Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 5ാം ടെസ്റ്റില്‍ രോഹിത്തില്ല, ഗംഭീര്‍ രണ്ടും കല്‍പ്പിച്ച്; സര്‍പ്രൈസ് നീക്കം

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റ് ഏഴാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. ആവേശകരമായ പരമ്പരയില്‍ നിലവില്‍ ഓസ്‌ട്രേലിയ 2-1ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറക്ക് കീഴില്‍ ജയിച്ച് തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന് തോറ്റു. ഗാബ ടെസ്റ്റില്‍ മഴ കളിച്ചപ്പോള്‍ ഇന്ത്യക്ക് ഭാഗ്യത്തിന് സമനില ലഭിച്ചു. നാലാം ടെസ്റ്റില്‍ ജയിച്ച ഓസീസ് പരമ്പരയില്‍ മുന്നിലെത്തുകയായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് സമനിലയാക്കേണ്ടതായുണ്ട്.

അതുകൊണ്ടുതന്നെ അഞ്ചാം ടെസ്റ്റില്‍ ചില വമ്പന്‍ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതാണ് പരമ്പരയില്‍ ഇന്ത്യയെ പിന്നോട്ടടിക്കുന്നത്. അഞ്ചാം ടെസ്റ്റില്‍ എന്ത് വിലകൊടുത്തും ജയിക്കേണ്ടതിനാല്‍ ഇന്ത്യ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ നായകന്‍ രോഹിത് ശര്‍മയെത്തന്നെ ഇന്ത്യ പുറത്താക്കുമെന്ന നിര്‍ണ്ണായക വിവരമാണ് പുറത്തുവരുന്നത്.

രോഹിത് ശര്‍മ പരിശീലനത്തിനിറങ്ങിയില്ല

സിഡ്‌നി ടെസ്റ്റിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന സെക്ഷന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പുറത്തുവന്ന ചിത്രങ്ങളില്‍ രോഹിത് ശര്‍മ ഉണ്ടായിരുന്നില്ല. ഇതാണ് രോഹിത് ശര്‍മ സിഡ്‌നി ടെസ്റ്റിനുണ്ടാവില്ലെന്ന അഭ്യൂഹം ശക്തമാക്കുന്നത്. ഇന്ത്യന്‍ താരങ്ങളുടെ സ്ലിപ്പിലെ ഫീല്‍ഡിങ് പരിശീലനത്തില്‍ രോഹിത്തുണ്ടായിരുന്നില്ല. വിരാട് കോലിക്കും കെ എല്‍ രാഹുലിനുമൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയാണുള്ളത്. ഇത് രോഹിത് സിഡ്‌നി ടെസ്റ്റിനുണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്.

രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. പരമ്പരയില്‍ ഏഴിന് താഴെ ശരാശരിയിലാണ് രോഹിത്തിന്റെ പ്രകടനം. ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല പിന്നോട്ടടിക്കുന്ന പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായ സിഡ്‌നി ടെസ്റ്റില്‍ ആത്മവിശ്വാസമില്ലാത്ത രോഹിത്തിനെ കളിപ്പിക്കേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാടെന്നാണ് ലഭിക്കുന്ന വിവരം.

rohit sharma test

ക്യാപ്റ്റനാവാന്‍ ജസ്പ്രീത് ബുംറ

പെര്‍ത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകനാണ് ജസ്പ്രീത് ബുംറ. എന്നാല്‍ പിന്നീട് രോഹിത് ശര്‍മ എത്തിയപ്പോള്‍ വഴിമാറാന്‍ ബുംറ നിര്‍ബന്ധിതനായി. ഇപ്പോഴിതാ മികച്ച ഫോമിലുള്ള ജസ്പ്രീത് ബുംറയെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഇന്ത്യ. സിഡ്‌നി ഇന്ത്യക്ക് മികച്ച റെക്കോഡുള്ള പിച്ചല്ല. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കടുപ്പമാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിനെ മാറ്റി ബുംറയിലൂടെ അത്ഭുതം സൃഷ്ടിക്കാനാവുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

നാല് മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റ് വീഴ്ത്തിയ ബുംറ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. നിലവില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി നില്‍ക്കുന്നത് ബുംറയാണ്. ആത്മവിശ്വാസമില്ലാതെ കളിക്കുന്ന ഇന്ത്യയെ ഫോമിലേക്കെത്തിക്കാന്‍ ബുംറക്ക് സാധിക്കുമെന്നാണ് ഗംഭീറും പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ സിഡ്‌നിയില്‍ കളിക്കുന്നത് ഗുണം ചെയ്യില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ ബുംറക്ക് കീഴില്‍ കളിക്കുന്നതാണ് നല്ലത്.

ഇന്ത്യ രണ്ട് മാറ്റം വരുത്തിയേക്കും

ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇന്ത്യയുടെ പ്ലേയിങ് 11 രണ്ട് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നായകന്‍ രോഹിത് ശര്‍മ പുറത്തിരിക്കുമ്പോള്‍ ശുബ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് വിവരം. കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇറങ്ങുമ്പോള്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തും. റിഷഭ് പന്തിന് പകരം ദ്രുവ് ജുറേല്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ മാറ്റത്തിന് സാധ്യത വളരെ കുറവാണ്. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ പ്ലേയിങ് 11ലെത്തിയേക്കും. ഇൗ രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്താനാണ് സാധ്യത കൂടുതല്‍.

Story first published: Thursday, January 2, 2025, 10:02 [IST]
Other articles published on Jan 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+