For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇതിഹാസ ക്യാപ്റ്റന്മാര്‍, പക്ഷെ ഓസീസില്‍ ടെസ്റ്റ് ജയിച്ചിട്ടില്ല; ആരൊക്കെ?

പെര്‍ത്ത്: ഓസീസ് ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഒരു കാലത്ത് ഓസീസിന്റെ സര്‍വാധിപത്യമായിരുന്നു ക്രിക്കറ്റില്‍. തല്ലിയിട്ട് വരാന്‍ പറഞ്ഞാല്‍ കൊന്നിട്ട് വരുന്ന തരത്തിലുള്ള ഓസീസ് ടീമിനെ ഭയക്കാത്തവരാണ് അന്ന് ആരും തന്നെ ഇല്ലായിരുന്നുവെന്ന് പറയാം. അത്രത്തോളം ശക്തമായ താരനിരയായിരുന്നു കംഗാരുക്കളുടേത്. റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്റ്റ്, ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ജേസന്‍ ഗില്ലസ്പി എന്നിവരെല്ലാം കളിച്ചിരുന്ന സമയം ഓസീസ് അതി ശക്തരായിരുന്നു.

ഐസിസി ട്രോഫികള്‍ തുടര്‍ച്ചയായി വാരിക്കൂട്ടിയ ടീം ടെസ്റ്റിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അന്നൊക്കെ ഓസ്‌ട്രേലിയയില്‍ ഒരു ജയമെന്നത് എല്ലാവരുടേയും വലിയ സ്വപ്‌നമായിരുന്നു. ഇന്ന് പല ടീമുകളും ഓസ്‌ട്രേലിയയില്‍ ജയം നേടുന്നുണ്ട്. എന്നാല്‍ പോണ്ടിങ്ങും സ്റ്റീവോയുമെല്ലാം കളിച്ചിരുന്ന സമയത്ത് ഇതൊട്ടും എളുപ്പമായിരുന്നില്ല. ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച പല ഇതിഹാസ നായകന്മാരും ഓസീസില്‍ ഒരു ടെസ്റ്റ് ജയം പോലും നേടിയിട്ടില്ല. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.

എം എസ് ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി ട്രോഫി ഉള്‍പ്പെടെ മഹത്തരമായ പല നേട്ടങ്ങളിലേക്കും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ നായകനാണ് ധോണി. വിക്കറ്റിന് പിന്നിലും അത്ഭുത പ്രകടനം നടത്തിയിരുന്ന ധോണി ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിച്ച് വിജയം നേടിക്കൊടുക്കുന്ന ക്യാപ്റ്റനായിരുന്നു.

എന്നാല്‍ ടെസ്റ്റിലെ ധോണിയുടെ ക്യാപ്റ്റന്‍സി അത്ര മികച്ചതായിരുന്നില്ല. ധോണിക്ക് കീഴില്‍ 60 ടെസ്റ്റ് കളിച്ച ഇന്ത്യ 27 ജയമാണ് ആകെ നേടിയത്. 18 മത്സരത്തിലാണ് തോറ്റത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ധോണി തന്റെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതും. ഇതുവരെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ജയിക്കാന്‍ ധോണിക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

സ്റ്റീഫന്‍ ഫ്‌ളമിങ്

ന്യൂസീലന്‍ഡ് ഇതിഹാസ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായിരുന്നു സ്റ്റീഫന്‍ ഫ്‌ളമിങ്. കടന്നാക്രമിച്ച് കളിക്കുന്ന ഫ്‌ളമിങ് 80 ടെസ്റ്റില്‍ നിന്ന് 28 ജയമാണ് കിവീസിന് നേടിക്കൊടുത്തത്. 1997, 2001, 2004 സമയത്തെല്ലാം കിവീസ് ഫ്‌ളമിങ്ങിനൊപ്പം ഓസീസ് പര്യടനം നടത്തിയെങ്കിലും ഒരു ജയം പോലും നേടിയില്ല. ഇതോടെ ഓസീസില്‍ വിജയം നേടിക്കൊടുക്കാന്‍ സാധിക്കാത്ത നായകന്മാരുടെ പട്ടികയിലേക്ക് ഫ്‌ളമിങ്ങിനും പേരു ചേര്‍ക്കേണ്ടി വന്നിരിക്കുകയാണ്.

അര്‍ജുന രണതുംഗ

ശ്രീലങ്കയുടെ എക്കാലത്തേയും മികച്ച നായകനും സൂപ്പര്‍ താരങ്ങളുമൊരാളായിരുന്നു അര്‍ജുന രണതുംഗ. 1996ലെ ലോകകപ്പ് കിരീടം ശ്രീലങ്കയ്ക്ക് നേടിക്കൊടുത്ത നായകനാണ് അര്‍ജുന രണതുംഗ. എന്നാല്‍ റെഡ് ബോളില്‍ അര്‍ജുന അത്ര മികച്ച നായകനായിരുന്നില്ല. 56 മത്സരത്തില്‍ 12 ജയം മാത്രമാണ് ശ്രീലങ്കയ്ക്ക് അദ്ദേഹം ടെസ്റ്റില്‍ നേടിക്കൊടുത്തത്. ഓസ്‌ട്രേലിയയില്‍ നാല് തവണ അര്‍ജുനക്ക് കീഴില്‍ ശ്രീലങ്ക പര്യടനം നടത്തിയപ്പോള്‍ ഒരു ജയം പോലും ടെസ്റ്റില്‍ നേടിയെടുക്കാനായില്ല.

alaistar cook

മിസ്ബാഹ് ഉല്‍ ഹഖ്

പാകിസ്താന്റെ സൂപ്പര്‍ നായകന്മാരിലൊരാളാണ് മിസ്ബാഹ് ഉല്‍ ഹഖ്. ക്ലാസിക് ബാറ്റ്‌സ്മാനായ മിസ്ബാഹ് ഉല്‍ ഹഖ് പാകിസ്താനെ ടെസ്റ്റില്‍ മികച്ച നേട്ടങ്ങളിലേക്കെത്തിച്ച ക്യാപ്റ്റനാണ്. 56 ടെസ്റ്റില്‍ നിന്ന് 26 ജയമാണ് മിസ്ബാഹ് പാകിസ്താന് നേടിക്കൊടുത്തത്. ഇതില്‍ മൂന്ന് മത്സരങ്ങളാണ് മിസ്ബാഹിന് കീഴില്‍ പാകിസ്താന്‍ ഓസ്‌ട്രേലിയയില്‍ കളിച്ചത്. എന്നാല്‍ ഒരു മത്സരം പോലും ജയിക്കാന്‍ സാധിച്ചില്ല.

അലെസ്റ്റര്‍ കുക്ക്

ടെസ്റ്റിലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളും ക്യാപ്റ്റന്മാരിലൊരാളുമാണ് അലെസ്റ്റര്‍ കുക്ക്. ഇംഗ്ലണ്ട് സൂപ്പര്‍ നായകന്‍ പല രാജ്യങ്ങളിലും ചരിത്ര ജയം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഒരു ജയം പോലും നേടിയെടുക്കാന്‍ കുക്കിന് സാധിച്ചിട്ടില്ല. രണ്ട് തവണയാണ് കുക്കിന് കീഴില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയത്. ഇതില്‍ ഒരു മത്സരത്തില്‍ പോലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കുക്കിന് സാധിച്ചില്ല.

Story first published: Tuesday, December 10, 2024, 7:54 [IST]
Other articles published on Dec 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+