For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഗില്ലും, ശ്രേയസുമല്ല; ഏകദിനത്തിലെ പ്ലെയര്‍ ഓഫ് ദി സീരീസ് അവന്‍!! പ്രവചിച്ച് പാര്‍ഥീവ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് ആരാവുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. ഇതിഹാസ ബാറ്റര്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ തിരിച്ചുവരവെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കുന്ന പരമ്പര കൂടിയാണിത്.

ഈ വര്‍ഷമാദ്യം ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം ഇരുവരും ദേശീയ ടീമിനായി കളിച്ചിട്ടില്ല. മൂന്നും മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഈ മാസം 19 മുതല്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുക, രോഹിത്തിനു പകരം പുതിയ ക്യാപ്റ്റന്‍ ശുഭമന്‍ ഗില്ലിനു കീഴില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന പരമ്പര കൂടിയാണിത്.

VIRAT KOHLI

ആരാവും പരമ്പരയുടെ താരം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് പ്ലെയര്‍ ഓഫ് ദി സീരീസ് ആരാവുമെന്നു പാര്‍ഥീവ് പട്ടേല്‍ പ്രവചിച്ചത്. വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും മടങ്ങിവരവിനെക്കുറിച്ചും അദ്ദേഹം നിരീക്ഷണം നടത്തി.

രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും മതിയായ ഗെയിം ടൈം ലഭിക്കാത്തതിനെ കുറിച്ചായിരുന്നു ഷോയില്‍ പാര്‍ഥീവിനോടുള്ള ചോദ്യം. ദീര്‍ഘകാലം നിങ്ങള്‍ കളിക്കാതിരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഈ ചോദ്യമുയരുക തന്നെ ചെയ്യും. ഗെയിമുമായി പൊരുത്തപ്പെടാന്‍ വിരാടിനും രോഹിത്തിനും അല്‍പ്പം സമയമെടുക്കും. നിങ്ങള്‍ എത്ര പരിശീലനം നടത്തിയിട്ടും കാര്യമില്ല.

ഇന്ത്യന്‍ ടീ ഷര്‍ട്ട് ധരിച്ച് നിങ്ങള്‍ ഗ്രൗണ്ടിലെത്തുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലൂടെ കടന്നുപോവും. രോഹിത്തും തീര്‍ച്ചയായും തന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. വിരാട് എഎങ്ങനെയാണ് പ്രവര്‍ത്തിക്കാറുള്ളതെന്നു നമുക്കറിയാം. അതുകൊണ്ടു തന്നെ ആ ചോദ്യം ഒരിക്കലും ചോദിക്കാനും പാടില്ലെന്നും പാര്‍ഥീവ് പറഞ്ഞു.

മാച്ച് ഫിറ്റ്‌നസിനെ കുറിച്ചാണ് ചോദ്യം. നിങ്ങള്‍ ഗ്രൗണ്ടില്‍ എങ്ങനെ സ്വയം മാനേജ് ചെയ്യുമെന്ന കാര്യത്തിലാണ് സംശയമുള്ളത്. അന്തരീക്ഷവുമായി അവര്‍ വളരെ എളുപ്പത്തില്‍ പൊരുത്തപ്പെടുമെന്നതില്‍ സംശയമില്ല. പക്ഷെ മാച്ച് ഫിറ്റ്‌സസ് തീര്‍ച്ചയായും ചോദ്യമാവും.

എന്നാല്‍ എപ്പോഴെല്ലാം ചോദ്യങ്ങളുയര്‍ന്നിട്ടുണ്ടോ അപ്പോഴെല്ലാം വിരാട് അതിനു ശക്തമായ മറുപടിയും നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഞാനൊരു പ്രവചനം നടത്തുകയാണ്. വിരാട് കോലി പ്ലെയര്‍ ഓഫ് ദി സീരീസാവുന്നത് നിങ്ങള്‍ക്കു കാണാനേയക്കുമെന്നും പാര്‍ഥീവ് വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിര വളരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് കോലി. 48 ഏകദിനങ്ങളാണ് അദ്ദേഹം കംഗാരുപ്പടയ്‌ക്കെതിരേ ഇതുവരെ കളിച്ചിട്ടുള്ളത്. 54.46 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 2451 റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ റെക്കോര്‍ഡെടുത്താല്‍ അവിടെയും കോലി കസറിയതായി കാണാം. 29 ഇന്നിങ്‌സുകളില്‍ നിന്നും 51.03 ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 1327 റണ്‍സാണ്.

ROHIT KOHLI

റെക്കോര്‍ഡ് സഹായിക്കുമോ?

രോഹിത് ശര്‍മയും വിരാട് കോലിയും ഒരുപാട് റണ്‍സ് സ്‌കോര് ചെയ്തിട്ടുള്ള എതിരാളികള്‍ കൂടിയാണ് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ വച്ചു മാത്രമല്ല, അവരുടെ നാട്ടില്‍ വച്ചും രണ്ടു പേരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പക്ഷെ ഇവിടെ ഇരുന്നു കൊണ്ട് നിങ്ങള്‍ക്കു പെര്‍ത്തില്‍ കളിക്കാനുള്ള തയ്യാറെടുപ്പ് നടത്താന്‍ സാധിക്കില്ല.

എങ്കിലും സമാനമായ സാഹചര്യം സൃഷ്‌ച്ചെടുത്ത് നിങ്ങള്‍ക്കു ഇവിടെ പരിശീലനം നടത്താന്‍ കഴിയും. വിടുത്തെ ബൗണ്‍സുമായി പൊരുത്തപ്പെടാന്‍ ഇവിടെ സിമന്റ് വിക്കറ്റില്‍ പ്ലാസ്റ്റിക്ക് ബോള്‍ നേരിട്ട് നിങ്ങള്‍ക്കു തയ്യാറെടുക്കാം. പക്ഷെ ഒരു പ്രതലത്തിലെ സ്വാഭാവികമായ വേരിയേഷനും ബൗണ്‍സും പേസുമെല്ലാം മനസ്സിലാക്കണമെങ്കില്‍ നിങ്ങള്‍ക്കു അവിടെ പോവുക തന്നെ വേണ്ടി വരുമെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 14, 2025, 10:23 [IST]
Other articles published on Oct 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+