Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യക്ക് പേടി, ഓസീസില്‍ സച്ചിനെ ഉപദേഷ്ടാവാക്കണം! കാരണം പറഞ്ഞ് രാമന്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് ഓസീസ് ടീം. അതിനായുള്ള മുന്നൊരുക്കത്തിലാണവര്‍.

സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമമടക്കം നല്‍കി താരങ്ങളുടെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയാണ് ഓസ്‌ട്രേലിയ. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ ഇത്തവണ എളുപ്പമാവില്ല. ഒന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തി. വിരാട് കോലി 15 റണ്‍സിലാണ് പുറത്തായത്. യശ്വസി ജയ്‌സ്വാളും റിഷഭ് പന്തുമൊന്നും കാര്യമായ പ്രകടനം നടത്തിയിട്ടില്ല. ഇപ്പോഴിതാ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉപദേഷ്ടാവായി കൂട്ടണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഡബ്ലുവി രാമന്‍.

ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റാണ് വരുന്നത് അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കാന്‍ ഓസീസില്‍ മികവ് കാട്ടിയിട്ടുള്ള ഒരു ഉപദേശകന്‍ വേണം. ഇതിന് സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏറ്റവും മികച്ചതെന്നാണ് രാമന്‍ അഭിപ്രായപ്പെടുന്നത്.

ബാറ്റിങ് ഉപദേഷ്ടാവായി സച്ചിന്‍ വേണം

ഇന്ത്യന്‍ ടീമിന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സേവനം ലഭിച്ചാല്‍ അത് ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ നിയമിച്ചാല്‍ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മികച്ച നിലവാരത്തിലേക്കെത്തിക്കാമെന്നും ഇത് ഗുണമാവുമെന്നാണ് കരുതുന്നതെന്നുമാണ് രാമന്‍ എക്‌സിലൂടെ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശം ഇന്ത്യക്ക് ഗുണം ചെയ്യാന്‍ സാധ്യതയുള്ളതാണെന്ന് പറയാം. സമീപകാലത്തെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം ദുരന്തമായി.

പ്രതീക്ഷിച്ചപോലെ മികവ് കാട്ടാന്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് ഉള്‍പ്പെടെ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബാറ്റിങ് ഉപദേഷ്ടാവായി സച്ചിന്‍ ടെണ്ടുല്‍ക്കറെ കൊണ്ടുവന്നാല്‍ ഇന്ത്യക്കത് ഗുണകരമായി മാറാന്‍ സാധ്യതയുണ്ട്. വിവിഎസ് ലക്ഷ്മണും ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള താരമാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിലവിലെ തലവനാണ് ലക്ഷ്മണ്‍. അതുകൊണ്ടുതന്നെ ബാറ്റിങ് ഉപദേഷ്ടാവായി ഇവരിലൊരാളെ ഇന്ത്യ കൊണ്ടുവരുന്നത് നന്നായിരിക്കും.

kl rahul

ഇന്ത്യന്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസമില്ല

നാട്ടില്‍ മൂന്ന് മത്സര പരമ്പരയില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യക്ക് മുകളില്‍ നിലവില്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. ആത്മവിശ്വാസത്തോടെ കളിക്കാന്‍ നിലവില്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. സന്നാഹ മത്സരത്തിലെ പ്രകടനം ആശങ്ക ഉയര്‍ത്തുന്നതാണ്. വലിയ സ്‌കോറിലേക്കുയരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ പെര്‍ത്തില്‍ പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍. ഓസ്‌ട്രേലിയയുടെ ബൗളിങ് നിര അതി ശക്തമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയക്കണം.

സച്ചിനെപ്പോലൊരു ഇതിഹാസ താരം ഒപ്പമുള്ളത് ഇന്ത്യയുടെ യുവതാരങ്ങള്‍ക്കടക്കം വലിയ പ്രചോദനമാവും. വിരാട് കോലി സമീപകാലത്ത് നാണംകെട്ട പ്രകടനങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഏറ്റവും ആവശ്യം സാങ്കേതികമായി പ്രശ്‌നങ്ങള്‍ പറഞ്ഞു നല്‍കാന്‍ സാധിക്കുന്ന സീനിയര്‍ താരത്തെയാണ്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും അഭിഷേക് നായരുമൊന്നും ഇതിന് സാധിക്കുന്നവരല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ സച്ചിനെ ഒപ്പം കൂട്ടേണ്ടത് അത്യാവശ്യമാണ്.

ഗംഭീറിന് നിര്‍ണ്ണായകം

ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ പര്യടനം അഗ്നിപരീക്ഷയാണ്. ന്യൂസീലന്‍ഡ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തതോടെ ഗംഭീറിന്റെ സീറ്റ് ഇളകിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലും ടീം നാണംകെട്ടാല്‍ ഗംഭീറിനെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നാണംകെട്ട പുറത്താകല്‍ നേരിടാതിരിക്കാന്‍ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കേണ്ടത് ഗൗതം ഗംഭീറിനെ സംബന്ധിച്ച് അത്യാവശ്യമാണെന്ന് പറയാം. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Friday, November 15, 2024, 14:58 [IST]
Other articles published on Nov 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+