Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നയിക്കാന്‍ ബുംറ, റിഷഭും ജുറേലും ഒരുമിച്ച് കളിക്കും!! ഈ 11 ഇറക്കിയാല്‍ ജയമുറപ്പോ?

ന്യൂസിലാന്‍ഡിനെതിരായ വന്‍ ദുരന്തം മറന്ന് ടീം ഇന്ത്യ അതിനേക്കാള്‍ ദുഷ്‌കരമായ മറ്റൊരു ദൗത്യത്തിനു കച്ചമുറുക്കുകയാണ്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ ചാലഞ്ചാണ് രോഹിത് ശര്‍മയെയും സംഘത്തെയും കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ കഴിഞ്ഞ രണ്ടു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും വെന്നിക്കൊടി പാറിക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ ഇത്തവണ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്.

ക്യാപ്റ്റന്‍ രോഹിത്, മുന്‍ നായകന്‍ വിരാട് കോലി എന്നിവരടക്കം പ്രധാനപ്പെട്ട സീനിയര്‍ താരങ്ങളെല്ലാം മോശം ഫോമിലാണ്. മാത്രമല്ല അവസാനം കളിച്ച ടെസ്റ്റ് പരമ്പരയില്‍ സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ ടീം തൂത്തുവാരപ്പെടുകയും ചെയ്തു. ഇത്തരമൊരു മോശം അവസ്ഥയില്‍ നില്‍ക്കെയാണ് ഓസീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്.

അസാധാരണമായി എന്തെങ്കിലും ചെയ്‌തെങ്കില്‍ മാത്രമേ ഓസ്‌ട്രേലിയയെ വീഴ്ത്തി ടെസ്റ്റ് പരമ്പര കൈക്കലാക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ഈ മാസം 22 മുതല്‍ പെര്‍ത്തിലാണ് ഒന്നാം ടെസ്റ്റ് തുടങ്ങാനിരിക്കുന്നത്. ഭാര്യയുടെ പ്രസവം കാരണം ഈ മല്‍സരത്തില്‍ നായകന്‍ രോഹിത് കളിക്കാനുള്ള സാധ്യത തീരെ കുറവാണ്. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

KL RAHUL

പുതിയ ഓപ്പണിങ് ജോടികള്‍

രോഹിത് ശര്‍മയുടെ സേവനം ലഭിച്ചില്ലങ്കില്‍ ആദ്യ ടെസ്റ്റില്‍ പുതിയ ഓപ്പണിങ് ജോടികളെ ഇന്ത്യക്കു പരീക്ഷിക്കേണ്ടതായി വരും. ഓപ്പണര്‍മാരില്‍ ഒരാള്‍ യുവതാരം യശസ്വി ജയ്‌സ്വാളായിരിക്കുമെന്നുറപ്പാണ്. രണ്ടാമത്തെയാള്‍ ആരാവുമെന്ന കാര്യത്തിലാണ് സംശയമുള്ളത്. നിലവില്‍ ഈ റോളിലേക്കു രണ്ടു പേരാണ് പരിഗണനയിലുള്ളത്. ഒരാള്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണെങ്കില്‍ മറ്റൊരാള്‍ പുതുമുഖമായ അഭിമന്യു ഈശ്വരനാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് അടിച്ചെടുത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് അഭിമന്യു ടീം ഇന്ത്യയുടെ ഭാഗമായിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിനായി കളിക്കുന്ന താരം ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടു തന്നെ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ രാഹുലില്‍ തന്നെ ഇന്ത്യക്കു വിശ്വാസമര്‍പ്പിക്കാം. കാരണം അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു ഗുണം ചെയ്യും.

മധ്യനിരയില്‍ ആരെല്ലാം

മൂന്നാം നമ്പറില്‍ പതിവുപോലെ യുവതാരം ശുഭ്മന്‍ ഗില്‍ തന്നെയായിരിക്കും ബാറ്റിങിനു ഇറങ്ങുക. നാലാമനായി വിരാട് കോലിയുടെ ഊഴമായിരിക്കും. ന്യൂസിലാന്‍ഡിനെതിരേ നിറംമങ്ങിയ അദ്ദേഹത്തിനു ഈ ക്ഷീണം തീര്‍ക്കാനുള്ള സുവര്‍ണാവസരമായിരിക്കും ഈ പരമ്പര.

കോലിക്കു ശേഷം അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണുള്ളത്. കിവികള്‍ക്കെതിരായ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമാണ് അദ്ദേഹം. ഇനി ഓസീസിനെതിരേയും ഫോം തുടരാനായിരിക്കും റിഷഭിന്റെ ശ്രമം.

DHRUV JUREL

ആറാമനായി യുവതാരം സര്‍ഫ്രാസ് ഖാന് പകരം മറ്റൊരു യുവ ബാറ്ററായ ധ്രുവ് ജുറേലിനെ ഇന്ത്യ കളിപ്പിക്കണം. കാരണം സര്‍ഫ്രാസ് വിശ്വസ്തനായ ബാറ്ററല്ല. ന്യൂസിലാന്‍ഡിനെതിരേ ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച അഞ്ചിന്നിങ്‌സുകളിലും താരം ഫ്‌ളോപ്പായിരുന്നു.

ജുറേല്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ കൂടിയാണെങ്കിലും ഇലവനില്‍ റിഷഭുള്ളതിനാല്‍ ബാറ്ററുടെ റോള്‍ മാത്രമേ ലഭിക്കുകയുളളൂ. ഓസീസ് എ ടീമുമായുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 80 റണ്‍സോടെ ജുറേല്‍ കസറിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഉറപ്പായും ടീമില്‍ ഇന്ത്യ നിലനിര്‍ത്തിയേ തീരൂ. ജുറേലിനു ശേഷം ഏഴാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് കളിക്കേണ്ടത്.

ബൗളിങ് നിര

പെര്‍ത്തിലെ പിച്ച് പേസ് ബൗളിങിനെ തുണയ്ക്കുന്നത് ആയതിനാല്‍ രവീന്ദ്ര ജഡേജയെ മാത്രമേ സ്പിന്നറായി ഇന്ത്യക്കു ആവശ്യമുള്ളൂ. ആര്‍ അശ്വിനെ പുറത്തിരുത്താം. നാലു ഫാസ്റ്റ് ബൗളര്‍മാരാണ് ഇന്ത്യന്‍ ഇലവനില്‍ വേണ്ടത്.

രോഹിത്തിന്റെ അഭാവത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോടൊപ്പം ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പുതുമുഖമായ ഹര്‍ഷിത് റാണ എന്നിവരും കളിക്കും.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ആകാശ്ദീപ്, മുഹമ്മദ് സിറാജ്.

Story first published: Friday, November 8, 2024, 14:34 [IST]
Other articles published on Nov 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+