Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അമ്പമ്പോ നിതീഷ്, ലോക റെക്കോഡ്; ഇന്ത്യക്കാരില്‍ ഇനി ഒന്നാമന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍ റെഡ്ഡി. ഇന്ത്യ വലിയ ബാറ്റിങ് തകര്‍ച്ചയെ മുന്നില്‍ക്കണ്ട സമയത്താണ് അരങ്ങേറ്റ പരമ്പരയിലെ ഏറ്റവും നിര്‍ണ്ണായകമായ മത്സരത്തില്‍ സെഞ്ച്വറിയോടെ നിതീഷ് കസറുന്നത്. ഇന്ത്യയുടെ പേരുകേട്ട താരങ്ങളെല്ലാം ഓസീസ് ബൗളിങ് നിരക്ക് മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ ഇന്ത്യയെ വലിയ നാണക്കേടിലേക്ക് പോകാതെ പിടിച്ചുയര്‍ത്താന്‍ നിതീഷിന് സാധിച്ചു.

171 പന്തുകള്‍ നേരിട്ട് 10 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് നിതീഷ് തന്റെ കന്നി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കായി പല യുവതാരങ്ങളും ഓസീസില്‍ മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തില്‍ അവസാന വിക്കറ്റുകാരെ കൂട്ടുപിടിച്ചാണ് നിതീഷ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സ്‌കോട്ട് ബോളണ്ടിനെ ബൗണ്ടറി പായിച്ചാണ് നിതീഷ് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി മെല്‍ബണില്‍ പൂര്‍ത്തിയാക്കിയതെന്നതാണ് എടുത്തു പറയേണ്ടത്.

ലോക റെക്കോഡ് പ്രകടനം

മെല്‍ബണിലെ സെഞ്ച്വറി പ്രകടനത്തോടെ നിരവധി റെക്കോഡുകളും നിതീഷ് കുമാര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി നിതീഷ് കുമാര്‍ മാറിയിരിക്കുകയാണ്. അരങ്ങേറ്റ താരങ്ങള്‍ക്ക് അത്ര പെട്ടെന്നൊന്നും സാധ്യമാകാത്ത നേട്ടമാണ് നിതീഷ് നേടിയെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യക്കാരനായി നിതീഷ് കുമാര്‍ മാറിയിരിക്കുകയാണ്.

18 വയസില്‍ സച്ചിന്‍ രണ്ട് തവണ ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. റിഷഭ് പന്ത് 21 വയസും 91 ദിവസവും പ്രായമുള്ളപ്പോള്‍ സിഡ്‌നിയില്‍ സെഞ്ച്വറി നേടി. ഇപ്പോഴിതാ 21 വയസും 214 ദിവസവും പ്രായമുള്ളപ്പോള്‍ ഈ ചരിത്ര നേട്ടത്തിലേക്ക് നിതീഷും എത്തിയിരിക്കുകയാണ്. എട്ടാം നമ്പറില്‍ വിദേശത്ത് സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് നിതീഷ്. കപില്‍ ദേവ്, അജയ് റാത്ര, അജിത് അഗാര്‍ക്കര്‍, അനില്‍ കുംബ്ലെ എന്നിവരാണ് നിതീഷിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയ ഇന്ത്യക്കാര്‍.

nitish kumar reddy

എലൈറ്റ് ക്ലബ്ബിലും നിതീഷ് കുമാര്‍

ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ എലൈറ്റ് ക്ലബ്ബിലേക്കും നിതീഷ് കുമാര്‍ പേരുചേര്‍ത്തിരിക്കുകയാണ്. വെങ്‌സര്‍ക്കാര്‍, കപില്‍ദേവ്, അസ്ഹറുദ്ദീന്‍, സച്ചിന്‍, സെവാഗ്, രഹാനെ, പുജാര, കോലി, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട പട്ടികയിലേക്കാണ് നിതീഷ് പേര് ചേര്‍ത്തിരിക്കുന്നത്. ഏറെ നാളുകളായി ഇന്ത്യ മികച്ചൊരു പേസ് ഓള്‍റൗണ്ടറെ കാത്തിരിക്കുകയായിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

എന്തായാലും നിതീഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ അദ്ദേഹം നടത്തിയിരിക്കുന്നതെന്ന് പറയാം. മെല്‍ബണിലെ സെഞ്ച്വറി എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്. ജസ്പ്രീത് ബുംറയും പുറത്തായതോടെ അവസാനക്കാരനായ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് സെഞ്ച്വറി നേടാന്‍ നിതീഷിന് സാധിക്കുമോയെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ പാറ്റ് കമ്മിന്‍സിന്റെ മൂന്ന് പന്തുകള്‍ പ്രതിരോധിച്ച് സിറാജ് നിതീഷിന് സെഞ്ച്വറി നേടാന്‍ വഴിയൊരുക്കുകയായിരുന്നു.

അച്ഛന് കൊടുത്ത വാക്ക് കാത്തു

നിതീഷ് കുമാര്‍ റെഡ്ഡി സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്ന് പൊരുതിയാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. നിതീഷിന്റെ അച്ഛന്‍ ജോലിപോലും ഉപേക്ഷിച്ചാണ് മകന്റെ സ്വപ്‌നത്തിനൊപ്പം നിന്നത്. അച്ഛന്റെ ത്യാഗം വെറുതെയായില്ലെന്ന് തെളിയിച്ച് സെഞ്ച്വറി നേടാന്‍ നിതീഷ് കുമാറിന് സാധിച്ചു. ഇപ്പോള്‍ ഇന്ത്യയുടെ അഭിമാനമായി നിതീഷ് മാറുമ്പോള്‍ നിറ കണ്ണുകളോടെ നിതീഷിന്റെ പിതവാവും അവിടെ ഉണ്ടായിരുന്നു.

ജീവിതത്തിലെ മറക്കാനാവാത്ത ദിനമെന്നാണ് അദ്ദേഹത്തിന്റെ പിതാവ് പ്രതികരിച്ചത്. ഓസ്‌ട്രേലിയയുടെ 474 റണ്‍സ് എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ഇവിടെ നിന്ന് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കാന്‍ വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ്‌കുമാര്‍ റെഡ്ഡി കൂട്ടുകെട്ടിന് സാധിക്കുകയായിരുന്നു.

Story first published: Saturday, December 28, 2024, 12:25 [IST]
Other articles published on Dec 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+