Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജയ്‌സ്വാളോ, ഗില്ലോയല്ല; ഓസീസ് അവനെ ഭയക്കണം! അക്രത്തിന്റെ മുന്നറിയിപ്പ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഈ വര്‍ഷമവസാനത്തോടെ നടക്കാനിരിക്കെ ഓസീസിനു മുന്നറിയിപ്പുമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ഇന്ത്യന്‍ ലൈനപ്പില്‍ ഒരു അദ്ഭുത ബാലനുണ്ടെന്നും അവനെയാണ് ഓസ്‌ട്രേലിയ ഏറ്റവുമധികം സൂക്ഷിക്കേണ്ടതെന്നുമാണ് അക്രം മുന്നറിയിപ്പ് നല്‍കിയത്.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ ടീം കളിക്കാനിരിക്കുന്നത്. സമീപകാലത്തൊന്നും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനോനു ഇന്ത്യ തോറ്റിട്ടില്ല. അതുകൊണ്ടു തന്നെ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയിലെത്തുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയായിരിക്കും ഇത്.

WASIM AKRAM

റിഷഭിനെ പുകഴ്ത്തി അക്രം

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് അദ്ഭുതബാലനെന്നു വസീം അക്രം വിശേഷിപ്പിച്ചത്. ബംഗ്ലാദേശുമായി അടുത്തിടെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ അദ്ദേഹം കസറിയിരുന്നു. പരിക്കില്‍ നിന്നു മോചിതനായി ഒന്നര വര്‍ഷത്തോളം നീണ്ട ബ്രേക്കിനു ശേഷം റിഷഭ് കളിച്ച ആദ്യ ടെസ്റ്റ് കൂടിയായിരുന്നു ഇത്.

റിഷഭ് പന്തിന്റെ പ്രകടനമൊന്നു നോക്കൂ. ഒരു വലിയ ദുരന്തത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം താന്‍ അമാനുഷികനാണെന്നു കാണിച്ചുതന്ന അദ്ദേഹം ശരിക്കും അദ്ഭുതമാണ്. റിഷഭിനു അന്നു അങ്ങനെയൊരു അപകടം സംഭവിച്ചപ്പോള്‍ ഇവിടെ പാകിസ്താനിലുള്ള ഞങ്ങളെല്ലാം വളരെ അസ്വസ്ഥരായിരുന്നു. ഞാന്‍ വലിയ ആശങ്കയിലാവുകയും റിഷഭിനെക്കുറിച്ച്ട ട്വീറ്റ് ഇടുകയും ചെയ്തിരുന്നതായും അക്രം വ്യക്തമാക്കി.

2022 ഡിസംബറിലായിരുന്നു റിഷഭിന്റെ ജീവനു തന്നെ ഭീഷണിയായ വലിയ കാറപകടം സംഭവിച്ചത്. അദ്ദേഹമോടിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയും തുടര്‍ന്നു തീപിടിക്കുകയുമായിരുന്നു. ഇതിനിടെ കാറില്‍ നിന്നും അദ്ഭുതകരമായാണ് റിഷഭ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിനു ക്രിക്കറ്റിലേക്കു ഒരു മടങ്ങിവരവ് അസാധ്യമാവുമെന്നു എല്ലാവരും ആശങ്കപ്പെടുകയും ചെയ്തു.

പക്ഷെ എല്ലാ പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിട്ട റിഷഭ് ഒടുവില്‍ ഈ വര്‍ഷത്തെ ഐപിഎല്ലിലൂടെ വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ ആരംഭിക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തിരുന്ന സമയത്തു പല പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും പരമ്പരകളുമെല്ലാം അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.

RISHABH PANT

റിഷഭിന്റെ പ്രകടനം

ടെസ്റ്റ് ക്രിക്കറ്റില്‍ വിവിധ ടീമുകള്‍ക്കെതിരേ റിഷഭ് പന്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് വസീം അക്രം. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനം അത്യുജ്വലമാണ്. നേരത്തേ ഓസ്‌ട്രേലിയയില്‍ അദ്ദേഹം നടത്തിയ പ്രകടനവും അവിടെ നേടിയ സെഞ്ച്വറിയുമെല്ലാം എടുത്തു പറയേണ്ടതു തന്നൊയാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ റിഷഭ് കളിച്ച റിവേഴ്‌സ് സ്വീപ്പ് എല്ലാവരെയും ഞെട്ടിച്ചിരുുന്നു. അദ്ദേഹം ഒരു സ്‌പെഷ്യല്‍ പ്ലെയറാണെന്നു പാറ്റ് കമ്മിന്‍സ് പോലും പറഞ്ഞു കഴിഞ്ഞതായും അക്രം വ്യക്തമാക്കി.

അന്നു നേരിട്ട ആ അപകടത്തെ അതിജീവിച്ച് റിഷഭ് നടത്തിയിട്ടുള്ള തിരിച്ചുവരവ് എളുപ്പമുള്ളതല്ല. മാനസികമായി എത്ര മാത്രം കരുത്തനാണ് താനെന്നു അദ്ദേഹം അതിലൂടെ കാണിച്ചു തന്നിരിക്കുകയാണ്. ഇനിയുള്ള ഓരോ തലമുറകളിലും പറഞ്ഞു കൊണ്ടിരിക്കേണ്ട കഥയാണിത്. ലോകമെമ്പാടമുള്ള യുവജനങ്ങളെ പ്രചോദിപ്പിക്കാന് ഇതു സഹായിക്കുമെന്നാണ് എന്റെ അഭിപ്രായം. പന്ത് തിരിച്ചുവന്നതു പോലെ നിങ്ങള്‍ക്കും സാധിക്കുമെന്നു നമുക്കു നാളെ അവരോടും പറയാന്‍ സാധിക്കുമെന്നും അക്രം അഭിപ്രായപ്പെട്ടു.

ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിനു ശേഷം ഐപിഎല്ലില്‍ 40 ശരാശരിയില്‍ 446 റണ്‍സ് നേടാന്‍ റിഷഭിനായിരുന്നു. 155 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. അദ്ദേഹം ശരിക്കുമൊരു അദ്ഭുത ബാലന്‍ തന്നെയാണെന്നും അക്രം നിരീക്ഷിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചായിരുന്നു കഴിഞ്ഞ ഐപിഎല്ലിലൂടെ റിഷഭിന്റെ തിരിച്ചുവരവ്. അതിനു ശേഷം ടി20 ലോകകപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്കും അദ്ദേഹം മടങ്ങിയെത്തുകയായിരുന്നു.

Story first published: Tuesday, September 24, 2024, 15:50 [IST]
Other articles published on Sep 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+