Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലും രോഹിത്തുമല്ല, അവന്‍ ഇന്ത്യക്കായി സെഞ്ച്വറിയടിക്കും!! ക്ലാര്‍ക്കിന്റെ പ്രവചനം വൈറല്‍

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തെ കുറിച്ച് രണ്ടു വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഓസീസിന്റെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ മൈക്കല്‍ ക്ലാര്‍ക്ക്.

പെര്‍ത്തിലെ ആദ്യ ഏകദിനത്തിലേറ്റ ഏഴു വിക്കറ്റിന്റെ പരാജയം ഇന്ത്യന്‍ ക്യാംപിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കു നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.

VIRAT KOHLI

ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയതാണ് ഇന്ത്യയെ ചതിച്ചത്. കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരൊഴികെ മറ്റാരും തന്നെ 30ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. അതുകൊണ്ടു തന്നെ ബാറ്റിങ് നിരയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമുണ്ടായാല്‍ മാത്രമേ രണ്ടാമങ്കത്തില്‍ തിരിച്ചടിച്ച് ഒപ്പമെത്താനും ഇന്ത്യക്കു സാധിക്കുകയുള്ളൂ.

അവന്‍ സെഞ്ച്വറി കുറിക്കും

ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തെക്കുറിച്ച് മൈക്കല്‍ ക്ലാര്‍ക്ക് ചില പ്രവചനങ്ങള്‍ നടത്തിയത്. ഇതിഹാസ ബാറ്ററും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലി ഈ മല്‍സരത്തില്‍ സെഞ്ച്വറി കുറിക്കുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

അഡ്‌ലെയ്ഡ് ഓവലില്‍ ഏതു ഫോര്‍മാറ്റിലും വിരാട് കോലിയുടെ റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ അതു ഗംഭീരമാണെന്നു നമുക്കു കാണാന്‍ സാധിക്കും. രണ്ടാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയ ശേഷം അദ്ദേഹം സെഞ്ച്വറി നേടിയാലും ഞാന്‍ അദ്ഭുതപ്പെടില്ല എന്നായിരുന്നു ക്ലാര്‍ക്കിന്റെ വാക്കുകള്‍.

ഈ മല്‍സരത്തില്‍ രണ്ടു ടീമിലെയും താരങ്ങളെയെടുത്താല്‍ ഏറ്റവുമധികം റണ്‍സ് നേടുക കോലിയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. കളിയില്‍ കൂടുതല്‍ വിക്കറ്റുകളെടുക്കുക ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയായിരിക്കുമെന്നാണ് ക്ലാര്‍ക്കിന്റെ നിരീക്ഷണം. പരിക്കു കാരണം പെര്‍ത്തിലെ ആദ്യ മല്‍സരം നഷ്ടമായ അദ്ദേഹം രണ്ടാമങ്കത്തില്‍ ഓസീസ് ടീമിനൊപ്പം ചേരും.

ജയം ഇന്ത്യക്ക്

വിരാട് കോലി ഇന്ത്യക്കു വേണ്ടി സെഞ്ച്വറി കുറിക്കുമെന്നു മാത്രമല്ല, ഈ മല്‍സരത്തില്‍ വിജയവും ഇന്ത്യക്കു തന്നെയാവുമെന്നും മൈക്കല്‍ ക്ലാര്‍ക്ക് പ്രവചിച്ചിരിക്കുകയാണ്. രണ്ടാം ഏകദിനം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണാകമായതിനാല്‍ ബൗളിങ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

SHUBMAN GILL

മൂന്നു വീതം പേസര്‍മാരും ഓള്‍റൗണ്ടര്‍മാരുമുള്‍പ്പെട്ട ടീം കോമ്പിനേഷനാണ് പെര്‍ത്തില്‍ ഇന്ത്യ പരീക്ഷിച്ചത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ കളിപ്പിച്ചതുമില്ല. തകര്‍പ്പന്‍ ഫോമിലായിട്ടും അദ്ദേഹത്തിനു അവസരം നല്‍കാതിരുന്നതിനെതിരേ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ അവരുടെ മുന്‍നിര ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരുത്താന്‍ പോവുന്നില്ല. ആ മൂന്നുര പേരും ഒരുപാട് തവണ ഫ്‌ളോപ്പാവുമെന്നു നിങ്ങള്‍ പ്രതീക്ഷിക്കരുത്. ബൗളിങ് ലൈനപ്പില്‍ ഇന്ത്യ ഒരു മാറ്റം കൊണ്ടുവന്നേക്കും.

മൂന്നു ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. പക്ഷെ ടി20 ഫോര്‍മാറ്റുകളില്‍ ഈ ഓള്‍റൗണ്ടര്‍മാരെ എല്ലായ്‌പ്പോഴും ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യ. വാലറ്റത്ത് ബാറ്റിങില്‍ വലിയ സംഭാവനകള്‍ നല്‍കുന്നതിനൊപ്പം ബൗളിങിലും അവരില്‍ നിന്നും കുറച്ചു ഓവറുകള്‍ ലഭിക്കുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 22, 2025, 15:56 [IST]
Other articles published on Oct 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+