For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സീനിയേഴ്‌സിന് ധൈര്യമില്ല, ഓസീസില്‍ പതറും! മൈക്കല്‍ വോണ്‍ പറയുന്നു

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ന്യൂസീലന്‍ഡിനോട് നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റാണ് ഇന്ത്യ ഇറങ്ങുന്നത്. അതും മൂന്ന് മത്സരങ്ങളിലും നാണംകെട്ട തോല്‍വി നേരിടേണ്ടി വന്നു.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം മോശം ഫോമിലാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ പരമ്പര നേട്ടം വളരെ പ്രയാസമാണെന്ന് തന്നെ പറയാം. സീനിയര്‍ താരങ്ങള്‍ ഫോമിലേക്കുയരാതെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധിക്കില്ല. ഇപ്പോഴിതാ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടില്ലെന്നും കോലിയും രോഹിത്തും ഫ്‌ളോപ്പാവുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍.

പരമ്പര നേടാന്‍ കോലിയും രോഹിത്തും തിളങ്ങണം

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ വിരാട് കോലിയും രോഹിത് ശര്‍മയും തിളങ്ങണമെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. എന്നാല്‍ ഇവര്‍ തിളങ്ങുമെന്ന് കരുതുന്നില്ലെന്നുമാണ് വോണ്‍ അഭിപ്രായപ്പെടുന്നത്. 'ഓസ്‌ട്രേലിയയില്‍ ഇന്ത്യ തിളങ്ങാന്‍ രോഹിത് ശര്‍മയും വിരാട് കോലിയും വലിയ റണ്‍സ് നേടേണ്ടത് അത്യാവശ്യമാണ്. അവര്‍ക്കതിന് സാധിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അവര്‍ക്കതിന് സാധിക്കില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു.

ഓസ്‌ട്രേലിയ കരുത്തരുടെ നിരയാണ്. ശക്തമായ താരനിരയോടെയും കരുത്തോടെയുമാണ് അവര്‍ വരുന്നത്. അതുകൊണ്ടുതന്നെ അസാമാന്യ സാങ്കേതികതയും മാനസിക നിലയും ഇല്ലാതെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ജയിക്കാനാവില്ല. എന്നാല്‍ അവസാനമായി ഇന്ത്യ ഗാബയില്‍ ജയിച്ചപ്പോള്‍ വിരാട് കോലിയില്ലായിരുന്നു. 32 വര്‍ഷത്തിന് ശേഷമായിരുന്നു ഓസ്‌ട്രേലിയ ഗാബയില്‍ തോല്‍ക്കുന്നത്' മൈക്കല്‍ വോണ്‍ പറഞ്ഞു. കോലിയും രോഹിത്തും ഫോമിലേക്കെത്തിയില്ലെങ്കില്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പാണ്.

virat kohli

കോലിക്കും രോഹിത്തിനും നിര്‍ണ്ണായകം

കോലിയും രോഹിത്തും തിളങ്ങിയില്ലെങ്കില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധ്യത കുറവാണ്. കൂടാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ നാല് മത്സരങ്ങളെങ്കിലും ജയിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ വലിയ സമ്മര്‍ദ്ദം ഇവര്‍ക്ക് മുകളിലുണ്ടെന്ന് ഉറപ്പാണ്. കൂടാതെ വിരാട് കോലിക്കും രോഹിത് ശര്‍മക്കും ഓസീസ് പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സീനിയര്‍ താരങ്ങളുടെ മോശം പ്രകടനം സമീപകാലത്തായി വലിയ പരിഗണനയിലിരിക്കുന്ന കാര്യമാണ്.

ഓസീസിലും നിരാശപ്പെടുത്തിയാല്‍ കോലിയും രോഹിത്തും ടീമില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യതയും കൂടുതലാണെന്ന് പറയാം. അതുകൊണ്ടുതന്നെ രണ്ട് പേര്‍ക്കും ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഓസീസ് പിച്ച് പേസിന് അനുകൂലമാണ്. സ്പിന്നര്‍മാര്‍ക്കെതിരേയാണ് ഇന്ത്യയുടെ സീനിയര്‍ നിര പരുങ്ങുന്നത്. പേസിനെതിരേ ഇപ്പോഴും മികവ് കാട്ടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ പ്രതീക്ഷകളേറെയാണ്.

റിഷഭ് പന്തില്‍ വീണ്ടും പ്രതീക്ഷ

കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ കാരണമായത് റിഷഭ് പന്തിന്റെ പ്രകടനമാണ്. ഇത്തവണയും റിഷഭിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. സമീപകാലത്തായി മികവ് കാട്ടാന്‍ റിഷഭ് പന്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ റിഷഭിനെക്കൊണ്ട് ഒറ്റക്ക് ജയിപ്പിക്കാനാവില്ല. രോഹിത്തും കോലിയും രാഹുലും ബാറ്റുകൊണ്ട് മികവ് കാട്ടണം. പേസ് നിരയില്‍ മുഹമ്മദ് സിറാജ് മോശം ഫോമിലാണ്. മുഹമ്മദ് ഷമി പരിക്കേറ്റ് വിശ്രമത്തിലും. യുവബൗളര്‍മാരായ ആകാശ് ദീപിന് അത്ഭുതം കാട്ടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Wednesday, November 6, 2024, 14:11 [IST]
Other articles published on Nov 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+