വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ബൂംറയ്ക്കും സിറാജിനും നേരെ വംശീയാധിക്ഷേപം- പരാതി നല്‍കി ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബൂംറയ്ക്കും നേരെ വംശീയാധിക്ഷേപം. സിഡ്‌നിയിലെ കാണികളില്‍ നിന്നാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വംശാധിക്ഷേപം നേരിടേണ്ടി വന്നത്. മത്സരത്തിന്റെ രണ്ടാം ദിനവും മൂന്നാം ദിനവും അധിക്ഷേപം നേരിട്ടതോടെ ഇന്ത്യന്‍ സംഘം പരാതി അറിയിച്ചു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ,രോഹിത് ശര്‍മ,ആര്‍ അശ്വിന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ തങ്ങളുടെ സഹതാരങ്ങള്‍ക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നതായി പരാതിപ്പെട്ടു.

തുടര്‍ന്ന് അംപയര്‍മാരായ പോള്‍ റൈഫലിന്റെയും പോള്‍ വില്‍സന്റെയും നിര്‍ദേശാനുസരണം സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടു. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷാ ജീവനക്കാര്‍ മൈതാനത്തെ സുരക്ഷാ ജീവനക്കാരോട് ഇക്കാര്യം അറിയിക്കുകയും ഐസിസിയുടെ സുരക്ഷാ ജീവനക്കാരടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ എന്ത് പറഞ്ഞാണ് താരങ്ങളെ അധിക്ഷേപിച്ചതെന്ന് വ്യക്തമല്ല.

സ്ലെഡ്ജിങ്ങിന് പേരുകേട്ട നിരയാണ് ഓസ്‌ട്രേലിയയെങ്കിലും ഐപിഎല്ലിന്റെ വരവോടെ നിലവില്‍ സ്ലഡ്ജിങ് ഇല്ലാതായിരിക്കുകയാണ്. താരങ്ങള്‍ തമ്മില്‍ മികച്ച സൗഹൃദാന്തരീക്ഷമാണുള്ളത്. എന്നാല്‍ കാണികളുടെ ഭാഗത്ത് നിന്ന് ഇത്തരം മോശം അനുഭവങ്ങള്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ 25 ശതമാനം കാണികളെ മാത്രമാണ് സിഡ്‌നിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അതില്‍ ആരാണ് താരങ്ങളെ അധിക്ഷേപിച്ചതെന്നും അവര്‍ക്കെതിരേ നടപടി സ്വീകരിച്ചോ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

mohammedsiraj-bumrah

കായിക താരങ്ങള്‍ നേരിടേണ്ടി വരുന്ന വംശീയാധിക്ഷേപങ്ങള്‍ക്കെതേ സമീപ കാലത്തായി വലിയ ക്യാംപെയ്ന്‍ നടന്നിരുന്നു. കറുത്ത വര്‍ഗക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ എന്ന ഹാഷ് ടാഗില്‍ ക്യാംപെയ്ന്‍ സജീവമാണ്. ഇത്തരം ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കവെയാണ് ഇത്തരം പുതിയ വംശീയാധിക്ഷേപങ്ങള്‍ ഉണ്ടാകുന്നതെന്നതാണ് ദൗര്‍ഭാഗ്യകരം.

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍മാരിലൊരാളാണ് ജസ്പ്രീത് ബൂംറ. ആദ്യ രണ്ട് ടെസ്റ്റിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ബൂംറ സിഡ്‌നിയില്‍ കാര്യമായി തിളങ്ങിയിട്ടില്ല. മുഹമ്മദ് സിറാജ് ബോക്‌സിങ് ഡേ ടെസ്റ്റിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മെല്‍ബണിലെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സിഡ്‌നിയിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര പുരോഗമിക്കവെ വിവാദങ്ങളുടെ ഘോഷയാത്ര തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്തായാലും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരായ വംശീയാധിക്ഷേപം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാവുമെന്നുറപ്പ്.

Story first published: Saturday, January 9, 2021, 15:57 [IST]
Other articles published on Jan 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X