For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 40 പന്തില്‍ 9, ഇനിയും കടിച്ചു തൂങ്ങരുത്! രോഹിത് വിരമിക്കണം; ആവശ്യം ശക്തം

മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഒരു ദിവസം ശേഷിക്കെ ഇന്ത്യക്കും ഓസ്ട്രേലിയക്കും നിര്‍ണ്ണായകമാണ്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 9 വിക്കറ്റിന് 228 റണ്‍സെന്ന നിലയിലായിരുന്നു. 234ല്‍ എത്തിയപ്പോഴേക്കും ഓസീസിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കായി. 340 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആതിഥേയരായ കംഗാരുക്കള്‍ ഇന്ത്യക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമനിലയോടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി കിരീടം നിലനിര്‍ത്താനുള്ള ശ്രമമാവും ഇന്ത്യ നടത്തുകയെന്നുറപ്പാണ്. എന്നാല്‍ ഇപ്പോള്‍ പിച്ച് ബൗളിങ്ങിന് കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്. നാലാം ദിനം ഇന്ത്യയുടെ പേസര്‍മാര്‍ കരുത്തുകാട്ടിയിരുന്നു. അതുകൊണ്ടുതന്നെ അഞ്ചാം ദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് അത്ര എളുപ്പമാവില്ലെന്നുറപ്പാണ്.

എല്ലാവരും ഉറ്റുനോക്കിയത് നായകന്‍ രോഹിത് ശര്‍മയിലേക്കായിരുന്നു. ഫൈനല്‍ സീറ്റ് നഷ്ടമായതിനാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി തുലാസിലാണ്. കൂടാതെ മോശം ഫോമും രോഹിത്തിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിലും രോഹിത് നിരാശപ്പെടുത്തിയിരിക്കുകയാണ്. 9 റണ്‍സെടുത്താണ് ഹിറ്റ്മാന്‍ പുറത്തായത്.

ഫ്ളോപ്പായാല്‍ അപ്പോള്‍ത്തന്നെ വിരമിക്കണം

മധ്യനിരയില്‍ കളിച്ചിട്ട് മികവ് കാട്ടാന്‍ സാധിക്കാതെ വന്നതോടെ നാലാം ടെസ്റ്റില്‍ രോഹിത് ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനായി മൂന്നാം നമ്പറില്‍ കളിച്ചിരുന്ന ശുബ്മാന്‍ ഗില്ലിനെ പുറത്തിരുത്താനും ഇന്ത്യ തയ്യാറായി. എന്നാല്‍ ഓപ്പണറായി ഇറങ്ങി മൂന്ന് റണ്‍സുമായാണ് രോഹിത് ആദ്യ ഇന്നിങ്സില്‍ പുറത്തായത്. അതുകൊണ്ടുതന്നെ രണ്ടാം ഇന്നിങ്സിലെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം താരത്തിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പായിരുന്നു. എന്നാല്‍ വെറും 9 റണ്‍സോടെ രോഹിത് മടങ്ങി.

'ഞാനാണ് സെലക്ടറെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ ഫ്ളോപ്പായാല്‍ രോഹിത്തിനോട് വിരമിക്കാന്‍ ആവശ്യപ്പെടും. കാരണം സിഡ്നിയില്‍ നിര്‍ണ്ണായക മത്സരം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ അപ്പോള്‍ത്തന്നെ വിരമിച്ച് ജസ്പ്രീത് ബുംറക്ക് നായകസ്ഥാനം കൈമാറാന്‍ ആവശ്യപ്പെടും. രോഹിത് ശര്‍മ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. അവസാന 14 ഇന്നിങ്സിലെ അവന്റെ ശരാശരി 11 മാത്രമാണ്. എത്ര മികച്ച താരങ്ങളാണെങ്കിലും അവസാനമിടേണ്ട ഒരു സമയമുണ്ടാവും' മാര്‍ക്ക് വോ പറഞ്ഞു.

rohit sharma

രോഹിത്തിനെ വിമര്‍ശിച്ച് ഹസിയും

രോഹിത് ശര്‍മ സൂപ്പര്‍ താരവും നായകനുമാണ്. എന്നാല്‍ മോശം ഫോമില്‍ തുടരുന്നത് ടീമിന് ബാധ്യതയാണ്. കൂടാതെ ടീമിനെ പിന്നോട്ടടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ തുടര്‍ അവസരം ലഭിച്ചിട്ടും ഫോം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നാണ് ഹസിയും പറയുന്നത്. 'രോഹിത് മികച്ച താരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ടീമിന്റെ നായകനെന്ന നിലയില്‍ തന്ത്രപരമായി അവസരത്തിനൊത്ത് ഉയരേണ്ടതായുണ്ട്.

ഇന്ത്യയുടെ മികച്ച താരമെന്ന നിലയില്‍ ആവശ്യത്തിന് അവസരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ഇന്നിങ്സില്‍ സ്‌കോര്‍ നേടാന്‍ സാധിക്കാത്ത പക്ഷം വിരമിക്കണം' ഹസി പറഞ്ഞു. ഇന്ത്യയെ പെര്‍ത്തില്‍ ജയിപ്പിക്കാന്‍ നായകനെന്ന നിലയില്‍ ജസ്പ്രീത് ബുംറക്ക് സാധിച്ചിരുന്നു. കൂടാതെ ബുംറ മികച്ച ഫോമിലുമാണുള്ളത്. അതുകൊണ്ടുതന്നെ രോഹിത് വഴിമാറണമെന്ന ആവശ്യം ഇതിനോടകം ശക്തമാണ്.

അഗാര്‍ക്കര്‍ രോഹിത്തുമായി ചര്‍ച്ച നടത്തി

ഇന്ത്യയുടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ രോഹിത് ശര്‍മയുമായി ചര്‍ച്ച നടത്തിയിരുന്നു. തിടുക്കപ്പെട്ട് അഗാര്‍ക്കര്‍ മെല്‍ബണിലേക്കെത്തിയത് രോഹിത്തിന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുന്നതിനായാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യക്ക് നഷ്ടമായെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ഈ സാഹചര്യത്തില്‍ രോഹിത് കളി നിര്‍ത്തുന്നതാണ് നല്ലത്. ടി20യില്‍ നിന്ന് ഇതിനോടകം വിരമിച്ച രോഹിത് ഓസീസ് പരമ്പരയോടെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതാണ് നല്ലത്.

Story first published: Monday, December 30, 2024, 6:29 [IST]
Other articles published on Dec 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+