുല്‍ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. രോഹിത് ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണെന്ന് പറയാനാവില്ല. എന്നാല്‍ രാഹുല്‍ ഏത് ബാറ്റിങ് പൊസിഷനിലും കസറുന്നവനാണ്. അതുകൊണ്ടുതന്നെ രോഹിത് ഓപ്പണറായി തുടരേണ്ടത് അത്യാവശ്യമാണെന്നാണ് ഗവാസ്‌ക്കറുടെ വിലയിരുത്തല്‍.

rohit sharma

രോഹിത്തിന് മധ്യനിരയില്‍ എളുപ്പമല്ല

ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ ഏറെ നാളുകളായി ഓപ്പണിങ്ങില്‍ മികവ് കാട്ടുന്ന താരമാണ്. കൂടാതെ ടീമിന്റെ നായകനുമാണ് രോഹിത്. ഈ സാഹചര്യത്തില്‍ രോഹിത് ഒരു മത്സരത്തില്‍ നിന്ന് മാറിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ രാഹുല്‍ മികവ് കാട്ടിയെന്നത് വസ്തുതയാണ്. അതുകൊണ്ട് ഇത്രയും മികച്ച റെക്കോഡുള്ള രോഹിത്തിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റണമെന്ന് പറയാന്‍ സാധിക്കില്ല. സമീപകാലത്തെ രോഹിത്തിന്റെ പ്രകടനങ്ങള്‍ മോശമാണ്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ മധ്യനിരയിലേക്ക് രോഹിത് ബാറ്റിങ് ഓഡര്‍ മാറ്റിയാല്‍ പ്രകടനം കൂടുതല്‍ മോശമാവാനാണ് സാധ്യത കൂടുതല്‍. ഈ സാഹചര്യത്തില്‍ രോഹിത് ഇപ്പോള്‍ ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറായേക്കില്ല. അങ്ങനെ ചെയ്താല്‍ അത് രോഹിത്തിന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ രോഹിത് മധ്യനിരയില്‍ കളിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

പിങ്ക് ബോളില്‍ ജയം എളുപ്പമല്ല

ഡേ നൈറ്റ് ടെസ്റ്റായാണ് രണ്ടാം മത്സരം നടക്കുന്നത്. പിങ്ക് ബോളില്‍ നടക്കുന്ന ഈ മത്സരം ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പാണ്. നേരത്തെ ഇന്ത്യ പിങ്ക് ബോളില്‍ ഓസ്‌ട്രേലിയയില്‍ കളിച്ചപ്പോള്‍ 36 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഈ നാണക്കേട് മായ്ക്കാണ് ഇത്തവണ ഇന്ത്യക്ക് പിങ്ക് ബോളില്‍ കസറേണ്ടതായുണ്ട്. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യക്ക് പിങ്ക് ബോള്‍ ടെസ്റ്റ് ജയിക്കാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്തായാലും ഓസീസിന് തിരിച്ചുവരവ് അത്യാവശ്യമായതിനാല്‍ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, December 5, 2024, 9:33 [IST]
Other articles published on Dec 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+