For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഫ്‌ളോപ്പായാല്‍ ടീമിന് പുറത്തേക്ക്, ഇവര്‍ക്ക് ഓസീസ് പരമ്പര നിര്‍ണ്ണായകം! അറിയാം

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കാന്‍ പോവുകയാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. നാട്ടില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റ് പരമ്പര തോറ്റാണ് ഇന്ത്യ ഓസീസിലേക്കിറങ്ങുന്നത്. അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദം ഇന്ത്യക്ക് മുന്നിലുണ്ട്. ഇത്തവണ കഴിഞ്ഞ തവണത്തെ തോല്‍വിക്ക് കണക്കുവീട്ടാനാണ് ഓസ്‌ട്രേലിയ വരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും.

ഇന്ത്യയുടെ പല താരങ്ങളും മോശം ഫോമിലാണ്. ഇതോടൊപ്പം ആദ്യ മത്സരത്തിന് മുമ്പ് പരിക്കും ഇന്ത്യന്‍ താരങ്ങളെ വേട്ടയാടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത. നാല് മത്സരങ്ങള്‍ ഓസ്‌ട്രേലിയയില്‍ ജയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും കടക്കാനാവില്ല. അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദമാണ് ടീമിന് മുന്നിലുള്ളത്.

ഇതോടൊപ്പം ചില താരങ്ങളെ സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഫ്‌ളോപ്പായാല്‍ ഇനിയൊരു തിരിച്ചുവരവ് പോലും പ്രയാസമാവും. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവാതിരിക്കാന്‍ ഓസീസ് പരമ്പരയില്‍ തിളങ്ങേണ്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് സിറാജ്

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ പേസര്‍മാരിലൊരാളായി വളര്‍ന്ന താരമാണ് മുഹമ്മദ് സിറാജ്. തല്ലുകൊള്ളി ബൗളറായാണ് തുടങ്ങിയതെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും മികവ് കാട്ടി വളരാന്‍ സിറാജിന് സാധിച്ചു. ഇപ്പോള്‍ ജസ്പ്രീത് ബുംറക്കൊപ്പം ഇന്ത്യ നിര്‍ണ്ണായക പരിഗണന സിറാജിന് നല്‍കുന്നു. മികച്ച റെക്കോഡും അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സിറാജ്. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.

ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനോ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനോ സിറാജിന് സാധിക്കുന്നില്ല. മുഹമ്മദ് ഷമി ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. ആകാശ് ദീപ് മികച്ച പ്രകടനത്തോടെ വളര്‍ന്നുവരികയും ചെയ്യുന്നു. മുകേഷ് കുമാറും അവസരം തേടുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിറാജിന് ഓസീസ് പരമ്പര നിര്‍ണ്ണായകമാണ്. ഫ്‌ളോപ്പായാല്‍ ടീമിന് പുറത്താകാനാണ് സാധ്യത കൂടുതല്‍.

kl rahul

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍ ഇന്ത്യയുടെ സീനിയര്‍ താരമാണ്. വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്ന താരമാണ് രാഹുല്‍. എന്നാല്‍ സമീപകാലത്തായി രാഹുലിന് താളം കണ്ടെത്താന്‍ സാധിക്കുന്നില്ല. ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. മധ്യനിരയിലും ടോപ് ഓഡറിലുമെല്ലാം രാഹുല്‍ ഫ്‌ളോപ്പാണ്. ഈ സാഹചര്യത്തില്‍ രാഹുലിനും ഓസീസ് പരമ്പര നിര്‍ണ്ണായകമാണ്. തിളങ്ങാനാവാതെ പോയാല്‍ യുവതാരങ്ങള്‍ക്കായി വഴിമാറേണ്ടി വരും. നിലവില്‍ രാഹുലിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.

സര്‍ഫറാസ് ഖാന്‍

ഇന്ത്യ മധ്യനിരയിലേക്ക് വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന താരമാണ് സര്‍ഫറാസ് ഖാന്‍. നാട്ടില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സര്‍ഫറാസ് ഖാന്റെ വിദേശത്ത് പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. സര്‍ഫറാസ് അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണ്. പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാനും സാഹസിക ഷോട്ട് കളിക്കാനും കഴിവുണ്ട്. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ സര്‍ഫറാസിന് സാധിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ഫറാസിനും കാര്യങ്ങള്‍ പ്രയാസമാണെന്ന് പറയാം.

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും വളര്‍ന്നുവരാന്‍ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ ജഡേജക്ക് കാര്യങ്ങള്‍ പ്രയാസമാണ്. മികച്ച പ്രകടനങ്ങള്‍ നടത്താത്ത പക്ഷം ജഡേജയെ പതിയ ടീമില്‍ നിന്ന് തഴയാന്‍ സാധ്യതയുണ്ട്. നിലവിലെ ജഡേജയുടെ നാട്ടിലെ പ്രകടനങ്ങള്‍ മികച്ചതാണ്. എന്നാല്‍ ഓള്‍റൗണ്ട് ഷോ ഓസീസില്‍ കാട്ടാനാവാതെ പോയാല്‍ ജഡേജക്ക് പകരക്കാരനെ കൊണ്ടുവരാന്‍ ഗംഭീര്‍ തയ്യാറായാലും അത്ഭുതപ്പെടാനാവില്ല.

Story first published: Sunday, November 17, 2024, 12:36 [IST]
Other articles published on Nov 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+