For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസം! ആ കരുത്ത് വെല്ലുവിളി; തുറന്ന് പറഞ്ഞ് ലബ്യുഷെയ്ന്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള പടയൊരുക്കം ഇരു ടീമും ആരംഭിച്ച് കഴിഞ്ഞു. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇത്തവണയും ഇറങ്ങുന്നത്. ഹാട്രിക് പരമ്പര നേട്ടം ഇന്ത്യ സ്വപ്‌നം കാണുമ്പോള്‍ ശക്തമായ തിരിച്ചുവരവാണ് ആതിഥേയരായ ഓസീസ് പ്രതീക്ഷിക്കുന്നത്.

ഹാട്രിക് പരമ്പര തേടി ഇന്ത്യ

ഇന്ത്യ അവസാന രണ്ട് തവണയും പരമ്പര നേടിയെങ്കിലും ഇത്തവണ സാഹചര്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്ന് ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പരിശീലകസ്ഥാനത്ത് ഗൗതം ഗംഭീറാണുള്ളത്. റിഷഭ് പന്ത് കഴിഞ്ഞ രണ്ട് തവണയും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഇത്തവണ റിഷഭിന്റെ ഫോമും ഫിറ്റ്‌നസുമെല്ലാം പ്രശ്‌നമാണ്. ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണെന്നതാണ് വസ്തുത.

എന്നാല്‍ ഇപ്പോഴും ഇന്ത്യ ശക്തരാണെന്നും തോല്‍പ്പിക്കാന്‍ പ്രയാസമാണെന്നും തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഓസീസ് ടീമിലെ സൂപ്പര്‍ താരമായ മാര്‍നസ് ലബ്യുഷെയ്ന്‍. ഇതിന്റെ കാരണവും ലബ്യുഷെയ്ന്‍ പറഞ്ഞിരിക്കുകയാണ്. 'ഇന്ത്യയുടെ പേസ് ബൗളിങ് നിര ശക്തമാണ്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ അവര്‍ക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയെ ഓസ്‌ട്രേലിയയിലെ സാഹചര്യത്തിലും തോല്‍പ്പിക്കുകയെന്നത് പ്രയാസമാണ്.

ഇന്ത്യന്‍ ബൗളിങ് ശക്തം

രണ്ട് ടീമും തമ്മിലുള്ള മത്സരത്തില്‍ വലിയ പ്രതീക്ഷകളാണുള്ളത്. എവിടെയാണ് കളിക്കുന്നതെന്ന പ്രശ്‌നമല്ല. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിങ്ങനെ എവിടെ കളിച്ചാലും പോരാട്ടം ശക്തമാണ്' ലബ്യുഷെയ്ന്‍ പറഞ്ഞു. ഇന്ത്യയുടെ പേസ് നിര ശക്തമാണെന്നതില്‍ തര്‍ക്കമില്ല. ജസ്പ്രീത് ബുംറ ഏത് പിച്ചിലും തിളങ്ങാന്‍ ശേഷിയുള്ള പേസറാണ്. ബുംറയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിക്കുന്നതില്‍ ബുംറയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.

ind vs aus

മുഹമ്മദ് സിറാജും ശക്തമായ പ്രകടനം നടത്തുന്ന ബൗളറാണ്. മുഹമ്മദ് ഷമി പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചുവരാനൊരുങ്ങുകയാണ്. മികച്ച സ്വിങ് ബൗളിങ്ങിലൂടെ വിറപ്പിക്കാനും ഷമിക്ക് കഴിവുണ്ട്. ഈ മൂന്ന് പേസര്‍മാരുടേയും കൂട്ടുകെട്ട് ഇന്ത്യക്ക് ശക്തി പകരുന്നു. ഇന്ത്യയുടെ യുവ പേസ് നിരയിലേക്ക് വന്നാലും മികച്ച താരങ്ങളെ കാണാനാവും. മായങ്ക് യാദവിനെപ്പോലെ അതിവേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരങ്ങള്‍ വളര്‍ന്ന് വരുന്നു.

ബാറ്റിങ്ങിലും ഇന്ത്യ ശക്തര്‍

ബാറ്റിങ് നിരയും ശക്തമാണ്. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടക്കത്തിലേ ആധിപത്യം നേടിക്കൊടുക്കാന്‍ ശേഷിയുള്ള ഓപ്പണര്‍മാരാണ്. പുജാരയുടെ വിടവ് നികത്താന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. വിരാട് കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. മധ്യനിരയില്‍ അജിന്‍ക്യ രഹാനെക്ക് പകരക്കാരനാവാന്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലാം ഇതിന് പ്രാപ്തിയുള്ളവരാണ്.

മുന്നൊരുക്കത്തോടെ ഓസീസ്

റിഷഭ് പന്ത് കരുത്ത് പകര്‍ന്ന് നില്‍ക്കുമ്പോള്‍ സ്പിന്നുകൊണ്ട് വിറപ്പിക്കാന്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരുമുണ്ട്. നിലവില്‍ ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ശാര്‍ദ്ദുല്‍ ഠാക്കൂറിനെ ഇനി പരിഗണിച്ചേക്കില്ല. ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റിലേക്ക് തിരിച്ചുവരാന്‍ തയ്യാറല്ല. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയെന്നത് സെലക്ടര്‍മാര്‍ക്ക് മുന്നിലെ വലിയ തലവേദനയാണ്.

ഓസ്‌ട്രേലിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി ഇന്ത്യന്‍ പരമ്പരക്കായി അവരെ ഒരുക്കുകയാണ്. നായകന്‍ പാറ്റ് കമ്മിന്‍സിനടക്കം വിശ്രമം നല്‍കിയാണ് ഓസീസ് പടയൊരുക്കം നടത്തുന്നത്. എന്തായാലും ഇത്തവണയും വാശിയേറിയ പ്രകടനം തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, September 6, 2024, 20:22 [IST]
Other articles published on Sep 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+