Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജുവടക്കം 3 പേര്‍ ഔട്ട്!! പുതിയ ലുക്കില്‍ ടീം ഇന്ത്യ, ഇതാ മൂന്നാമങ്കത്തിലെ 11

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിക്കെതിരേ ഒരിക്കല്‍ക്കൂടി തുടക്കത്തില്‍ തന്നെ പിറകിലായ ശേഷം പരമ്പരയിലേക്കു തിരിച്ചുവരണമെന്ന വലിയ ചാലഞ്ചാണ് ടീം ഇന്ത്യക്കു മുന്നിലുള്ളത്. മെല്‍ബണിലെ രണ്ടാമങ്കത്തിലേറ്റ കനത്ത പ്രഹരം തീര്‍ച്ചയായും ഇന്ത്യയുടെ കണ്ണുതുറപ്പിക്കുന്നതാണ്.

അവസാനം കളിച്ച ഏഷ്യാ കപ്പിലേതു പോലെ കാര്യങ്ങള്‍ സിംപിളായിരിക്കില്ലെന്നു സൂര്യകുമാര്‍ യാദവിനും സംഘത്തിനും ബോധ്യമായിട്ടുണ്ടാവും. ഇനിയുള്ള മല്‍സരങ്ങളില്‍ ഏറ്റവും മികച്ച കളി പുറത്തെടുക്കാനായാല്‍ മാത്രമേ ഏകദിനത്തിലേറ്റ തോല്‍വിക്കു പകരം വീട്ടാനും ടി20 പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കു സാധിക്കുകയുള്ളൂ.

GILL ABHISHEK

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഒരേ ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാള്‍ നാളെ (ഞായര്‍) ഹൊബാര്‍ട്ടിലെ മൂന്നാമങ്കത്തില്‍ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തിയേ തീരൂ. ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ടോപ്പ് ഫൈവില്‍ മാറ്റം

ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറിലെ അനാവശ്യമായ റൊട്ടേഷനുകള്‍ അടുത്ത മല്‍സരത്തിലെങ്കിലും അവസാനിപ്പിക്കേണ്ടത് ആവശള്യമാണ്. ടോപ്പ് 4-5 എല്ലായ്്‌പ്പോഴും ഫിക്‌സഡായി നിലനിര്‍ത്തിയാല്‍ മാത്രമേ ടീമിനു ശരിയായ ബാലന്‍സ് ലഭിക്കുകയുള്ളൂ. ചില പ്രത്യേക സാഹചര്യങ്ങളില്‍ അപൂര്‍വ്വമായി മാത്രം റൊട്ടേഷനുകള്‍ നടത്താം.

ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും തന്നെയാവും ഒരിക്കല്‍ക്കൂടി ഓപ്പണിങില്‍ ഇറങ്ങുക. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയുടെ പ്രധാന പോസിറ്റീവ് അഭിഷേകിന്‍െ പ്രകടമായിരുന്നു. ഓസ്‌ട്രേലിക്കെതിരേ കളിച്ച കരിയറിലെ രണ്ടാമത്തെ കളിയില്‍ തന്നെ അദ്ദേഹം ആദ്യ ഫിഫ്റ്റിയും കുറിച്ചിരുന്നു. ഇനിയുള്ള മല്‍സരങ്ങളിലും അഭിഷേക് ഫോം തുടരേണ്ടത് ഇന്ത്യക്കു ഏറെ പ്രധാനമാണ്.

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ കളിക്കും. കഴിഞ്ഞ മല്‍സരത്തില്‍ നാലിലേക്കു മാറിയ അദ്ദേഹം പകരം സഞ്ജു സാംസണിനെ മൂന്നാം നമ്പറിലക്കു പ്രൊമോട്ട് ചെയ്തിരുന്നു. തന്റെ സ്ഥിരം പൊസിഷനില്‍ തന്നെ സ്‌കൈ ബാറ്റ് ചെയ്യണം. നാലാം നമ്പര്‍ തിലക് വര്‍മയുടെ കൈകളില്‍ ഭദ്രമാണ്. അദ്ദേഹത്തെ ഇതിലും താഴേക്കു ഇറക്കിയാല്‍ അതു ടീമിനു ഗുണം ചെയ്യില്ല.

അഞ്ചാമനായി സഞ്ജുവിനു പകരം ജിതേഷ് ശര്‍മയെ ടീമിലേക്കു കൊണ്ടു വരാം. കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ അവസരമില്ലാതെ അദ്ദേഹം ബെഞ്ചിലിരിക്കുകയാണ്. ജിതേഷ് തീര്‍ച്ചയായും സഞ്ജുവിനേക്കാള്‍ മികച്ച മധ്യനിര ബാറ്ററാണ്. അക്കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. അതിനാല്‍ ജിതേഷിനു ഈ റോളില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നു ഇന്ത്യക്കു പരീക്ഷിച്ചു നോക്കാം.

SANJU JITESH

ടീമിലെ മറ്റുള്ളവര്‍

ആറാം നമ്പറില്‍ സ്പിന്‍ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുണ്ടാലും. പക്ഷെ ഏഴില്‍ ശിവം ദുബെയ്ക്ു പകരം ഫിനിഷറായ റിങ്കു സിങിനെ ഇന്ത്യക്കു കൊണ്ടു വരണം. ദുബെയ്ക്കു ഇപ്പോള്‍ ടീമില്‍ കാര്യമായ റോളില്ല. ബാറ്റിങില്‍ അൂര്‍വ്വമായി മാത്രമേ ചാന്‍സുള്ളൂ. ബൗളിങില്‍ അവസരവും നല്‍കാറില്ല.

അതിനാല്‍ ഫിനിഷിങില്‍ കൂടുതല്‍ മിടുക്കനായ റിങ്കുവായിരിക്കും കുറേക്കൂടി നല്ല ഓപ്ഷന്‍. ബൗളിങില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ മാത്രമേ ടീമിനു ആവശ്യമുള്ളൂ. വരുണ്‍ ചക്രവര്‍ത്തിയാണ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നയാള്‍.

കുല്‍ദീപ് യാദവിനു പകരം ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ തിരികെ വിളിക്കണം. ടീമിലെ മറ്റു രണ്ടു പേസര്‍മാര്‍ ജസ്പ്രീത് ബുംറയും ഹര്‍ഷിത് റാണയുമായിരിക്കും.

മൂന്നാം ടി29യിലെ സാധ്യതാ 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Saturday, November 1, 2025, 10:15 [IST]
Other articles published on Nov 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+