Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: തിലകും സൂര്യയുമല്ല, അവനാണ് 'കുഴപ്പക്കാരന്‍'!! യുവ താരത്തെ മാര്‍ഷിന് ഭയം

കാന്‍ബെറ: ടി20 പരമ്പരയില്‍ തങ്ങള്‍ക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്ന ഇന്ത്യന്‍ താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മിച്ചെല്‍ മാര്‍ഷ്. ഇന്ത്യക്കു നല്ലൊരു തുടക്കം നല്‍കാന്‍ ആ താരത്തിനു സാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുധനാഴ്ച കാന്‍ബെറയില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20 പോരാട്ടത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു മാര്‍ഷ്.

ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാത കിരീടമുയര്‍ത്തിയ ശേഷമാണ് സൂര്യകുമാര്‍ യാദവും കടുപ്പമേറിയ ഓസീസ് ദൗത്യത്തിനു എത്തിയിരിക്കുന്നത്. തങ്ങളുടെ ആവനാഴിയിലെ മുഴുവന്‍ ആയുധങ്ങളും പുറത്തെടുക്കാനായാല്‍ മാത്രമേ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ വിജയം സ്വപ്‌നം കാണേണ്ടതുള്ളൂ.

ABHISHEK SHARMA

ഭീഷണി അഭിഷേക്

ടി20യില്‍ നിലവില്‍ ലോക റാങ്കിങിലുള്ള നമ്പര്‍ വണ്ട ബാറ്റര്‍ കൂടിയായ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയക്കു ഏറ്റവുമധികം ഭീഷണിയാവുകയെന്നാണ് മിച്ചെല്‍ മാര്‍ഷിന്റെ അഭിപ്രായം.

അഭിഷേക് ശര്‍മ അപകടകാരിയായ ബാറ്ററാണ്. ഇന്ത്യന്‍ ടീമിനു തുടക്കത്തില്‍ തന്ന നല്ലൊരു താളം സെറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുന്നു. കഴിഞ്ഞ കുറച്ചു സീസണുകളായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായും ഗംഭീര പ്രകടനമാണ് അഭിഷേക് നടത്തിക്കൊണ്ടിരിക്കുന്നത്.

ഞങ്ങള്‍ക്കു ഈ ടി20 പരമ്പരയില്‍ അദ്ദേഹം നല്ല വെല്ലുവിളിയുയര്‍ത്തും. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരേ ചാലഞ്ച് ചെയ്യപ്പെടാന്‍ നിങ്ങളും ആഗ്രഹിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അഭിഷേക് അവരിലൊരാളാണെന്നും ഞങ്ങള്‍ക്കറിയാമെന്നും മാര്‍ഷ് കൂട്ടിച്ചേര്‍ത്തു.

യുഎയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായത പങ്കുവഹിക്കാന്‍ അഭിഷേകിനായിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. 200 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് ഏഴു കളിയില്‍ അഭിഷേക് അടിച്ചെടുത്തത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുപ്പെടും.

ഇന്ത്യയുടെ തയ്യാറെടുപ്പ് എന്തിനറിയണം?

വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മികച്ച തയ്യാറെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തോടു വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കാന്‍ മിച്ചെല്‍ മാര്‍ഷ് തയ്യാറായില്ല.

മറിച്ച് വെറും എട്ടു ടി20കള്‍ മാത്രം തങ്ങള്‍ക്കു ഇനി ശേഷിക്കവെ ഓസ്‌ട്രേലിയന്‍ ഏറ്റവും ശരിയായ സമയത്തു തന്നെ ടോപ് ഗിയറിലേക്കു കഴിഞ്ഞുവെന്നാണ് മാര്‍ഷ് പറഞ്ഞത്. ഓസീസ് ടീം വളരെ ആത്മവിശ്വാസത്തോടെ തന്നെയാണ് ഇന്ത്യക്കെതിരായ ചാലഞ്ചിനു തയ്യാറായിരിക്കുന്നതെന്നും താരം പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് തയ്യാറടുപ്പുകളെ കുറിച്ച് കമന്റ് ചെയ്യാനല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. പക്ഷെ ഞങ്ങള്‍ക്കു ഇനി എട്ടു ടി20കളാണ് ടൂര്‍ണമെന്റിനു മുമ്പ് ബാക്കിയുള്ളതെന്നു എനിക്കറിയാം.

ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ നന്നായി തന്നെയാണ് മുന്നോട്ടു പോവുന്നത്. ഞങ്ങള്‍ ഇപ്പോള്‍ നല്ല ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ്. പക്ഷെ ഇന്ത്യക്കെതിരായ പരമ്പര വളരെ വലുതാണെന്നു ഞങ്ങള്‍ക്കറിയാമെന്നും മാര്‍ഷ് വിശദമാക്കി.

MITCHELL MARSH

ഓസീസിനു മുന്‍തൂക്കമില്ല

ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളില്‍ ഇന്ത്യന്‍ താങ്ങങ്ങള്‍ക്കൊപ്പവും എതിരേയും കളിച്ചതു കൊണ്ട് ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയക്കു മുന്‍തൂക്കമില്ലെന്നാണ് മിച്ചെല്‍ മാര്‍ഷിന്റെ അഭിപ്രായം.

ടി20 പരമ്പര ഞങ്ങള്‍ക്കു വെല്ലുവിളി തന്നെയാവും. ഈ കാലത്തു ലോകത്തിന്റെ എല്ലാ ഭാഗത്തും മല്‍സരങ്ങളുടെ ഒരുപാട് ഫൂട്ടേജുകളുണ്ട്. എല്ലാവരും എല്ലാവരെയും കാണുന്നുമുണ്ട്. സ്മ്മര്‍ദ്ദഘട്ടത്തില്‍ നന്നായി പെര്‍ഫോം ചെയ്യുകയാണ് പ്രധാനം.

ഇന്ത്യ വളരെ ഗംഭീര ടീമാണ്. ഞങ്ങള്‍ക്കു അവരോടു വലിയ ബഹുമാനവുമുണ്ട്. അഞ്ചു മല്‍സരങ്ങളുടെ ഈ പരമ്പര കാണാനെത്തുന്ന ആരാധകരെ വളരെയധികം ആവേശം കൊള്ളിക്കുമെന്നും മാര്‍ഷ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 28, 2025, 17:42 [IST]
Other articles published on Oct 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+