For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സഞ്ജുവിനെ ടീമിലെടുക്കുമോ? തുറന്നുപറഞ്ഞ് ഒഫീഷ്യല്‍, സാധ്യതാ ടീം

ഏഷ്യാ കപ്പ് ഈയാഴ്ച അവസാനിക്കുമെങ്കിലും ടീം ഇന്ത്യക്കു ഉടനെയൊന്നും വിശ്രമിക്കാന്‍ സമയം ലഭിക്കില്ല. കാരണം അടുത്തയാഴ്ച കരുത്തരായ ഓസ്‌ട്രേലിയയുമായി നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര കളിക്കാനൊരുങ്ങുകയാണ് രോഹിത് ശര്‍മയും സംഘവും. ഐസിസിയുടെ ഏകദിന ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാനത്തെ പരമ്പരയും ഇതു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ തയ്യാറെടുപ്പ് കൂടിയാണ് ഈ പരമ്പര.

ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ നിന്നെല്ലാം തഴയപ്പെട്ട മലയാളി താരം സഞ്ജു സാംസണിനു ഈ പരമ്പരയില്‍ അവസരം കിട്ടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പുറത്തുവരുന്ന സൂചനകള്‍ പ്രകാരം ഓസ്‌ട്രേലിയക്കെതിരേയും സഞ്ജുവിന് പ്രതീക്ഷ വേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഉടനെയൊന്നും അദ്ദേഹത്തെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ സാധിക്കില്ലെന്നും ഉറപ്പായിരിക്കുകയാണ്. കൂടാതെ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയ്ക്കും ടീമില്‍ ഇടമുണ്ടാവില്ലെന്നാണ് വിവരം.

SANJU SAMSON

നാട്ടില്‍ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് പ്ലാനിന്റെ ഭാഗമല്ലാത്തതിനാലാണ് സഞ്ജുവിനെയും തിലകിനെയും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കുന്നതെന്നാണ് വിവരം. ലോകകപ്പിനുള്ള അതേ ടീമിനെ തന്നെ ഓസ്‌ട്രേലിയക്കെതിരേയും പരീക്ഷിക്കാനാണ് ഇന്ത്യയുടെ നീക്കം. ഈ മാസം 22നാണ് ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ലോകകപ്പിനു മുമ്പ് ടീം കോമ്പിനേഷന്‍ ഉറപ്പിക്കാനുള്ള അവസാന അവസരം കൂടിയായിരിക്കും ഓസ്‌ട്രേലിയയുമായുള്ള പരമ്പര.

സഞ്ജുവിനെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കില്ലെന്ന സൂചനയാണ് ബിസിസിഐ ഒഫീഷ്യലും നല്‍കിയിരിക്കുന്നത്. കെഎല്‍ രാഹുല്‍ ഇപ്പോള്‍ പൂര്‍ണമായും ഫിറ്റാണ്. മൂന്നു വിക്കറ്റ് കീപ്പര്‍മാര്‍ തീര്‍ച്ചയായും ടീമിലുണ്ടാവില്ല. സഞ്ജുവിനു സ്ഥാനം നഷ്ടമാവാനുള്ള നിര്‍ഭാഗ്യകരമായ കാരണവും ഇതു തന്നെയാണ്.

സഞ്ജു നേരത്തേ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. അതുകൊണ്ടു തന്നെ സെലക്ഷന്‍ കമ്മിറ്റിയെടുക്കുന്ന കടുപ്പമേറിയ കോളുകളെപ്പറ്റി മനസിലാവുകയും ചെയ്യും. ഓസ്‌ട്രേലിയയുമായി പിന്നീട് നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി.

തിലകിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ്. നിലവില്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിനൊപ്പം ശ്രീലങ്കയിലുള്ള താരം തിങ്കളാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തുകയും ഏഷ്യാഡിനായി എന്‍സിഎയില്‍ നടക്കുന്ന ടീമിന്റെ ക്യാംപിനൊപ്പം ചേരുകയും ചെയ്യും.

എന്നാല്‍ ഓസീസുമായുള്ള പരമ്പരയില്‍ ശ്രേയസ് അയ്യരുടെ പങ്കാളിത്തം സംബന്ധിച്ച് സംശയം നിലനില്‍ക്കുകയാണ്. നിലവില്‍ ഏഷ്യാ കപ്പ് ടീമിലുള്ള അദ്ദേഹം സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരേ പരിക്കു കാരണം കളിച്ചിരുന്നില്ല. പുറംഭാഗത്തെ പേശീവലിവ് കാരണമായിരുന്നു അദ്ദേഹം പിന്‍മാറിയത്.

ദൈര്‍ഘ്യമേറിയ പരിക്കില്‍ നിന്നും മോചിതനായി ഏഷ്യ കപ്പിലൂടെയായിരുന്നു ശ്രേയസ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. പാകിസ്താനുമായുള്ള ഗ്രൂപ്പൂഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ അദ്ദേഹം ബാറ്റിങിന് ഇറങ്ങിയിരുന്നെങ്കിലും ഒമ്പതു ബോളുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേപ്പാളുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ശ്രേയസിനു ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടിയും വന്നില്ല.

TILAK VARMA

സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ ടോസിനു തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തെ കളിപ്പിക്കേണ്ടതില്ലെന്നു ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. തുടര്‍ന്നു കെഎല്‍ രാഹുലിനെ പകരക്കാരനായി കളിപ്പിക്കുകയും ചെയ്തു. അവസരം നന്നായി മുതലെടുത്ത രാഹുല്‍ ഈ കളിയില്‍ അപരാജിത സെഞ്ച്വറിയും കുറിച്ചിരുന്നു. ലങ്കയുമായുള്ള രണ്ടാമത്തെ സൂപ്പര്‍ ഫോര്‍ മല്‍സരത്തിലും രാഹുലിനെ ടീമില്‍ നിലനിര്‍ത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

Story first published: Thursday, September 14, 2023, 13:55 [IST]
Other articles published on Sep 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+