For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സഞ്ജുവും ഷമിയുമില്ല, 2 സര്‍പ്രൈസ്! ഓസീസ് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിതാ

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇത്തവണ ഇരു ടീമിനേയും സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ ഇത്തവണ പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് കംഗാരുക്കള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ഓസീസ് പരമ്പരയില്‍ മികവ് കാട്ടേണ്ടതും അത്യാവശ്യമാണ്.

ഇപ്പോഴിതാ ഇന്ത്യ ശക്തമായ ടീമിനെത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് നിയമിച്ചിരിക്കുന്നത്. സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പര്‍ റോളില്‍ പരിഗണിച്ചില്ല. പരിക്കേറ്റ് വിശ്രമത്തിലുള്ള മുഹമ്മദ് ഷമിയെ ബാക്കപ്പ് പേസറായിപ്പോലും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. രണ്ട് സര്‍പ്രൈസുകള്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉണ്ട്. അത് എന്താണെന്ന് അറിയാം.

അഭിമന്യു ഈശ്വരന് വിളിയെത്തി

ഇന്ത്യക്കായി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്ത് കളിക്കുന്ന അഭിമന്യു ഈശ്വരനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ കളിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഓപ്പണര്‍ റോളില്‍ ഈശ്വരന്‍ കളിക്കേണ്ടി വരും. വെടിക്കെട്ട് ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ കന്നി ഓസീസ് ടെസ്റ്റ് പര്യടനമാണിത്. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ തുടരുമ്പോള്‍ ചേതേശ്വര്‍ പുജാരക്ക് മടങ്ങി വരാനുള്ള അവസരം ലഭിച്ചില്ല. മോശം ഫോമിലുള്ള വിരാട് കോലിയ്‌ക്കൊപ്പം കെ എല്‍ രാഹുലും ടീമില്‍ സ്ഥാനം നേടി.

മധ്യനിരയില്‍ സര്‍ഫറാസ് ഖാനും ഇന്ത്യ ഇടം നല്‍കിയിട്ടുണ്ട്. സമീപകാലത്തായി പോസിറ്റീവ് ക്രിക്കറ്റ് കളിക്കുന്ന സര്‍ഫറാസില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ ബാറ്റിങ് നിര കരുത്തുറ്റതാണെങ്കിലും ആരൊക്കെ ഫോമിലുണ്ടെന്നതാണ് വലിയ ചോദ്യം. എന്തായാലും ഓസീസില്‍ കളിച്ച് അനുഭവസമ്പത്തുള്ളതും യുവ താരനിരയും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ടീം. ഈ ടീമിന് ഓസീസില്‍ ചരിത്രം ആവര്‍ത്തിക്കാനാവുമെന്ന് കരുതാം.

ind vs aus test cricket

വിക്കറ്റ് കീപ്പറായി സഞ്ജുവില്ല

സഞ്ജു സാംസണിന് ടെസ്റ്റിലേക്ക് വിളിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സമീപകാലത്തായി പുറത്ത് വന്നിരുന്നു. എന്നാല്‍ ഇന്ത്യ സഞ്ജുവിന് അവസരം നല്‍കിയിട്ടില്ല. റിഷഭ് പന്തും ദ്രുവ് ജുറേലും തന്നെയാവും വിക്കറ്റ് കീപ്പര്‍ റോളില്‍ തുടരുക. ഇന്ത്യ വരുത്തിയ പ്രധാന രണ്ട് മാറ്റങ്ങള്‍ ഇതിനോടകം വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനേയും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനേയും ഇന്ത്യ തഴഞ്ഞു.

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം വാഷിങ്ടണ്‍ സുന്ദര്‍ക്കാണ് സീറ്റ്. നേരത്തെ ഓസീസില്‍ കളിച്ച് മികവ് കാട്ടിയ താരമാണ് സുന്ദര്‍. താരത്തിന്റെ സമീപകാല ഫോമും മികച്ചതാണ്. ഓസീസില്‍ സ്പിന്നിന് വലിയ പ്രസക്തിയില്ല. എന്നാല്‍ സ്പിന്നര്‍മാരുടെ ബാറ്റിങ് പ്രകടനം മത്സരത്തില്‍ വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം.

പേസ് നിരയില്‍ പരീക്ഷണം

ഇന്ത്യ പേസ് നിരയില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ആകാശ് ദീപ് സിങ്ങും പേസ് നിരയിലുണ്ട്. എന്നാല്‍ അതിവേഗ പേസറായ മായങ്ക് യാദവിനെ പരിഗണിച്ചില്ല. പക്ഷെ ഹര്‍ഷിത് റാണക്ക് ഇന്ത്യ വിളി നല്‍കി. പ്രസിദ്ധ് കൃഷ്ണ ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മീഡിയം പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് അവസരം. ഇന്ത്യ റിസര്‍വ് താരങ്ങളായി നവദീപ് സൈനി, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍ എന്നീ പേസര്‍മാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (c), ജസ്പ്രീത് ബുംറ (vc)സ യശ്വസി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍. റിസര്‍വ് താരങ്ങള്‍- നവദീപ് സൈനി, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍

Story first published: Saturday, October 26, 2024, 0:01 [IST]
Other articles published on Oct 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+