Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മാച്ച് വിന്നര്‍, എന്നിട്ടും അവനെ സ്ഥിരം കളിപ്പിക്കാത്തതെന്ത്? കാരണം പറഞ്ഞ് മോര്‍ക്കല്‍

ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ടി20 പരമ്പര ക്ലൈമാക്‌സിലേക്കു കടക്കുകയാണ്. പരമ്പരയിലെ നിര്‍ണായകമായ നാലാമങ്കം വ്യാഴാഴ്ച ഗോള്‍ഡ് കോസ്റ്റിലാണ് നടക്കാനിരിക്കുന്നത്. ജയത്തോടെ 2-1നു മുന്നിലെത്താമെന്ന ഉറച്ച പ്രതീക്ഷയിലാവും സൂര്യകുമാര്‍ യാദവും സംഘവും ഈ മല്‍സരത്തിനു കച്ചമുറുക്കുന്നത്.

ഹൊബാര്‍ട്ടിലെ അവസാന കളിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ ജയമാഘോഷിച്ചപ്പോള്‍ ഹീറോയായത് മൂന്നു വിക്കറ്റുകളെടുത്ത ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരുന്നു. ആദ്യ രണ്ടു കളിയിലും പുറത്തിരുത്തിയ ശേഷമാണ് അദ്ദേഹത്തെ മൂന്നാം ടി20യിസല്‍ ടീമിലേക്കു ഇന്ത്യ തിരിച്ചുവിളിച്ചത്. അര്‍ഷ്ദീപ് ഈ അവസരം ശരിക്കും മുതലാക്കുകയും ചെയ്തു.

ARSHDEEP SINGH

ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായതിനു ശേഷം ടി20യില്‍ അര്‍ഷ്ദീപിനു സ്ഥിരമായി അവസരം കിട്ടാറില്ല. ടീമിനു അകത്തും പുറത്തുമായി തുടര്‍ന്നു കൊണ്ടിരിക്കുയാണ് അദ്ദേഹം. ടി20യില്‍ ഇന്ത്യയുടെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനായിട്ടും എന്തുകൊണ്ടാണ് അര്‍ഷ്ദീപിനെ സ്ഥിരമായി കളിപ്പിക്കാത്തതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ടീമിന്റെ ബൗളിങ് കോച്ചായ മോര്‍നെ മോര്‍ക്കല്‍.

എന്തുകൊണ്ട് തഴയപ്പെടുന്നു?

നാലാം ടി20ക്കു മുന്നോടിയായുള്ള വാര്‍ത്തസമ്മേളത്തില്‍ സംസാരിക്കവെയാണ് അര്‍ഷ്ദീപ് സിങിനെ പലപ്പോഴും ഇന്ത്യന്‍ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താനുളള കാരണത്തെ കുറിച്ച് മോര്‍നെ മോര്‍ക്കല്‍ വെളിപ്പെടുത്തിയത്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് എല്ലായ്‌പ്പോഴും നിരാശയുണ്ടാവും. പക്ഷെ ചിലപ്പോള്‍ അതു സംഭവിക്കാറുണ്ട്. ഒരു താരമെന്ന നിലയില്‍ അതു നിയന്ത്രിക്കാന്‍ പറ്റാത്തുമാണ്.

ഞങ്ങളുടെ ഭാഗത്തു നിന്നും താരങ്ങളോടു എല്ലായ്‌പ്പോഴും പറയാറുള്ളത് കഠിനമായി അധ്വാനിക്കൂ, കഠിനമായി പരിശീലിക്കൂയെന്നാണ്. കളിക്കാന്‍ അവസരം കിട്ടുമ്പോള്‍ തയ്യാറായി ഇരിക്കാനും അവരോടു ആവശ്യപ്പെടാറുണ്ട്.

ടി20 ലോകകപ്പിനു മുമ്പ് ഇനി പരിമിതമായ മല്‍സരങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ താരങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നു ഞങ്ങള്‍ക്കു കാണേണ്ടതും പ്രധാനമാണെന്നും മോര്‍ക്കല്‍ വ്യക്തമാക്കി.

അര്‍ഷ്ദീപ് സിങ് പരിചയസമ്പത്തുള്ള താരമാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിനു അതു മനസ്സിലാവുമെന്നും കരുതുന്നു. വ്യത്യസ്ത കോമ്പിനേഷനുകള്‍ക്കായി ശ്രമിച്ച് വലിയ രീതിയിലാണ് ഞങ്ങള്‍ കാര്യങ്ങളെ നോക്കിക്കാണുന്നത്.

ARSHDEEP SINGH

താനൊരു ലോകോത്തര ബൗളറാണെന്നു അര്‍ഷ്ദീപിനറിയാം. പവര്‍പ്ലേയില്‍ ഞങ്ങള്‍ക്കായി ഏറ്റവുമധികം വിക്കറ്റെടുത്തിട്ടുള്ളതും അദ്ദേഹമാണ്. ടീമിനെ സംബന്ധിച്ച് അര്‍ഷ്ദീപ് എത്രത്തോളം മൂല്യമേറിയ താരമാണെന്നു തങ്ങള്‍ക്കും അറിയാവുന്നതാണെന്നും മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഇന്ത്യന്‍ ടീം ഇതിനകം 15 ടി20 മല്‍സരങ്ങളില്‍ കളിച്ചപ്പോള്‍ അതില്‍ ആറെണ്ണത്തില്‍ മാത്രമേ അര്‍ഷ്ദീപിനു അവസരം ലഭിച്ചിട്ടുള്ളൂ. കളിച്ച മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം വിക്കറ്റുകളും നേടിയിട്ടുണ്ട്. 8.87 ഇക്കോണമി റേറ്റില്‍ 23.33 ശരാശരിയില്‍ ഒമ്പതു വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

Story first published: Wednesday, November 5, 2025, 17:33 [IST]
Other articles published on Nov 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+