പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനിന്റെ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരേ ആരാധകര്‍ ആഞ്ഞടിക്കുകയാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ്‌വേട്ട നടത്തിയിട്ടും കുല്‍ദീപിനെ കളിപ്പിക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം. കളിയില്‍ ടോസിനു ശേഷം ഓസീസ് നായകന്‍ മിച്ചെല്‍ മാര്‍ഷ് ഇന്ത്യയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

screenshot/ Jiohotstar
കടുത്ത നിരാശയില്‍
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ കുല്‍ദീപ് യാദവിനു തീര്‍ച്ചയായും സ്ഥാനം ലഭിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേലിനെയും വാഷിങ്ടണ്‍ സുന്ദറിനെയും ഒരുമിച്ച് കളിപ്പിക്കുകയായിരുന്നു.
പുതുമുഖമായ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെയും ഉള്‍പ്പെടുത്തുകയും ചെയ്തു. തന്നെ ഒഴിവാക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ ഏറെ നിരാശനും ദുഖിതനുമായാണ് കുല്‍ദീപ് കാണപ്പെട്ടത്.
ഗ്രൗണ്ടില്‍ വളരെ നിരാശയില്‍ കാണപ്പെട്ട കുല്‍ദീപിനു അരികിലേക്കു മുന്‍ നായകന്‍ രോഹിത് ശര്‍മയും വരികയും സംസാരിക്കുകയും ചെയുന്നതു കാണാമായിരുന്നു. പെര്‍ത്തിലെ സാഹചര്യങ്ങള്‍ പേസ് ബൗളിങിനു കൂടുതല്‍ അനുയോജ്യമായതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നായിരിക്കും രോഹിത് അദ്ദേഹത്തെ ആശ്വസിപ്പിച്ചിരിക്കുകയെന്നുറപ്പാണ്.
ഗംഭീറിനു വിമര്‍ശനം
കുല്‍ദീപ് യാദവിനെ തഴഞ്ഞ് ഹര്‍ഷിത് റാണയെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ഗൗതം ഗംഭീറിന്റെ തീരുമാനത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറുമായുള്ള അടുപ്പം കൊണ്ടു മാത്രം ഓള്‍ ഫോര്‍മാറ്റ് താരമായി മാറിയ ക്രിക്കറ്ററാണ് ഹര്‍ഷിത് റാണ. അദ്ദേഹത്തെ ഇലവനിലേക്കു കൊണ്ടു വരാന്‍ മാത്രം കുല്‍ദീപ് യാദവിനെ ഒഴിവാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ക്യാപ്റ്റനേക്കാളും ടീമില്‍ സ്ഥാനം സുക്ഷിതമായി മാറി താരമാണ് ഹര്‍ഷിത്.

ഗൗതം ഗംഭീറിനെ പോലെ തന്റെ ഇഷ്ടക്കാരെ പിന്തുണയ്ക്കുന്ന മറ്റൊരു ഇന്ത്യന്‍ കോച്ചിനെ മുമ്പ് കണ്ടിട്ടില്ല. താനുള്ള ഇടത്തോളം കാലം കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സിനുള്ളവര്‍ക്കു ഭയം വെണ്ടെന്നാണ് ഹര്‍ഷിത് റാണയ്ക്കു വീണ്ടും അവസരം നല്‍കിയതിലൂടെ തെളിയിക്കുന്നത്. വിക്കറ്റെടുക്കാന്‍ ശേഷിയുള്ള കുല്‍ദീപ് യാദവിനെ തഴഞ്ഞതിനു ഒരു ന്യായീകരണവുമില്ല.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റുവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് കുല്‍ദീപ് യാദവ്. ഇന്ത്യയുടെ മാച്ച് വിന്നറെന്ന തന്നെ അദ്ദേഹത്തെ വിളിക്കാം. എന്നിട്ടും ഓസ്‌ട്രേലിയയുമായുള്ള ആദ്യ ഏകദിനത്തില്‍ കുല്‍ദീപിന് സ്ഥാനമില്ല. ഉതു തീര്‍ച്ചയായും വലിയ മണ്ടത്തരം തന്നെയാണ്- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
പ്ലെയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
ഓസ്ട്രേലിയ- ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാറ്റ് റെന്‍ഷാ, മാറ്റ് ഷോര്‍ട്ട്, മിച്ച് ഓവന്‍, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണോളി, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, മാത്യു കുന്യെമാന്‍, ജോഷ് ഹേസല്‍വുഡ്.