Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പെര്‍ത്തില്‍ ഓസീസ് തോറ്റല്ല, അതിലും ഭയപ്പെടുത്തുന്നത് മറ്റൊന്ന്!! ക്ലാര്‍ക്ക് പറയുന്നു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാമങ്കം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ ഓസീസ് ടീമിനു മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയോടു ഓസ്‌ട്രേലിയ തോറ്റതല്ല, അതിനേക്കാള്‍ തന്നെ ഭയപ്പെടുത്തുന്നത് മറ്റൊരു കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

295 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കിയത്. പേസര്‍മാര്‍ക്കു വേണ്ടി തയ്യാറാക്കിയ ഇവിടുത്തെ പിച്ചില്‍ ഇന്ത്യക്കു ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് കംഗാരുപ്പടയെ ഇന്ത്യ ഫ്രൈയാക്കിയത്. അഡ്‌ലെയ്ഡിലെ അടുത്ത ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ് നടക്കാനിരിക്കുന്നത്.

MICHAEL CLARKE

ഭയപ്പെടുത്തുന്ന കാര്യം

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതിനേക്കാള്‍ തന്നെ ഭയപ്പെടുത്തുന്നത് ഇന്ത്യക്കു വേണ്ടു വിരാട് കോലി സെഞ്ച്വറി നേടിയെന്നതാണെന്നു മൈക്കല്‍ ക്ലാര്‍ക്ക് വെളിപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത് പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറിയോടെ കോലി അതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. പുറത്താവാതെ 100 റണ്‍സാണ് അദ്ദേഹം നേടിയത്. 143 ബോളുകള്‍ നേരിട്ട കോലി എട്ടു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു.

ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ തോറ്റുവെന്നത് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. എന്നാല്‍ വിരാട് കോലി ആദ്യത്തെ ഗെയിമില്‍ തന്നെ സെഞ്ച്വറി കുറിച്ചുവെന്നതാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ഈ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരം അദ്ദേഹം തന്നെയായിരിക്കുമെന്നു താന്‍ വിശ്വസിക്കുന്നതായും ക്ലാര്‍ക്ക് വ്യക്തമാക്കി.

ശക്തമായ തിരിച്ചുവരവ്

റെഡ് ബോള്‍ ക്രിക്കറ്റില്‍ സമീപകാലത്തു വളരെ മോശം ഫോമിലൂടെയാണ് വിരാട് കോലി കടന്നു പോയ്‌ക്കൊണ്ടിരുന്നത്. ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടി വരികയും ചെയ്തിരുന്നു.

ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-3നു തൂത്തുവാരപ്പെട്ടപ്പോള്‍ ബാറ്റിങില്‍ കോലി വന്‍ ദുരന്തമായി മാറി. ആറിന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം വെറും 93 റണ്‍സ് മാത്രമേ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. ഇതോട ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കോലിയുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ പരമ്പരയ്ക്കു ശേഷം കോലിയെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാല്‍ തന്റെ കാലം കഴിഞ്ഞെന്നു വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ക്കു പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയോടെ അദ്ദേഹം മറുപടി നല്‍കുകയായിരുന്നു. ഓസ്‌ട്രേിയയില്‍ തന്റെ ഏഴാമത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് കോലി കുറിച്ചത്.

VIRAT KOHLI

നാഴികക്കല്ലിനരികെ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ വലിയൊരു നാഴികക്കല്ല് സ്വപ്‌നം കാണുകയാണ് ഇപ്പോള്‍ വിരാട് കോലി. അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലും സെഞ്ച്വറി കുറിക്കാനായാല്‍ വമ്പന്‍ റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രത്തില്‍ 10 സെഞ്ച്വറികള്‍ അടിച്ചെടുത്ത ആദ്യത്തെ താരമായി കോലി മാറും.

നിലവില്‍ ഒമ്പതു സെഞ്ച്വറികളുമായി ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനൊപ്പം ഓള്‍ടൈം റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. ഒമ്പതു സെഞ്ച്വറികള്‍ വീതമാണ് നാട്ടിലും ഓസ്‌ട്രേലിയയിലുമായി കളിച്ചിട്ടുള്ള ടെസ്റ്റുകളില്‍ ഇരുവരും അടിച്ചെടുത്തത്.

എന്നാല്‍ അഡ്‌ലെയ്ഡില്‍ വീണ്ടുമൊരു പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ അത്ര മനോഹരമായ ഓര്‍മകളല്ല ഇന്ത്യന്‍ ടീമിനുള്ളത്. 2020-21ലെ പര്യടനത്തിലാണ് അവസാനമായി പകലും രാത്രിയുമായി ഇവിടെ ഒരു ടെസ്റ്റില്‍ കളിച്ചത്. അന്നു രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിനു പുറത്തായ ഇന്ത്യന്‍ ടീം നാണക്കേടിന്റെ റെക്കോര്‍ഡും കുറിച്ചിരുന്നു. മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ പരാജയവും ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടതായി വന്നു.

Story first published: Wednesday, December 4, 2024, 12:46 [IST]
Other articles published on Dec 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+