Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജയ്‌സ്വാള്‍ ചൂടായി, സ്റ്റാര്‍ക്ക് മിണ്ടിയില്ല! ഇതെന്ത് ഓസീസ്; ജോണ്‍സന്‍ കലിപ്പില്‍

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ചരിത്ര ജയമാണ് നേടിയെടുത്തത്. പെര്‍ത്തില്‍ ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു. ഇന്ത്യയുടെ മികച്ച പോരാട്ടവീര്യം കണ്ട മത്സരമായിരുന്നു ഇത്. യശ്വസി ജയ്‌സ്വാളിന്റേയും വിരാട് കോലിയുടേയും സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ ഇന്ത്യ-ഓസീസ് പോരാട്ടത്തിന് പഴയതുപോലെ ആക്രമണോത്സകതയില്ലെന്ന് പറയാം.

രണ്ട് ടീമിന്റേയും താരങ്ങള്‍ തമ്മില്‍ വലിയ സൗഹൃദമാണുള്ളത്. അതുകൊണ്ടുതന്നെ പഴയതുപോലെ പോരാട്ടവീര്യം താരങ്ങള്‍ തമ്മിലില്ലെന്നതാണ് വസ്തുത. കഴിഞ്ഞ തവണ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ പോരാട്ടങ്ങളില്‍ വാക്കേറ്റവും വെല്ലുവിളികളും സജീവമായിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നും ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ യുവതാരങ്ങള്‍ ഓസീസ് താരങ്ങളെ വെല്ലുവിളിച്ചിട്ടും മറുപടിപറയാന്‍ ഓസീസ് താരങ്ങള്‍ മടിക്കുകയാണ്.

ഇപ്പോഴിതാ ഓസീസ് ടീമിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പേസറായ മിച്ചല്‍ ജോണ്‍സന്‍. രണ്ടാം ടെസ്റ്റില്‍ ഓസീസ് ശക്തമായി തിരിച്ചടിക്കണമെന്നാണ് ജോണ്‍സന്‍ പറയുന്നത്.

ഓസീസില്‍ നിന്നും ആക്രമണോത്സകത പ്രതീക്ഷിക്കുന്നു

ഓസ്‌ട്രേലിയിന്‍ ടീമിന്റെ പ്രകടനം പുറത്ത് നിന്ന് കാണുമ്പോള്‍ അല്‍പ്പം കൂടി ആക്രമണോത്സകത പ്രതീക്ഷിക്കുന്നു. ഓസീസ് ടീമില്‍ നിന്ന് കൂടുതല്‍ പോരാട്ടവീര്യം ഉണ്ടാവണം. ഇന്ത്യയുടെ ഒരു യുവതാരവും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ യശ്വസി ജയ്‌സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്തു. പന്തിന് വേഗം പോരെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച ചില പോരാട്ടങ്ങളാണ് നടക്കേണ്ടത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന പോരാട്ടങ്ങളും ഉണ്ടാവേണ്ടതായുണ്ട്.

നേരത്തെ മിച്ചല്‍ ജോണ്‍സും വിരാട് കോലിയും നേര്‍ക്കുനേര്‍ എത്തിയ സംഭവം ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മറക്കാനാവാത്ത അധ്യായമാണ്. ജോണ്‍സന്റെ ബൗണ്‍സര്‍ കോലിയുടെ ദേഹത്ത് തട്ടിയതും തൊട്ടടുത്ത പന്തില്‍ കോലി ബൗണ്ടറി നേടി ജോണ്‍സന് മറുപടി നല്‍കിയതും പിന്നീട് ഉണ്ടായ വാക്കേറ്റങ്ങളുമെല്ലാം ക്രിക്കറ്റ് ചരിത്രത്തിലെ സൂപ്പര്‍ പോരാണ്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള വീറും വാശിയും കാണാനില്ലെന്നാണ് ജോണ്‍സന്‍ പറയുന്നത്.

Yashasvi Jaiswal

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കണം

ആദ്യ മത്സരത്തിലെ തോല്‍വി ഓസ്‌ട്രേലിയയെ മാനസികമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പെര്‍ത്തിലെ ഭാഗ്യ പിച്ചില്‍ ഓസീസിന് തൊട്ടതെല്ലാം പിഴച്ചത് അവരെ തളര്‍ത്തുന്നുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ ഇപ്പോള്‍ ഓസീസ് തളരേണ്ട സമയമല്ലെന്നും ശക്തമായി തിരിച്ചടിക്കണമെന്നുമാണ് ജോണ്‍സന്‍ പറയുന്നത്. 'ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയ ഭയക്കേണ്ട സമയമല്ലിത്. ഇപ്പോള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിക്കണം.

അഡ്‌ലെയ്ഡിലെ ടെസ്റ്റ് ശക്തമായി തിരിച്ചെത്തി ഓസീസിന്റെ കരുത്ത് വ്യക്തമാക്കാനുള്ള അവസരമാണ്. ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി ഓസ്‌ട്രേലിയക്ക് മുന്നോട്ട് പോകാന്‍ സാധിക്കണം' ജോണ്‍സന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ഓസ്‌ട്രേലിയയുടെ അഭിമാന പ്രശ്‌നമായിരുന്നു. എന്നാല്‍ ഓസീസിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്.

ഇന്ത്യക്ക് മുന്‍തൂക്കം

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. പെര്‍ത്തിലെ ജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ പരമ്പരയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ ഓസീസ് താരങ്ങളെ എഴുതിത്തള്ളാനാവില്ല. ശക്തമായ തിരിച്ചുവരവ് നടത്താന്‍ അവര്‍ക്ക് കഴിവുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തിരിച്ചെത്തുന്നത് ടീമിന്റെ കരുത്തുയര്‍ത്തും. എന്നാല്‍ ഓസീസ് ടീമില്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ പരിക്ക് വലിയ തിരിച്ചടിയാണെന്ന് തന്നെ പറയാം.

Story first published: Sunday, December 1, 2024, 12:59 [IST]
Other articles published on Dec 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+