Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗംഭീര്‍ കാണിച്ചത് വന്‍ മണ്ടത്തരം!! ഒട്ടും പ്രതീക്ഷിച്ചില്ല, തുറന്നടിച്ച് ഹസ്സി

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടീമിനു വന്‍ തകര്‍ച്ച നേരിട്ടതിനു പിന്നാലെ കോച്ച് ഗൗതം ഗംഭീറിനു രൂക്ഷവിമര്‍ശനം. ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ മൈക്കല്‍ ഹസ്സിയാണ് ഗംഭീറിന്റെ ചില തീരുമാനങ്ങളില്‍ ഞെട്ടലും ആശ്ചര്യവും പ്രകടിപ്പിച്ചത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം ഓസീസിന്റെ പേസാക്രമണത്തില്‍ കടപുഴകുകയായിരുന്നു. വെറും 150 റണ്‍സിനാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ടായത്.

ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ (Fox Sports) ഷോയില്‍ സംസാരിക്കവെയാണ് ഈ ടെസ്റ്റില്‍ ഗംഭീറിന്റെ ടീം സെലക്ഷനെ ഹസ്സി ചോദ്യം ചെയ്തത്. പേസര്‍മാരെ തുണച്ച പെര്‍ത്തിലെ പിച്ചില്‍ മൂന്നു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്.

പേസ് ബൗളിങ് ഓള്‍റൗണ്ടറായ പുതുമുഖം നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നു. ഓള്‍റൗണ്ടര്‍ കൂടിയായ വാഷിങ്ടണ്‍ സുന്ദറായിരുന്നു ഇലവനിലെ ഏക സ്പിന്നര്‍. പരിചയസമ്പന്നരായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഇന്ത്യ പുറത്തിരുത്തുകയും ചെയ്തു.

GAUTAM GAMBHIR

ഇതെന്ത് ടീം?

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ഇറക്കിയ പ്ലെയിങ് ഇലവനില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് മൈക്കല്‍ ഹസ്സി. ഏറെ അനുഭവസമ്പത്തുള്ള ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ രണ്ടു പേരെയും തഴഞ്ഞ ഗംഭീറിന്റെ തീരുമാനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

ഈ ടെസ്റ്റിനായി ഇന്ത്യ തിരഞ്ഞെടുത്ത പ്ലെയിങ് ഇലവന്‍ കണ്ടപ്പോള്‍ എനിക്കു അല്‍പ്പം ആശ്ചര്യമാണ് തോന്നിയത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ ഇവരിലൊരാളെ ഇന്ത്യ കളിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

നതാന്‍ ലയണ്‍ ഓസ്‌ട്രേലിയയെ സംബന്ധിച്ച് എത്ര പ്രധാനപ്പെട്ട താരമാണെന്നു നിങ്ങള്‍ക്കറിയാം. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ പെര്‍ത്തില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തിട്ടുള്ള ബൗളറും കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയെ സംബന്ധിച്ച് ലയണ്‍ നിര്‍ണായക താരം തന്നെയാണെന്നും ഹസ്സി വിലയിരുത്തി.

അതേസമയം, ഇന്ത്യക്കെതിരേ ഒന്നാമിന്നിങ്‌സില്‍ ലയണിനു വിക്കറ്റൊന്നും ലഭിച്ചില്ല. നാലു ഫാസ്റ്റ് ബൗളര്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യയെ 150 റണ്‍സില്‍ എറിഞ്ഞിട്ടത്. ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റുകളുമായി ഓസീസ് പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, നായകന്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ബാറ്റിങിലും സഹായിക്കും

സ്പിന്നര്‍മാര്‍ക്കു പെര്‍ത്തിലെ പിച്ചില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നു തോന്നിയതു കൊണ്ടാവാം ഇന്ത്യന്‍ ടീം ഇത്തരമൊരു ഇലവനെ ഈ ടെസ്റ്റില്‍ ഇറക്കിയതെന്നു തോന്നുന്നുവെന്നു മൈക്കല്‍ ഹസ്സി വ്യക്കമാക്കി. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ബോള്‍ കൊണ്ടു മാത്രമല്ല, ബാറ്റ് കൊണ്ടും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരങ്ങളാണെന്നു അദ്ദേഹം പറഞ്ഞു.

R ASHWIN RAVINDRA JADEJA

ഈ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യന്‍ ടീം പിച്ചിനെ വിലയിരുത്തിയിട്ടുണ്ടാവും. ഒരുപാട് പുല്ല് നിറഞ്ഞ പിച്ചാണ് ഈ ടെസ്റ്റിനായി തയ്യാറാക്കിയത്. പരമ്പരാഗതമായി വളരെ വേഗതയും ബൗണ്‍സുമുള്ള പിച്ചാണ് ഇവിടുത്തേത്. അതുകൊണ്ടു തന്നെ സ്പിന്നര്‍ക്കു ഇവിടെ വലിയ റോളില്ലെന്നു ഇന്ത്യക്കു തോന്നിയിരിക്കാം. പക്ഷെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ബാറ്റിങിലും ടീമിനെ സഹായിക്കാന്‍ കഴിയുന്നവരാണെന്നും ഹസ്സി നിരീക്ഷിച്ചു.

ടോപ്‌സ്‌കോററായി നിതീഷ്

പെര്‍ത്ത് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ മുന്‍നിര തികഞ്ഞ പരാജയമായി മാറിയപ്പള്‍ ലോവര്‍ ഓര്‍ഡറില്‍ അരങ്ങേറ്റക്കാരനായ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് 41 റണ്‍സോടെ ടോപ്‌സ്‌കോററായത്. 59 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

37 റണ്‍സെടുത്ത റിഷഭ് പന്ത് അദ്ദേഹത്തിനു മികച്ച പിന്തുണയേകി. 26 റണ്‍സ് സ്‌കോര്‍ ചെയ്ത കെഎല്‍ രാഹുലാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. യശസ്വി ജയ്‌സ്വാളും ദേവ്ദത്ത് പടിക്കലും ഡെക്കായപ്പോള്‍ വിരാട് കോലിക്കു അഞ്ചു റണ്‍സെടുക്കാനേ തഴിഞ്ഞുള്ളൂ.

Story first published: Friday, November 22, 2024, 13:08 [IST]
Other articles published on Nov 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+