Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 1, 0!! നിതീഷിന് എന്തു പറ്റി, പുകഴ്ത്തി വഷളാക്കി? ഇന്ത്യന്‍ ഫാന്‍സിന് ഞെട്ടല്‍

സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലായ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി തുടരെ രണ്ടാമിന്നിങ്‌സിലും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. മെല്‍ബണിലെ തൊട്ടുമുമ്പത്തെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കന്നി സെഞ്ച്വറി കുറിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

സിഡ്‌നിയില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായാണ് നിതീഷ് പുറത്തായത്. താരത്തിന്റെ മോശം പ്രകടനത്തില്‍ വലിയ ഞെട്ടലും നിരാശയുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. നിതീഷിനെ പുകഴ്ത്തി വഷളാക്കിയതാണോ, അതോ താരത്തിനു കണ്ണേറ് തട്ടിയതാണോ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.

NITISH REDDY

നിരാശപ്പെടുത്തി നിതീഷ്

സിഡ്‌നി ടെസ്റ്റിന്റ മൂന്നാം സെഷനിലാണ് നിതീഷ് റെഡ്ഡി പുറത്തായത്. പേസര്‍ സ്‌കോട്ട് ബോളണ്ടാണ് താരത്തിന്റെ വിക്കറ്റ് പോക്കറ്റിലാക്കിയത്. 57ാമത്തെ ഓവറിലെ നാലാമത്തെ ബോളില്‍ റിഷഭ് പന്ത് പുറത്തായിരുന്നു. 40 റണ്‍സെടുത്ത അദ്ദേഹം ബോളണ്ടിന്റെ ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ മിഡ് വിക്കറ്റില്‍ നേരെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കൈകളിലെത്തുകയായിരുന്നു.

തുടര്‍ന്നണ് നിതീഷ് റെഡ്ഡി ക്രീസിലെത്തിയത്. ഓഫ്സ്റ്റംപിനു പുറത്ത് ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് ബോളണ്ട് പരീക്ഷിച്ചത്. ഷോട്ടിനു ശ്രമിച്ച നിതീഷിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ രണ്ടാം സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തുകയായിരുന്നു. സ്തബ്ധനായ നിതീഷിനു വന്നതു പോലെ തന്നെ ക്രീസ് വിടേണ്ടി വരികയും ചെയ്തു.

തുടരെ രണ്ടാമിന്നിങ്‌സിലും ഫ്‌ളോപ്പ്

ഇന്ത്യക്കു വേണ്ടി തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലാണ് നിതീഷ് റെഡ്ഡി ദുരന്തമായിരിക്കുന്നത്. നേരത്തേ മെല്‍ബണിലെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറിയാണ് ടീമിനെ ഫോളോഓണ്‍ മറികടക്കാന്‍ സഹായിച്ചത്. 114 റണ്‍സുമായി നിതീഷ് ടീമിന്റെ അമരക്കാരനാവുകയായിരുന്നു. 189 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു.

എന്നാല്‍ ഈ സെഞ്ച്വറിക്കു ശേഷം നിതീഷിന് ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ടീം റണ്‍ചേസ് നടത്തവെ വെറും അഞ്ചു ബോളുകളുടെ ആയുസ് മാത്രമേ താരത്തിനുണ്ടായുള്ളൂ. ഒരു റണ്‍സ് മാത്രമെടുത്ത് നിതീഷ് മടങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് സിഡ്‌നി ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും ഗോള്‍ഡന്‍ ഡെക്കുമായി താരം ദുരന്തമായത്.

NITISH REDDY

അതേസമയം, ഈ പരമ്പരയില്‍ യശസ്വി ജയ്‌സ്വാള്‍ (369) കഴിഞ്ഞാല്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് നിതീഷ്. അഞ്ചു ടെസ്റ്റുകളിലെ എട്ടിന്നിങ്‌സുകളിലായി 42 ശരാശരിയില്‍ 294 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയുള്‍പ്പെടെയാണിത്.

പ്രതികരിച്ച് സോഷ്യല്‍ മീഡിയ

ഇന്ത്യക്കു വേണ്ടി നിതീഷ് റെഡ്ഡി തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും ഫ്‌ളോപ്പായി മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ഞെട്ടലും നിരാശയും പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. നിതീഷ് കുമാര്‍ റെഡ്ഡിക്കു എന്താണ് സംഭവിച്ചത്? മെല്‍ബണ്‍ ടെസ്റ്റിലെ കന്നി സെഞ്ച്വറിക്കു ശേഷം ബാറ്റിങില്‍ അദ്ദേഹത്തിനു ഏകാഗ്രത നഷ്ടമായോ? അതോ താരത്തിനു കണ്ണേറ് തട്ടിയതാണോയെന്നുമാണ് ആരാധകരുടെ ചോദ്യം.

എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കു ആശ്രയിക്കാവുന്ന ഒരു സീം ബൗളിങ് ഓള്‍റൗണ്ടറാണ് നിതീഷ് റെഡ്ഡിയെന്നു ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അവസാനത്തെ രണ്ടിന്നിങ്‌സുകളില്‍ താരത്തിന്റെ ഫ്‌ളോപ്പ് ഷോ ഇതു സംശയത്തിലാക്കിയിരിക്കുകയാണെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Friday, January 3, 2025, 11:49 [IST]
Other articles published on Jan 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+