For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കോലിക്കെതിരേ പന്തെറിയാന്‍ ഭയം! പിന്നില്‍ ഒരു കാരണം; വെളിപ്പെടുത്തി ലിയോണ്‍

സിഡ്‌നി: ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി വരാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പരമ്പര നേടാനാവുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യ. ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ആദ്യ വിദേശ ടെസ്റ്റ് പരമ്പരയാണിത്. അതുകൊണ്ടുതന്നെ എങ്ങനെയാവും ഇന്ത്യ കസറുകയെന്നതാണ് കണ്ടറിയേണ്ടത്.

ഇത്തവണയും നിരവധി സൂപ്പര്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. വിരാട് കോലി ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ഫോമിലേക്കെത്തിയത് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. കിവീസിനെതിരേ അര്‍ധ സെഞ്ച്വറിയോടെ കസറിയ കോലിക്ക് ഇതേ മികവ് ഓസീസിനെതിരേയും തുടരാനാവുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ കോലിക്കെതിരേ പന്തെറിയാന്‍ ഓസീസ് ബൗളര്‍മാര്‍ക്ക് ഭയമാണെന്നും അതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് സ്പിന്നറായ നതാന്‍ ലിയോണ്‍.

കോലിക്കെതിരേ പന്തെറിയുമ്പോള്‍ പേടി

വിരാട് കോലിക്കെതിരേ പന്തെറിയുമ്പോള്‍ സ്വാഭാവികമായ ഭയം എല്ലാവര്‍ക്കുമുണ്ടാവും. കാരണം കോലിക്കെതിരേ പന്തെറിയുമ്പോള്‍ ഇന്ത്യ ഒന്നടങ്കം അവനൊപ്പം നില്‍ക്കുന്നു. ഇത് ബൗളര്‍മാര്‍ക്ക് മുന്നില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നാണ് ലിയോണ്‍ പറയുന്നത്. 'വിരാട് കോലിക്കെതിരേ പന്തെറിയുമ്പോള്‍ ഒരു രാജ്യം നിങ്ങള്‍ക്കെിരേ നില്‍ക്കുന്നതായാവും ബൗളര്‍ക്ക് തോന്നുക. കോലിയുടെ വിക്കറ്റ് നേടുകയോ പ്രയാസപ്പെടുത്തുന്ന രീതിയില്‍ പന്തെറിയുകയോ ചെയ്താല്‍ ഏറ്റവും വെറുക്കപ്പെട്ട ക്രിക്കറ്റ് താരമായി ആ ബൗളര്‍ മാറും.

സച്ചിന്‍ ടെണ്ടുല്‍ക്കറെ പണ്ട് ഇത്തരത്തില്‍ പ്രയാസപ്പെടുത്തിയപ്പോള്‍ ഇത്തരമൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നു' ലിയോണ്‍ പറഞ്ഞു. നിലവിലെ ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച സ്പിന്നറാണ് ലിയോണ്‍. ഓസീസ് പിച്ചില്‍ സ്പിന്നിന് കാര്യമായ പിന്തുണയില്ലെങ്കിലും ലിയോണ്‍ തന്റേതായ ശൈലികൊണ്ട് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. ഇത്തവണയും ലിയോണിന്റെ മികവ് ഇന്ത്യക്ക് വലിയ തലവേദനയാവുമെന്ന് നിസംശയം പറയാം.

virat kohli nathan lyon

വിരാട് കോലി സൂപ്പര്‍ താരം

ഇന്ത്യയുടെ വിരാട് കോലി നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്നാണ് ലിയോണ്‍ പറയുന്നത്. ബൗളര്‍മാര്‍ക്ക് എപ്പോഴും കോലിക്കെതിരേ പന്തെറിയുന്നത് സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണെന്നാണ് ലിയോണ്‍ പറയുന്നത്. മികച്ച സാങ്കേതികത കോലിക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ' വിരാട് കോലി സൂപ്പര്‍ സ്റ്റാറാണ്. ഏറെ നാളുകളായി ലോകത്തിലെ മികച്ചവന്മാരിലൊരാളാണ് കോലി. സ്ഥിരതയോടെ ഏറെ നാളുകളായി മികച്ച പ്രകടനം നടത്താന്‍ അവനാകുന്നു.

കോലിക്കെതിരേ പന്തെറിയുന്നതിനെ വലിയ അംഗീകാരമായാണ് കാണുന്നത്. എപ്പോഴും ലോകത്തിലെ മികച്ചവനെതിരേ കളിക്കാനാണ് എനിക്കിഷ്ടം. കോലി എല്ലാവര്‍ക്കും വലിയ വെല്ലുവിളി നല്‍കുന്ന ബാറ്റ്‌സ്മാനാണ്' ലിയോണ്‍ പറഞ്ഞു. സമീപകാലത്തായി സ്പിന്നിനെതിരേ കോലിയുടെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ ലിയോണിന്റെ പ്രകടനം കോലിക്ക് വലിയ ഭീഷണിയാണ്. 530 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള താരമാണ് ലിയോണ്‍. ഈ മികവ് ഇന്ത്യക്ക് ഭീഷണിയാണ്.

ഇത്തവണ ഇന്ത്യക്ക് എളുപ്പമാവില്ല

കഴിഞ്ഞ രണ്ട് തവണയും പരമ്പര തോറ്റതിന്റെ നാണക്കേട് ഓസ്‌ട്രേലിയയെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇതിനോടകം വലിയ പദ്ധതികള്‍ ഓസീസ് മെനഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കി ഫിറ്റ്‌നസ് നിലവാരം നിലനിര്‍ത്തുകയെന്നതാണ് ഓസീസ് ഇപ്പോള്‍ ചെയ്യുന്നത്. ഇന്ത്യയുടെ പേസ് നിരയില്‍ മുഹമ്മദ് ഷമിയുടെ അഭാവമുണ്ട്.

ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനും സാധ്യത കൂടുതലാണ്. ഓസീസ് നിരയില്‍ ട്രാവിസ് ഹെഡിനെപ്പോലെ ആക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള താരങ്ങളും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരും ഉള്ളതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Sunday, October 20, 2024, 11:33 [IST]
Other articles published on Oct 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+