Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: റണ്‍വേട്ടക്കാരനാവുക ജയ്‌സ്വാളല്ല!! കൂടുതല്‍ വിക്കറ്റാര്‍ക്ക്? പ്രവചിച്ച് പോണ്ടിങ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ടോപ്‌സ്‌കോററെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ഈ മാസം 22നു പെര്‍ത്തിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടംആരംഭിക്കാനിരിക്കുന്നത്. ഒരു ഡേ-നൈറ്റ് ടെസ്റ്റുള്‍പ്പെടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയാണ് ഓസ്‌ട്രേലിയയില്‍ രോഹിത് ശര്‍മയും സംഘവും കളിക്കുക.

ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ടെസ്റ്റ് പരമ്പര കൂടിയാണിത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഓസീസിനെതിരായ പരമ്പര 4-0നെങ്കിലും ഇന്ത്യക്കു ജയിച്ചേ തീരൂ. ന്യൂസിലാന്‍ഡിനെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ 0-3ന്റെ സമ്പൂര്‍ണ തോല്‍വിയാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.

RISHABH PANT

റണ്‍വേട്ടയില്‍ രണ്ടിലൊരാള്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ റണ്‍വേട്ടയില്‍ ഏറ്റവും മുന്നിലെത്താന്‍ സാധ്യതയുള്ളത് രണ്ടു പേരാണെന്നാണ് റിക്കി പോണ്ടിങിന്റെ പ്രവചനം. ഇന്ത്യയുടെ ഓപ്പണിങ് സെന്‍സേഷനും യുവതാരവുമായ യശസ്വി ജയ്‌സ്വാളിനെ അദ്ദേഹം തഴഞ്ഞു. പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓസീസിന്റെ സ്റ്റാര്‍ ബാറ്ററായ സ്റ്റീവ് സ്മിത്ത് എന്നിവരിലൊരാളായിരിക്കും ടോപ്‌സ്‌കോററാവുകയെന്നാണ് പോണ്ടിങ് പ്രവചിക്കുന്നത്.

ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുള്ള ഒരാള്‍ സ്റ്റീവ് സ്മിത്തായിരിക്കുമെന്നു ഞാന്‍ കരുതുന്നു. ഓപ്പണിങില്‍ നിന്നും നാലാം നന്വറിലേക്കു അവന്‍ മാറിയിട്ടുണ്ട്. ഇതിലൂടെ കൂടുതലായി പലതും സ്മിത്തിനു തെളിയിക്കേണ്ടതുണ്ട്. അവന്‍ ഒരിക്കലും ഓപ്പണിങ് റോളിലേക്കു മാറാന്‍ പാടില്ലായിരുന്നു. നാലാം നമ്പറാണ് സ്മിത്തിന്റെ ഏറ്റവും ബെസ്റ്റ് പൊസിഷന്‍. കരിയറില്‍ കൂടുതലും അവന്‍ കളിച്ചത് അവിടെയാണ്. കരിയര്‍ അവിടെയാണ് അവസാനിപ്പിക്കുകയും ചെയ്‌തേക്കുകയെന്നും പോണ്ടിങ് വിശദമാക്കി.

റിഷഭ് പന്താണ് ടെസ്റ്റ് പരമ്പരയില്‍ ടോപ്‌സ്‌കോററായി മാറിയേക്കാവുന്ന മറ്റൊരാള്‍. ഇന്ത്യക്കു വേണ്ടി മധ്യനിരയിലാണ് അദ്ദേഹം ബാറ്റ് ചെയ്യാന്‍ പോവുന്നത്. അപ്പോഴേക്കും ബോളിന്റെ തിളക്കവും കാഠിന്യവുമെല്ലാം അല്‍പ്പം നഷ്ടപ്പെട്ടിട്ടുണ്ടാവും. ഇപ്പോഴത്തെ റിഷഭിന്റെ ഫോമും കൂടി വിലയിരുത്തുമ്പോള്‍ ടെസ്റ്റ് പരമ്പയിലെ ടോപ്‌സ്‌കോററായി അദ്ദേഹത്തെയും താന്‍ തിരഞ്ഞെടുക്കുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അവസാനത്തെ ടെസ്റ്റ് പരമ്പരയിലെ ടോപ്‌സ്‌കോററായിരുന്നു റിഷഭ് പന്ത്. മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളിലായി 43.50 ശരാശരിയില്‍ 89.38 സ്‌ട്രൈക്ക് റേറ്റില്‍ 261 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. മൂന്നു ഫിഫ്റ്റികളടക്കമാണിത്.

JOSH HAZLEWOOD

വിക്കറ്റ് വേട്ടയിലാര്?

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സൂപ്പര്‍ പേസറുമായ പാറ്റ് കമ്മിന്‍സ് എന്നിവരടക്കമുള്ളവര്‍ കളിക്കുന്നുണ്ടെങ്കിലും വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുക ഇവരൊന്നുമാവില്ലെന്നാണ് റിക്കി പോണ്ടിങിന്റെ പ്രവചനം. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡിനെയാണ് അദ്ദേഹം വിക്കറ്റ് വേട്ടക്കാരനായി പ്രവചിച്ചിരിക്കുന്നത്.

ജോഷ് ഹേസല്‍വുഡിനായിരിക്കും പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകള്‍ ലഭിക്കുകയെന്നു ഞാന്‍ കരുതുന്നു. ഈ സമയത്തു അദ്ദേഹം വളരെ മികച്ച ഫോമിലാണ് കാണപ്പെടുന്നത്. മറ്റുള്ളവരേക്കാളും മികച്ച ഫോമിലാണ് ഹാസെല്‍വുഡ് ബോള്‍ ചെയ്യു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെയാണ് കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി താന്‍ തിരഞ്ഞെടുക്കുകയെന്നും പോണ്ടിങ് വ്യക്തമാക്കി.

നിലവിലെ ഡബ്ല്യുടിസി സൈക്കിളില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍ കൂടിയാണ് ഹേസല്‍വുഡ്. ഏതു ബാറ്റിങ് ലൈനപ്പിനെയും സമ്മര്‍ദ്ദത്തിലാക്കാനും വിക്കറ്റുകളെടുക്കാനുമുള്ള അദ്ദേഹത്തിന്റെ മിടുക്ക് തന്നയാണ് ഇതു ശരി വയ്ക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഈ സൈക്കിളില്‍ ഓസീസിനായി 51 വിക്കറ്റുകള്‍ ഹേസല്‍വുഡ് നേടിക്കഴിഞ്ഞു.

Story first published: Thursday, November 7, 2024, 7:29 [IST]
Other articles published on Nov 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+