For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 122 റണ്‍സ്, ഇക്കോണമി 5ന് മുകളില്‍!! സിറാജ് കളിച്ചത് ഐപിഎല്ലോ? വന്‍ ദുരന്തം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിനായി കൈയ്‌മെയ് മറന്ന് പന്തെറിഞ്ഞപ്പോള്‍ മറുഭാഗത്ത് സിറാജ് റണ്‍സ് വാരിക്കോരി നല്‍കി ഓസീസ് ടീമിനെ സഹായിക്കുകയായിരുന്നു. വിക്കറ്റുകളെടുക്കാന്‍ സാധിക്കാതെ പോയതു മാത്രമല്ല, റണ്‍സ് അനായാസം വിട്ടുകൊടുത്തും അദ്ദേഹം ഇന്ത്യന്‍ ബൗളിങിലെ വില്ലനായി മാറി.

മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അദ്ദേഹം ചെണ്ടയായി മാറി. വിക്കറ്റുകളൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല 100ന് മുകളില്‍ റണ്‍സും സിറാജ് വിട്ടുകൊടുത്തുവെന്നതാണ് നിരാശാജനകമായ കാര്യം. ഇതേ തുടര്‍ന്നു സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുന്നത്. പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീം വളരെയധികം മിസ് ചെയ്യുന്നതായും ആരാധകര്‍ ചൂണ്ടിക്കാട്ടി.

MOHAMMED SIRAJ

ദയനീയം സിറാജ്

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടോട്ടല്‍ 450 കടക്കാന്‍ പ്രധാന കാരണക്കാരന്‍ മുഹമ്മദ് സിറാജ് തന്നെയാണ്. കാരണം ഒന്നാമിന്നിങ്‌സില്‍ ഓസീസ് നേടിയ 474 റണ്‍സില്‍ 122 റണ്‍സും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. 23 ഓവറുകളാണ് സിറാജ് ബൗള്‍ ചെയ്തത്. ഇവയില്‍ മൂന്നു മെയ്ഡനുകളടക്കം 5.3 എന്ന പരിതാപകരമായ ഇക്കോണമി റേറ്റിലാണ് 122 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായില്ല.

അവസാനത്തെ അഞ്ചിന്നിങ്‌സുകളെടുത്താല്‍ വളരെ ദയനീയമാണ് സിറാജിന്റെ ഇക്കോണമി റേറ്റെന്നു കാണാം. ഒന്നില്‍പ്പോലും അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് നാലിനു താഴെ പോയിട്ടില്ല. 4, 6.75, 4.15, 5.14, 4.72 എന്നിങ്ങനെയാണ് പേസറുടെ ഇക്കോണമി റേറ്റുകള്‍. എത്ര അനായാസമായിട്ടാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ സിറാജിനെ എതിര്‍ ബാറ്റര്‍മാര്‍ കൈകാര്യം ചെയ്യുന്നതെന്നു ഈ കണക്കുകള്‍ അടിവരയിടുകയും ചെയ്യുന്നു.

വിമര്‍ശനം, പരിഹാസം

മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ ദയനീയ ബൗളിങ് പ്രകടനത്തിനു പിന്നാലെ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് മുഹമ്മദ് സിറാജ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു ടെസ്റ്റ്‌ ഇന്നിങ്‌സില്‍ ഐപിഎല്ലിലെ ഇക്കോണമി റേറ്റിലാണ് മുഹമ്മദ് സിറാജ് ബൗള്‍ ചെയ്തിരിക്കുന്നത്. ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ പോലും ഈ തരത്തില്‍ അദ്ദേഹം ഫ്‌ളോപ്പാവുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഈ പരമ്പരയ്ക്കു ശേഷം സിറാജിനെ പുറത്താക്കൂയെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

മുഹമ്മദ് സിറാജിന് ഈ പരമ്പരയില്‍ ബൗളറെന്ന നിലയില്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. പക്ഷെ ഇപ്പോഴും ഒരു തുടക്കക്കാരനെപ്പോലെയാണ് താരം പന്തെറിയുന്നത്. ഒരുപാട് റണ്‍സും വഴങ്ങുന്നു. ഇന്ത്യയില്‍ തന്നെ സിറാജിനു ഫോം നഷ്ടമായിരുന്നു.

ഓസ്‌ട്രേലിയയില്‍ വച്ചും ഇതു തിരിച്ചുപിടിക്കാനായിട്ടില്ല. നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് സിറാജ്. പാവം ജസ്പ്രീത് ബുംറ വണ്‍ മാന്‍ ആര്‍മിയായി ടീമിനെ തനിച്ച് മുന്നോട്ടു നയിക്കുകയാണൈന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

MOHAMMED SIRAJ

ഓസീസ് ആധിപത്യം

മെല്‍ബണ്‍ ടെസ്റ്റില്‍ രണ്ടാംദിനവും ഓസ്‌ട്രേലിയന്‍ ആധിപത്യമാണ് കാണുന്നത്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 474 റണ്‍സിനു മറുപടിയില്‍ മൂന്നാം സെഷനില്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 51 റണ്‍സെന്ന നിലയില്‍ പതറുകയാണ്.

എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 423 റണ്‍സ് കൂടി വേണം. ഓപ്പണിങിലേക്കു തിരികെയെത്തിയ നായകന്‍ രോഹിത് ശര്‍മ (3), കെഎല്‍ രാഹുല്‍ (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു ഇതിനകം നഷ്ടമായിരിക്കുന്നത്. 23 റണ്‍സുമായി യശസ്വി ജയ്‌സ്വാളും റണ്ണൊന്നുമെടുക്കാതെ വിരാട് കോലിയുമാണ് ക്രീസില്‍.

Story first published: Friday, December 27, 2024, 10:16 [IST]
Other articles published on Dec 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+