For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സൂപ്പര്‍ താരം പുറത്ത്!! ഗാബയില്‍ ഇന്ത്യ ഈ ടീമിനെ ഇറക്കൂ, പുജാരയുടെ 11

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയുമായി ശനിയാഴ്ച മുതല്‍ ബ്രിസ്ബണിലെ ഗാബയില്‍ നടക്കാനിരിക്കുന്ന മൂന്നാ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര. ഇന്ത്യ പത്തു വിക്കറ്റിനു തകര്‍ന്നടിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റമാണ് അദ്ദേഹം വരുത്തിയിട്ടുള്ളത്.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പം നില്‍ക്കുന്നതിനാല്‍ തന്നെ മൂന്നാമങ്കം തീപാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ 295 റണ്‍സിനാണ് കംഗാരുപ്പടയെ ഇന്ത്യ വാരിക്കളഞ്ഞത്. എന്നാല്‍ അഡ്‌ലെയ്ഡ് ഓവലിലെ രണ്ടാമങ്കത്തില്‍ ഓസീസ് ശക്തമായി തിരിച്ചടിച്ചു. പത്തു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് മൂന്നാംദിനം ആദ്യ സെഷനില്‍ തന്നെ ഓസീസ് സ്വന്തമാക്കിയത്.

WASHINGTON SUNDAR

ഒരു മാറ്റം

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടു നാണംകെട്ട് തോല്‍വി നേരിട്ടെങ്കിലും ഇതിന്റെ പേരില്‍ മൂന്നാമങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ട കാര്യമില്ലെന്നാണ് ചേതേശ്വര്‍ പുജാരയുടെ അഭിപ്രായം. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരേയൊരു മാറ്റം മാത്രമേ അദ്ദേഹം വരുത്തിയിട്ടുള്ളൂ.

സൂപ്പര്‍ സ്പിന്നറും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയ പുജാര പകരം യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ തിരിച്ചുവിളിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും കഴിഞ്ഞ ടെസ്റ്റില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. ഇരുവരെയും പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റണമെന്ന ആവശ്യവും ശക്തമാണ്. പക്ഷെ ഇരുവരും ടീമില്‍ തുടരണമെന്നാണ് പുജാരയുടെ നിരീക്ഷണം.

അശ്വിന്‍ കഴിഞ്ഞ ടെസ്റ്റില്‍ കാര്യമായ ഇംപാക്ടുണ്ടാക്കയിരുന്നില്ല. രണ്ടിന്നിങ്‌സുകളിലായി 29 റണ്‍സാണ് താരം നേടിയത്. ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഇന്ത്യയുടെ ബാറ്റിങാണ് അടുത്ത ടെസ്റ്റില്‍ ശക്തിപ്പെടുത്തേണ്ടതെന്നാണ് പുജാര പറയുന്നത്.

ഒരു മാറ്റമാണ് ഇന്ത്യന്‍ ടീമില്‍ ആവശ്യമെന്നാണ് ഞാന്‍ കരുതുന്നത്. ബാറ്റിങ് അത്ര മികച്ചതായിരുന്നില്ല എന്നതിനാല്‍ അശ്വിനു പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലേക്കു വരണമെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പുജാര വ്യക്തമാക്കി.

റാണയെ ഒഴിവാക്കരുത്

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരില്‍ നിന്നും നന്നായി തല്ലുവാങ്ങിയെങ്കിലും ഹര്‍ഷിത് റാണയെ അടുത്ത കളിയില്‍ പുറത്തിരുത്തേണ്ടെന്നാണ് ചേതേശ്വര്‍ പുജാര പറയുന്നത്. പേസ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചായിട്ടും പിങ്ക് ബോള്‍ ടെസ്റ്റില്‍ ഹര്‍ഷിതിനു വെറുംകൈയോടെ മടങ്ങേണ്ടി വന്നിരുന്നു.

ബാറ്റിങിലും താരം രണ്ടിന്നിങ്‌സുകളിലും ഡെക്കായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 16 ഓവറില്‍ രണ്ടു മെയ്ഡനടക്കം 86 റണ്‍സാണ് ഹര്‍ഷിത് വാരിക്കോരി നല്‍തിയത്. രണ്ടാമിന്നിങ്‌സിലാവട്ടെ താരത്തെക്കൊണ്ട് ഇന്ത്യ ബൗള്‍ ചെയ്യിച്ചതുമില്ല.

കഴിഞ്ഞ ടെസ്റ്റില്‍ ഫ്‌ളോപ്പാതയു കൊണ്ടു മാത്രം ഹര്‍ഷിത്തിനെ ഇന്ത്യ പുറത്ത് ഇരുത്താനിടയില്ലെന്നാണ് പുജാരയുടെ അഭിപ്രായം. ഹര്‍ഷിത് റാണയുടെ സ്ഥാനത്തു ആരെങ്കിലും വരേണ്ടതുണ്ടോ? എന്റെ അഭിപ്രായത്തില്‍ വേണ്ടെന്നാണ് ഇതിനുള്ള ഉത്തരം. ടീം മാനേജ്‌മെന്റ് പിന്തുണയ്ക്കുന്ന താരാണ് അവന്‍. ആദ്യ ടെസ്റ്റില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്.

ഹര്‍ഷിത് മികച്ച ബൗളറാണ്. ഒരു കളിയില്‍ മോശമായതു കൊണ്ടു മാത്രം അവനെ ഒഴിവാക്കാന്‍ കഴിയില്ല. പകരം ബാറ്റിങ് ലൈനപ്പ് ശക്തിപ്പെടുത്തുന്നതിനായി ആര്‍ അശ്വിനു പകരം വാഷിങ്ടണ്‍ സുന്ദറിനെ കൊണ്ടു വരണമെന്നാണ് തന്റെ അഭിപ്രായമെന്നും പുജാര കൂട്ടിച്ചര്‍ത്തു.

CHETESHWAR PUJARA

പുജാരയുടെ ഇന്ത്യന്‍ 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്.

Story first published: Tuesday, December 10, 2024, 17:41 [IST]
Other articles published on Dec 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+