Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ വേണം, എന്തൊരു പ്രതിഭ; പ്രശംസിച്ച് രവി ശാസ്ത്രി

സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്. അഞ്ചാം മത്സരത്തിന്റെ ഫലമാവും പരമ്പര വിജയികളെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുക. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ ആ മികവ് കാട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

ഇന്ത്യയുടെ സീനിയര്‍ താരങ്ങളടക്കം പ്രതീക്ഷവെച്ച പലരും പ്രകടനംകൊണ്ട് നിരാശപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനുള്ളില്‍ വലിയ കലഹം തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആതിഥേയരായ ഓസീസ് താരങ്ങള്‍ ഇത്തവണ ഇന്ത്യക്ക് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നതെന്ന് പറയാം.

ഓസീസ് ടീമില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടിമില്‍ വേണമെന്ന് താന്‍ ആഗ്രഹിക്കുന്ന ഓസീസ് താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് രവി ശാസ്ത്രി. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി നിലവില്‍ അവതാരകനെന്ന നിലയിലാണ് തിളങ്ങുന്നത്.

ഇന്ത്യക്ക് വേണ്ടത് കമ്മിന്‍സിനെ

ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കണമെന്ന് തോന്നുന്ന ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സാണെന്നാണ് രവി ശാസ്ത്രി പറയുന്നത്. പാറ്റ് കമ്മിന്‍സും ജസ്പ്രീത് ബുംറയും ഒരുമിച്ച് കളിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കുക. കമ്മിന്‍സിന്റെ നീക്കങ്ങള്‍ ബുംറയെപ്പോലെയാണ്. ഏറ്റവും ഭംഗിയായി തന്റെ ജോലി നോക്കുന്ന പ്രൊഫഷനലുകളാണവര്‍' എന്നാണ് ശാസ്ത്രി പറയുന്നത്. ഓസ്‌ട്രേലിയന്‍ നായകനായ കമ്മിന്‍സ് തന്ത്രശാലിയായ നായകനാണ്.

പൊതുവേ പേസ് ബൗളര്‍മാര്‍ നായകസ്ഥാനത്തേക്കെത്തുന്നത് വളരെ കുറവാണ്. അങ്ങനെ വന്നാല്‍ത്തന്നെ അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തനാണ് പാറ്റ് കമ്മിന്‍സ്. ഓസ്‌ട്രേലിയപ്പോലെ സൂപ്പര്‍ താരനിരയുള്ള ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കമ്മിന്‍സിന് സാധിച്ചുവെന്ന് മാത്രമല്ല ലോകകപ്പ് കിരീടവും ചൂടിച്ചു. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി കമ്മിന്‍സിന് കീഴില്‍ ഓസീസ് തിരിച്ചുപിടിക്കുമോയെന്നതാണ് അറിയേണ്ടത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതിനോടകം ഓസീസിനെ ചാമ്പ്യന്മാരാക്കാന്‍ കമ്മിന്‍സിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും ഫൈനല്‍ സീറ്റിലേക്ക് ഓസീസെത്താന്‍ സാധ്യത കൂടുതലാണ്. വീണ്ടും ചരിത്രം രചിക്കാന്‍ കമ്മിന്‍സിന് കീഴില്‍ ഓസീസിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

pat cummins

ഇന്ത്യന്‍ ടീമില്‍ ആഭ്യന്തര കലഹം

സമീപകാലത്തായുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തം. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് ശര്‍മ അമ്പേ പരാജയമായി. വിരാട് കോലി ഓഫ് സൈഡ് കെണിയില്‍ വീഴുകയാണ്. ഇപ്പോഴിതാ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ നായകനായ രോഹിത്തിനെ തന്നെ പ്ലേയിങ് 11 പുറത്തിരുത്തുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയത് മുതല്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങളാണ്.

ഇത്തവണത്തെ ഓസീസ് പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഗൗതം ഗംഭീറിനെ ഇന്ത്യ പുറത്താക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ ഈ പരമ്പരക്ക് പിന്നാലെ തന്നെ വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്തായാലും ഇന്ത്യന്‍ ടീമിനുള്ളിലെ സാഹചര്യം അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ വലിയ പൊട്ടിത്തെറികളിലേക്ക് താരങ്ങളും പരിശീലകരും തമ്മിലുള്ള ഉടക്ക് നീങ്ങുമോയെന്നത് കണ്ടറിയാം.

ഇനി ബുംറയുടെ കാലം

ഇന്ത്യ ജസ്പ്രീത് ബുംറയെ ടെസ്റ്റിലെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ബുംറക്ക് കീഴില്‍ ഇന്ത്യ പെര്‍ത്ത് ടെസ്റ്റ് ജയിച്ചിരുന്നു. ഇപ്പോള്‍ സിഡ്‌നിയിലും ബുംറക്ക് കീഴിലാണ് ഇന്ത്യ കളിക്കുന്നത്. അതുകൊണ്ടുതന്നെ ബുംറയുടെ നായക മികവില്‍ ഇന്ത്യക്ക് വിശ്വാസമുണ്ട്. രോഹിത് ശര്‍മയും വിരാട് കോലിയും പടിയിറങ്ങുമ്പോള്‍ ഇന്ത്യയുടെ അടുത്ത നായകനാവാന്‍ ബുംറ തന്നെയാണ് ഏറ്റവും യോഗ്യന്‍.

Story first published: Friday, January 3, 2025, 16:38 [IST]
Other articles published on Jan 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+