Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സര്‍ഫറാസും രാഹുലും വേണ്ട! ഓസീസില്‍ അവന്‍ മതി; നിര്‍ദേശിച്ച് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിമാന ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പര വരാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കുക ഈ പരമ്പരയാവും. നാല് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനാവു. നാട്ടില്‍ ന്യൂസീലന്‍ഡിനോട് മൂന്ന് മത്സരത്തിലും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ പരമ്പര വളരെ നിര്‍ണ്ണായകമാണ്. നിലവിലെ ഇന്ത്യന്‍ ടീമുമായി മുന്നോട്ട് പോയാല്‍ പരമ്പര കൈവിടുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ ഇറക്കേണ്ട പ്ലേയിങ് 11ല്‍ വരുത്തേണ്ട പ്രധാന മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

സര്‍ഫറാസിന് പകരം ജുറേല്‍

ഇന്ത്യയുടെ ടോപ് ഓഡറും മധ്യനിരയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്. ന്യൂസീലന്‍ഡിനെതിരേ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരെല്ലാം നിരാശപ്പെടുത്തുകയാണ്. സര്‍ഫറാസ് ഖാനില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചെങ്കിലും സ്ഥിരത പ്രശ്‌നമാണ്. രാഹുലിനെ ഇന്ത്യ എ ടീമിനൊപ്പം കളിപ്പിച്ചെങ്കിലും നിരാശപ്പെടുത്തുകയാണ്. രണ്ടക്കം പോലും കാണാന്‍ താരത്തിന് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഇപ്പോഴിതാ ഇന്ത്യ എ ടീമിനൊപ്പം തിളങ്ങിയ ദ്രുവ് ജുറേലിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ആകാശ് ചോപ്ര നിര്‍ദേശിക്കുന്നത്. ഇന്ത്യ എ ടീമിലെ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ 186 പന്തില്‍ 80 റണ്‍സുമായി മിന്നിക്കാന്‍ ജുറേലിനായി. രണ്ടാം വിക്കറ്റ് കീപ്പറായി ഇന്ത്യ പരിഗണിക്കുന്ന ദ്രുവ് ജുറേലിനെ ഈ റോളിലേക്ക് മാത്രം പരിഗണിക്കാതെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളില്‍ ഇന്ത്യ കളിപ്പിക്കണം എന്നാണ് ആകാശ് പറയുന്നത്.

rishabh pant dhruv jurel

സമ്മര്‍ദ്ദത്തിലും കസറുന്ന താരം

ദ്രുവ് ജുറേല്‍ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുന്ന താരമല്ല. പ്രതിരോധിച്ച് കളിക്കാനും കടന്നാക്രമിച്ച് കളിക്കാനും കഴിവുള്ള താരമാണ് ദ്രുവ് ജുറേല്‍. ഇതിനോടകം തന്റെ ബാറ്റിങ് മികവ് കാട്ടാന്‍ ജുറേലിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ അവസരം ലഭിച്ചപ്പോള്‍ മികവ് കാട്ടാന്‍ ജുറേലിന് സാധിച്ചു. എന്നാല്‍ റിഷഭ് പന്ത് കളിക്കുമ്പോള്‍ ജുറേലിന് അവസരം ലഭിക്കുന്നില്ല. ഇതിന് മാറ്റം വരണമെന്നും ജുറേലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കണമെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്.

ജുറേല്‍ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ്. ഇന്ത്യ വേണ്ടത്ര ഉപയോഗപ്പെടുത്താത്ത താരമാണ് ജുറേലെന്ന് പറയാം. ഇപ്പോള്‍ ഇന്ത്യ എ ടീമിനൊപ്പം ജുറേല്‍ മികച്ച പ്രകടനം ഓസ്‌ട്രേലിയയില്‍ നടത്തുന്നുണ്ട്. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ തിളങ്ങാനാവുമെന്ന് ജുറേല്‍ തെളിയിച്ച് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യ ജുറേലിനെ കളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സര്‍ഫറാസ് ഖാനും കെ എല്‍ രാഹുലിനുമൊന്നും മികവ് കാട്ടാന്‍ സാധിക്കുമെന്ന് കരുതാനാവില്ല.

സീനിയേഴ്‌സിന്റെ പ്രകടനം നിര്‍ണ്ണായകം

ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ പ്രകടനം ഓസ്‌ട്രേലിയയില്‍ വളരെ നിര്‍ണ്ണായകമാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ സമീപകാലത്തായി തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ സീനിയേഴ്‌സ് ഓസീസില്‍ അവസരത്തിനൊത്ത് മികവ് കാട്ടേണ്ടതായുണ്ട്. ഇന്ത്യന്‍ ടീമില്‍ ഓസീസില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി താരങ്ങളുണ്ട്. റിഷഭ് പന്തിന്റെ പ്രകടനമാവും വഴിത്തിരിവാകുക. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസീസില്‍ പരമ്പര നേടാന്‍ കാരണം റിഷഭിന്റെ മികവാണ്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമോയെന്നത് കണ്ടറിയാം.

Story first published: Friday, November 8, 2024, 17:53 [IST]
Other articles published on Nov 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+