IND vs AUS: ആരാവും റണ്‍വേട്ടക്കാരന്‍? അതൊരു ഇന്ത്യന്‍ താരം!! ക്ലാര്‍ക്കിന്റെ പ്രവചനം വൈറല്‍
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈയാഴ്ച തുടങ്ങാനിരിക്കുന്ന മൂന്നു മല്‍സരങ്ങളടെ ഏകദിന പരമ്പരയിലെ റണ്‍വേട്ട്ക്കാരനെ പ്രവചിച്ചിരുക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ മൈക്കല്‍ ക്ലാര്‍ക്ക്. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഏറ്റവുമധിസം റണ്‍സ് വരിക ഏതു താരത്തിന്റെ ബാറ്റില്‍ നിന്നായിരിക്കുമെന്നു അദ്ദേഹം പ്രവചിച്ചത്.
ആറു മാസത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് ടീം ഇന്ത്യ ഏകദിന ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്. ഏറ്റവും അവാനമായി ഒരു 50 ഓവര്‍ മാച്ചില്‍ ഇന്ത്യ കളിച്ചത് മാര്‍ച്ചിലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തി കിരീടം നേടിയ ശേഷം ഒരു ഏകദിനം പോലും ഇന്ത്യ കളിച്ചിട്ടില്ല.

ക്ലാര്‍ക്കിന്റെ പ്രവചനം
ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടുക ഒരു ഓസ്‌ട്രേലിയന്‍ താരമാവില്ല, മറിച്ചൊരു ഇന്ത്യന്‍ താരമായിരിക്കുമെന്നാണ് മൈക്കല്‍ ക്ലാര്‍ക് പറയുന്നത്. മുന്‍ നായകരും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെയാണ് അദ്ദേഹം ടോപ്‌സ്‌കോററായി ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ കൂടുതല്‍ സാധ്യത കോലിക്കാണെന്നു പറഞ്ഞ ക്ലാര്‍ക്ക് അതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തു.
ടോപ്‌സ്‌കോററിലേക്കു വരികയാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ അതു രോഹിത് ശര്‍മയോ, വിരാട് കോലിയോ ആയിരിക്കും. എനിക്കു ഇങ്ങനെ തോന്നുന്നതിനു പിന്നിലൊരു കാര്യമുണ്ട്. ഇതു ഓസ്‌ട്രേലിയയിലേക്കുള്ള രണ്ടു പേരുടെയും അവസാനത്തെ ട്രിപ്പാണെങ്കില്‍ വളരെ മികച്ച രീതിയില്‍ അതു അവസാനിപ്പിക്കാനും അവര്‍ ശ്രമിക്കും.
ഓസ്‌ട്രേലിയയില്‍ ഒാപ്പണ്‍ ചെയ്യുന്നതിനേക്കാള്‍ എളുപ്പം മൂന്ന്, നാല് നമ്പറുകളില്‍ ബാറ്റ് ചെയ്യുന്നതാണ്. രോഹിത് ഇന്ത്യക്കു വേണ്ടി ഈ പരമ്പരയില്‍ ഓപ്പണ്‍ ചെയ്യുമെന്നതിനാല്‍ ടോപ് സ്‌കോററായി ഞാന്‍ തിരഞ്ഞെടുക്കുക വിരാട് കോലിയെ ആയിരിക്കുമെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ ഇതിനകം 30 ഏകദിനങ്ങളില്‍ നിന്നും 1328 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് രോഹിത്. 53.13 എന്ന തകര്‍പ്പന്‍ ശരാശരിയിലാണിത്. അഞ്ചു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
കോലിക്കും ഓസ്‌ട്രേലിയന്‍ ഗംഭീര റെക്കോര്‍ഡുണ്ട്. 29 ഇന്നിങ്‌സുകളില്‍ നിന്നും 51.03 ശരാശരിയില്‍ 1327 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു.. അഞ്ചു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഇതിലുണ്ട്.

പരമ്പര ആര്‍ക്ക്?
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ റണ്‍വേട്ടക്കാരനെ മാത്രമല്ല, ആരാവും പരമ്പര നേടുകയെന്നും മൈക്കല്‍ ക്ലാര്‍ക്ക് പ്രവചിച്ചിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഓട്രേലിയ 2-1നു നേടുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പരമ്പരയില്‍ ഏതെങ്കിലുമൊരു കളി വാഷൗട്ടാവുകയോ, മഴയുണ്ടാവുകയോ ചെയ്തില്ലെങ്കില്‍ ഓസ്‌ട്രേലിയ 2-1നു ജയിക്കുമെന്നാണ് ഞാന്‍ പറയുക. വളരെ മുറുക്കമേറിയ, അത്യധികം ആവേശകരായ പരമ്പര തന്നെയായിരിക്കും ഇത്.
ഓസീസ് ജയിക്കുമെന്നതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുമെങ്കിലും എനിക്കു അതില്‍ ആത്മവിശ്വാസമില്ല. പരമ്പയുടെ വിജയ മാര്‍ജിന്‍ 2-1 തന്നെയാവും. ഞാന്‍ ഓസീസിനൊപ്പം തന്നെ പോവുകയാണെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
2020-21ല്‍ അവസാനമായി ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയയപ്പോള്‍ ഏകദിന പരമ്പര ഇന്ത്യ തോറ്റിരുന്നു. 2018-19ലാണ് അവസാനമായി ഓസ്‌ട്രേലിയയില്‍ ഇന്ത്യ ഒരു ഏകദിന പരമ്പര ജയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications