Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗംഭീറിന്റെ ഫേവറിറ്റിന് സീറ്റ്!! തുറുപ്പുചീട്ട് പുറത്ത്; ആദ്യ കളിയില്‍ ചോപ്രയുടെ 11

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മല്‍സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ആറു മാസത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് ഇന്ത്യ വീണ്ടുമൊരു ഏകദിനം കളിക്കാനൊരുങ്ങുന്നത്. മാര്‍ച്ചില്‍ ദുബായില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലാണ് ഇന്ത്യ അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയുടെ പ്രാധാന്യവും വര്‍ധിക്കുന്നു. ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ടീമിലേക്കുള്ള മടങ്ങിവരവെന്ന നിലയിലും ഈ പരമ്പര സ്‌പെഷ്യലാണ്. ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം ഇരുവരെയും ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല.

AAKASH CHOPRA

ചോപ്രയുടെ 11ല്‍ ഇവര്‍

ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം ചൂടിയ ഏറെക്കുറെ അതേ ടീം തന്നെയാണ് ഓസ്‌ട്രേലിയയിലും എത്തിയിരിക്കുന്നത്. അന്നത്തെയും ഇപ്പോഴത്തെയും ടീമുകള്‍ തമ്മിലുള്ള പ്രധാന മാറ്റം നായകന്‍ മാറിയെന്നതാണ്. രോഹിത് ശര്‍മയ്ക്കു പകരം യുവ താരം ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്.

ഏകദിന ക്യാപ്റ്റനായുള്ള ഗില്ലിന്റെ അരങ്ങേറ്റം കൂടിയാണിത്. ടെസ്റ്റിലെ സ്ഥിരം നായകനായുള്ള തുടക്കം അദ്ദേഹം ഗംഭീരമാക്കി. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ 2-2നു തളച്ചതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെ 2-0നു തൂത്തുവാരുകയും ചെയ്തിരുന്നു. ഇനി ഏകദിനത്തിലും ക്യാപ്റ്റനെന്ന നിലയില്‍ കൈയടി വാങ്ങാനൊരുങ്ങുകയാണ് ഗില്‍.

സ്റ്റാര്‍ സപോര്‍ട്‌സിനോടു സംസാരിക്കവെയാണ് ആദ്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചത്. ക്യാപ്റ്റന്‍ ഗില്ലിനൊപ്പം മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഓപ്പണിങില്‍ ഇറങ്ങുന്നത്. ഇതോടെ യശസ്വി ജയ്‌സ്വാള്‍ പുറത്താവുകയും ചെയ്തു.

മൂന്നാമനായി വിരാട് കോലി കളിക്കുമ്പോള്‍ നാലാമന്‍ പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യരാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം നായകനായു കസറിയ അദ്ദേഹം ഇതാദ്യമായാണ് ദേശീയ ടീമില്‍ നേതൃനിരയിലേക്കു എത്തുന്നത്. ശ്രേയസിനു ശേഷം അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍ കളിക്കും.

ആറാമനായി ചോപ്ര തിരഞ്ഞെടുത്തത് യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. സ്റ്റാര്‍ ഓള്‍ൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ് അദ്ദേഹത്തിനു ഇലനില്‍ സ്ഥാനം നേടിക്കൊടുത്തത്. ഏഴ്, എട്ട് നമ്പറുകളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേലിനെയും വാഷിങ്ടണ്‍ സുന്ദറിനെയുമാണ് ചോപ്ര ഉള്‍പ്പെടുത്തിയത്.

KULDEEP YADAV

എട്ടാം നമ്പറില്‍ വരെ ബാറ്റിങ് വേമെന്നതിനാലാണ് വാഷിങ്ടണിനെ ഉള്‍പ്പെടുത്തിയതെന്നു ചോപ്ര വ്യക്തമാക്കി. ഇതോടെ സ്റ്റാര്‍ ലെഗ് സ്പിന്നറായ കുല്‍ദീപ് യാദവിനെ അദ്ദേഹം ഇലവനില്‍ നിന്നും തഴയുകയും ചെയ്തു.

അതിനു ശേഷം മൂന്നു ഫാസ്റ്റ് ബൗളര്‍മാരെയും അദ്ദേഹം ഉള്‍പ്പെടുത്തി. ഗൗതം ഗംഭീറിന്റെ ഫേവറിറ്റെന്നറിയപ്പെടുന്ന ഹര്‍ഷിത് റാണയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പേസ് നിരയിിലുള്ളത്.

ചോപ്രുയുടെ ഇന്ത്യന്‍ പ്ലെയിങ് 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

Story first published: Thursday, October 16, 2025, 10:48 [IST]
Other articles published on Oct 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+