Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കുല്‍ദീപില്ല, സഞ്ജുവിന്റെ റോള്‍ മാറി!! ദുബെയ്ക്കും താഴെ; ഈ 11 ബെസ്റ്റെന്നു ചോപ്ര

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്കു ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ ഏതാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ബുധനാഴ്ച ഉച്ചയ്ക്കു 1.46 മുതലാണ് ആദ്യ അങ്കം കാന്‍ബെറയില്‍ തുടങ്ങാനിരിക്കുന്നത്.

വിജയത്തുടക്കം തന്നെയായിരിക്കും ലോക, ഏഷ്യന്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീം ലക്ഷ്യമിടുക. എന്നാല്‍ ഏകദിനത്തില്‍ ഇന്ത്യയുടെ കഥ കഴിച്ച ഓസീസ് ഇനി ടി20യിലും ആധിപത്യം തുടരാനുള്ള തയ്യാറെടപ്പിലാണ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ആദ്യ ടി20യില്‍ ആരൊക്കെയാണ് ഇന്ത്യന്‍ ഇലവനില്‍ വേണ്ടതെന്നു ചോപ്ര നിര്‍ദേശിച്ചത്.

AAKASH CHOPRA

ചോപ്രയുടെ 11 ഇങ്ങനെ

കാന്‍ബെറയിലെ ആദ്യത്തെ ടി20ക്കുളള ഇലവനെയുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയുമായിരിക്കും നമ്മുടെ ഓപ്പണര്‍മാര്‍. മൂന്ന്, നാല് സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമായിരിക്കും കളിക്കുന്നത്.

അതിനു ശേഷം അഞ്ചം നമ്പറില്‍ കളിക്കേണ്ടത് ശിവം ദുബെയാണ്, തുടര്‍ന്ന് ആറാമനായിട്ടാണ് വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന്റെ ഊഴം. ഇങ്ങനെയല്ലെങ്കില്‍ നേരെ തിരിച്ചും ഇവരെ കളിപ്പിക്കാം. ഇതോടെ ഇന്ത്യയുടെ ടോപ് സിക്‌സില്‍ ആരൊക്കെയാവുമെന്നതു ഉറപ്പിച്ചിരിക്കുകയാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

കഴിഞ്ഞ ഏഷ്യ കപ്പിലെ ചില മല്‍സങ്ങളില്‍ സഞ്ജു അഞ്ചാമനായിട്ടാണ് കളിച്ചത്. ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിരുന്നു. ചിരവൈരികളായ പാകിസ്താനുമായുള്ള ഫൈനലിലും അദ്ദേഹം കളിച്ചജ് അഞ്ചാം നമ്പറില്‍ തന്നെ. ടീം വളരെയധികം സമ്മര്‍ദ്ദത്തില്‍ നില്‍ക്കവെ അ്ഗ്രസീവുമായ പോസിറ്റീവ് ക്രിക്കറ്റ് കാഴ്ചവ്ക്കാന്‍ സഞ്ജുവിനായിരുന്നു. റണ്‍ചേസില്‍ ടീമിനെ തിരികെ കൊണ്ടുവന്നതും ഈ പ്രകടനമാണ്.

ചോപ്രയുടെ ബൗളിങ് കോമ്പിനേഷനിലേക്കു വന്നാല്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനു ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. നിതീഷ് കുമാര്‍ റെഡ്ഡിയെ ഏഴാമനായി കളിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കും. കാരണം അങ്ങനെയെങ്കില്‍ മാത്രമേ എട്ടാമനായി അക്ഷര്‍ പട്ടേലിനെ അവര്‍ക്കു നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഒരുമിച്ച് കളിപ്പിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അക്ഷറിനെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഒന്നുകില്‍ അക്ഷറിനെ പുറത്തിരുത്തണം, അല്ലെങ്കില്‍ ഏഴാം നമ്പറില്‍ ഇറക്കണമെന്നും ചോപ്ര നിരീക്ഷിച്ചു. കുല്‍ദീപിനു ആദ്യ കളിയില്‍ സ്ഥാനമുറപ്പില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്ലെയിങ് ഇലവില്‍ ഇടം ലഭിക്കാന്‍ അക്ഷര്‍, ഹര്‍ഷിത് റാണ എന്നിവരുമായി പോരടിക്കേഇണ്ടി വരുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

KULDEEP YADAV

ഏഴാമനായി അക്ഷര്‍ പട്ടേലും അതിനു ശേഷം നാലു ബൗളര്‍മാരുമെന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് എനിക്കു തോനനുന്നത്. എട്ടാമനായി ഹര്‍ഷിത് റാണയായിരി്ക്കും കളിച്ചേക്കുക. പക്ഷെ ഇതു ഉറപ്പിക്കാവുന്ന കാര്യമല്ല.

വരുണ്‍ ചക്രവര്‍ത്തിയായിരിക്കും നമ്മുടെ പ്രധാന സ്പിന്നര്‍. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും ഉറപ്പായും കളിക്കും. കുല്‍ദീപ് യാദവിനു പക്ഷെ സ്ഥാനമുണ്ടായേക്കല്ലെനന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചോപ്രയുടെ ഇന്ത്യന്‍ 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്മ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷിത് റാണ.

Story first published: Tuesday, October 28, 2025, 11:46 [IST]
Other articles published on Oct 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+