Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഹാര്‍ദിക് വേണ്ട, ടി20 ലോകകപ്പില്‍ ഇന്ത്യയെ സൂര്യ നയിക്കണം! കാരണങ്ങളിതാ

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ആവേശ ജയം നേടിയെടുത്തിരിക്കുകയാണ്. അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 209 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ചെങ്കിലും ചരിത്ര ബാറ്റിങ് പ്രകടനത്തോടെ സൂര്യകുമാര്‍ യാദവും സംഘവും വിജയത്തിലേക്കെത്തുകയായിരുന്നു. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സൂര്യക്കായി.

80 റണ്‍സോടെ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. നായകനായുള്ള അരങ്ങേറ്റ ടി20യില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി മാറാന്‍ സൂര്യക്കായി. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ നായകനായി ഹാര്‍ദിക് പാണ്ഡ്യ എത്താനാണ് സാധ്യത കൂടുതല്‍. ഇന്ത്യ ഹാര്‍ദിക്കിന്റെ നായക മികവിനെയാണ് ഇപ്പോള്‍ കൂടുതല്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇന്ത്യ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ കളിക്കണം.

ഹാര്‍ദിക്കിനെക്കാള്‍ എന്തുകൊണ്ടും സൂര്യയുടെ നായക മികവാകും ഇന്ത്യക്ക് ഗുണം ചെയ്യുക. ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം സൂര്യയുടെ ബാറ്റിങ് കണക്കുകളാണ്. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനാണ് സൂര്യ. ടി20യില്‍ ഹാര്‍ദിക്കിനെക്കാള്‍ മികച്ച സ്ഥിരത സൂര്യക്കുണ്ട്. സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാന്‍ സൂര്യക്കാവും.

കൂടാതെ ഹാര്‍ദിക്കിനെക്കാള്‍ പെട്ടെന്ന് മത്സരത്തില്‍ ഇംപാക്ട് സൃഷ്ടിക്കാനും സൂര്യക്ക് കഴിവുണ്ട്. ടി20യില്‍ ഇന്ത്യയുടെ നെടുന്തൂണായ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. ഈ തരത്തിലും നോക്കുമ്പോള്‍ ഹാര്‍ദിക്കിനെക്കാള്‍ ഒരുപടി മുകളിലാണ് സൂര്യകുമാര്‍ യാദവ്. രണ്ടാമത്തെ കാര്യം സൂര്യയുടെ സഹതാരങ്ങളുമായുള്ള മികച്ച ആത്മ ബന്ധമാണ്. ഹാര്‍ദിക് പാണ്ഡ്യയെക്കാള്‍ സഹ താരങ്ങളുമായി മികച്ച ബന്ധം സൂര്യക്കുണ്ട്. സൗമ്യതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സൂര്യക്ക് കഴിവുണ്ട്.

suryakumar yadav

ഹാര്‍ദിക് കര്‍ക്കശക്കാരനും പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനുമാണ്. സീനിയര്‍ താരങ്ങളെ പോലും ബഹുമാനിക്കാത്ത താരമാണ് ഹാര്‍ദിക്. താരത്തിന്റെ പെരുമാറ്റം പല തവണ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഹാര്‍ദിക്കിന്റെ കാര്‍ക്കശ സ്വഭാവത്തെക്കാള്‍ സൂര്യകുമാര്‍ യാദവിന്റെ സൗമ്യ സ്വഭാവമാണ് ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. എതിര്‍ താരങ്ങളോട് പോലും വലിയ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍.

മൂന്നാമത്തെ കാര്യം ഫിറ്റ്‌നസാണ്. ഹാര്‍ദിക് പാണ്ഡ്യ ഇടക്കിടെ പരിക്കിന്റെ പിടിയിലാവുന്ന താരമാണ്. പുറം വേദന ഇപ്പോഴും താരത്തെ വേട്ടയാടുന്നു. ഏകദിന ലോകകപ്പിനിടെ കാലിന് പരിക്കേറ്റ ഹാര്‍ദിക്കിന് എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിച്ചിരുന്നില്ല. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന് പരിക്ക് വലിയ ഭീഷണിയാണ്. അതുകൊണ്ടുതന്നെ മികച്ച ഫിറ്റ്‌നസുള്ള സൂര്യകുമാറാണ് നായകനായി ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ വിശ്രമത്തിലാണ്.

ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത ഐപിഎല്ലിലൂടെയാണ് ഹാര്‍ദിക്കിന് തിരിച്ചുവരാന്‍ സാധിക്കുക. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള ടി20 മത്സരങ്ങളെല്ലാം ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. പരിക്കേറ്റതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഹാര്‍ദിക്കിന് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പരയിലും ഹാര്‍ദിക് ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യത കുറവാണ്. ടി20 ലോകകപ്പിലേക്ക് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.

ഒരു നായകന്റെ കീഴില്‍ കൃത്യമായ പദ്ധതികളോടെ ഇന്ത്യ മുന്നൊരുക്കം തുടങ്ങേണ്ടതായുണ്ട്. എന്നാല്‍ ഹാര്‍ദിക്കിനെ പരിക്ക് വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി ഇന്ത്യ ടി20 ലോകകപ്പിന് ഒരുങ്ങുന്നതാണ് നല്ലതെന്ന് നിസംശയം പറയാം.

Story first published: Friday, November 24, 2023, 12:33 [IST]
Other articles published on Nov 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+