For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കോലിയും ബുംറയുമല്ല, ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ടത് 2 പേരെ!! വോന്‍ പറയുന്നു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഈ മാസം തുടങ്ങാനിരിക്കെ ശ്രദ്ധിക്കേണ്ട ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കന്‍ വോന്‍. ഇന്ത്യയുടെ രണ്ടു പേരായിരിക്കും പരമ്പരയില്‍ കസറുകയെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചരിക്കുന്നത്. ഫോക്‌സ് സ്‌പോര്‍ട്‌സ് (Fox Sports) ചാനലില്‍ സംസാരിക്കവെയാണ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി മിന്നിക്കാന്‍ സാധ്യതയുള്ള താരങ്ങളെ വോന്‍ തിരഞ്ഞെടുത്തത്.

ഈ മാസം 22 മുതല്‍ പെര്‍ത്തിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങാനിരിക്കുന്നത്. ഒരു പിങ്ക് ബോള്‍ ടെസ്റ്റുള്‍പ്പെടെ അഞ്ചു മല്‍സരങ്ങളുടേതാണ് പരമ്പര. കഴിഞ്ഞ രണ്ടു തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ ഹാട്രിക് പരമ്പരയെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയിലെത്തുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യക്കു ഈ പരമ്പരയില്‍ ഇന്ത്യക്കു ജയം അനിവാര്യമാണ്.

YASHASVI JAISWAL

ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍

മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ വിരാട് കോലിയോ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോ ആവില്ല പകരം മറ്റു രണ്ടു പേരായിരിക്കും ഇന്ത്യന്‍ തുറുപ്പുചീട്ടുകളെന്നാണ് മൈക്കല്‍ വോനിന്റെ നിരീക്ഷണം. ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വോനിനെക്കൂടാതെ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റും പങ്കെടുത്തിരുന്നു.

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട രണ്ടു കളിക്കാര്‍ ആരൊക്കെയാവുമെന്നാണ് വോനിനോടു ആങ്കര്‍ ചോദിച്ചത്. യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് എന്നിവരാണ് സൂക്ഷിക്കേണ്ട താരങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാള്‍ യശസ്വി ജയ്‌സ്വാളായിരിക്കും. പക്ഷെ റിഷഭ് പന്തായിരിക്കും ശരിക്കുള്ള ബോക്‌സ്ഓഫീസ്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണുമ്പോള്‍ നമുക്കു വീട്ടുമുറ്റത്ത് കളിക്കുന്നതു പോലെയാണ് തോന്നുകയെന്നും വോന്‍ ചൂണ്ടിക്കാട്ടി.

റിഷഭിന്റെ പ്രകടനം

ഇന്ത്യന്‍ താരങ്ങള്‍ക്കു മേല്‍ സോഷ്യല്‍ മീഡിയ കടന്നാക്രമിക്കാറുള്ളതിനാല്‍ കളിക്കാനിറങ്ങുമ്പോള്‍ റിഷഭ് പന്തിനു വളരെയധികം സമ്മര്‍ദ്ദമുണ്ടാവുമെന്നാണ് മൈക്കന്‍ വോനിന്റെ അഭിപ്രായം. കൂട്ടുകാര്‍ക്കൊപ്പം തമാശ പങ്കിടാനെത്തിയതു പോലെയാണ് ഗ്രൗണ്ടില്‍ റിഷഭ് പന്ത് കാണപ്പെടാറുള്ളത്. ഇന്ത്യക്കു വേണ്ടി പല ഗംഭീര ഇന്നിങ്‌സുകളും അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രിസ്ബണില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച റിഷഭിന്റെ ആ ഇന്നിങ്‌സിലേക്കു നിങ്ങള്‍ക്കു തിരികെ പോവാം. അടുത്ത കുറച്ചു ആഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്നു ഞാന്‍ കരുതുന്നു. റിഷഭിനു ഒരിക്കല്‍ കൂടി ടീമിനായി തീപ്പൊരി ഇന്നിങ്‌സുകള്‍ കളിക്കേണ്ടതായി വരുമെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

RISHABH PANT

റിഷഭിന്റെ റെക്കോര്‍ഡ്

ഓസ്‌ട്രേലിയില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. 2021ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഗാബയിലെ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഇന്നും ചരിത്രത്താളുകളില്‍ കുറിക്കപ്പെട്ടതാണ്. അഞ്ചാംദിനം ഇന്ത്യന്‍ ടീം 328 റണ്‍സ് ചേസ് ചെയ്യവെ റിഷഭ് പുറത്താവാതെ 89 റണ്‍സുമായി വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു.

138 ബോളുകളില്‍ നിന്നാണ് അദ്ദേഹം 89 റണ്‍സ് അടിച്ചെടുത്തത്. ഇതോടെ 32 വര്‍ഷങ്ങള്‍ക്കു ശേഷം ഗാബയില്‍ ഓസീസിനെ ടെസ്റ്റില്‍ വീഴ്ത്തിയ ആദ്യ ടീമായി മാറിയ ഇന്ത്യ പരമ്പരയും കൈക്കലാക്കിയിരുന്നു.

ഇത്തവണയും ഇന്ത്യക്കു വേണ്ടി നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റിഷഭ്. 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. 68.50 ശരാശരിയില്‍ അഞ്ചിന്നിങ്‌സുകളിലായി 274 റണ്‍സാണ് താരം അടിച്ചെടുത്തത്. സിഡ്‌നിയില്‍ നേടിയ 97 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

Story first published: Thursday, November 14, 2024, 18:28 [IST]
Other articles published on Nov 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+