Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വന്‍ ഫ്‌ളോപ്പടക്കം 2 പേര്‍ ഔട്ട്!! തുറുപ്പുചീട്ട് തിരിച്ചെത്തും; രണ്ടാമങ്കത്തില്‍ ഈ 11

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലേറ്റ വന്‍ തോല്‍വിയുടെ ഞെട്ടലിലാണ് ടീം ഇന്ത്യ. പാറ്റ് കമ്മിന്‍സും സ്റ്റീവ് സ്മിത്തും ആദം സാംപയുമില്ലാത്ത കംഗാരുപ്പടയെ ഇന്ത്യ തകര്‍ത്തുവിടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ഇന്ത്യയെ തീര്‍ക്കാന്‍ തങ്ങള്‍ക്കു ബി ടീം തന്നെ ധാരാളമാണെന്നു ഓസീസ് കാണിച്ചുതന്നു.

ദൈര്‍ഘ്യമേറിയ ഈ വൈറ്റ് ബോള്‍ പരമ്പരയില്‍ ഇന്ത്യക്കു ലഭിച്ച മുന്നറിയിപ്പ് കൂടിയാണ് ഈ തിരിച്ചടി. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ നാണംകെട്ട് മടങ്ങേണ്ടിയും വരും. പെര്‍ത്തില്‍ മഴനിയമ പ്രകാരം ഏഴു വിക്കറ്റിനാണ് മിച്ചെല്‍ മാര്‍ഷും സംഘവും ഇന്ത്യയെ വാരിക്കളഞ്ഞത്.

GILL KOHLI ROHIT

കഴിഞ്ഞ മല്‍സരത്തില്‍ ടീം സെലക്ഷനില്‍ വരുത്തിയ മണ്ടത്തരങ്ങളും ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. അതിനാല്‍ വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന രണ്ടാമങ്കത്തില്‍ ഇന്ത്യ ഉറപ്പായും ചില മാറ്റങ്ങള്‍ വരുത്തിയേ തീരൂ. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ടീമിലെ മാറ്റങ്ങളെന്ത്?

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ വന്‍ ഫ്‌ളോപ്പായി മാറിയതാണ് ആദ്യ കളിയിലേറ്റ തോല്‍വിക്കു പ്രധാന കാരണം. പക്ഷെ ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ടോാപ്പ് ഫൈവാണ് ഇന്ത്യക്കുള്ളത്. അതിനാല്‍ അവിടെയൊരു അഴിച്ചുപണി ആവശ്യവുമില്ല. എത്രയും വേഗത്തില്‍ ഒാസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുമായി പൊരുത്തപ്പെട്ട് ബാറ്റിങിലെ ഫോം ഇവര്‍ വീണ്ടെടുക്കുകയാണ് ചെയ്യേണ്ടത്.

ഓപ്പണിങില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പം മുന്‍ നായകന്‍ രോഹിത് ശര്‍മയുമിറങ്ങും. ആദ്യ കളിയില്‍ നല്ല ആത്മവിശ്വാസത്തിലാണ് ഇരുവരും തുടക്കത്തില്‍ കാണപ്പെട്ടത്. പക്ഷെ അവ മികച്ച സ്‌കോറുകളാക്കി മാറ്റാനായില്ല. അടുത്ത മല്‍സരത്തില്‍ ഈ ജോടിയില്‍ നിന്നു നല്ലൊരു തുടക്കം ടീമിനു ആവശ്യമാണ്.

മൂന്നാം നമ്പറില്‍ റണ്‍മെഷീനായ വിരാട് കോലിയുണ്ട്. പക്ഷെ ആദ്യ കളിയില്‍ അദ്ദേഹം പഴയ ബാറ്റിങ് ടച്ചിലല്ല അദ്ദേഹം കാണപ്പെട്ടത്. എട്ടു ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് പോലും തുറക്കാനാവാതെ കോലിക്കു ക്രീസ് വിടേണ്ടിയും വന്നു. ഓഫ്്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളില്‍ ഷോട്ട് കളിക്കുയെന്ന പഴയ വീക്ക്‌നെസ് തന്നെയാണ് ഇത്തവണയും വിനയായത്.

കോലി കഴിഞ്ഞാല്‍ നാലാമനായി പുതിയ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുണ്ട്. കഴിഞ്ഞ കളിയില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. 11 റണ്‍സ് മാത്രമേ ശ്രേയസിനു നേടാനായുള്ളൂ. അഞ്ചാമനായി ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ് പെര്‍ത്തില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ക്രീസിലേക്കു അയച്ചത്. ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷനു വേണ്ടിയായിരുന്നു ഇത്.

പക്ഷെ ഈ പൊസിഷനില്‍ തകപ്പന്‍ റെക്കോര്‍ഡുള്ള കെഎല്‍ രാഹുലിനെ തന്നെ അടുത്ത മാച്ചില്‍ അഞ്ചാമനായി ഇറക്കണം. അഞ്ചാം നമ്പറില്‍ അദ്ദേഹം മികച്ച ഫോമിലുള്ളപ്പോള്‍ ഇത്തരമൊരു അഴിച്ചുപണിയുടെ ആവശ്യവുമില്ല. ആറാമനായി അക്ഷറിനെ കളിപ്പിക്കാം. ഏഴാം നമ്പറില്‍ വേണ്ടത് സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്.

KULDEEP YADAV

എട്ടാമനായി ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം സ്റ്റാര്‍ സ്പിന്നറായ കുല്‍ദീപ് യാദവിനെ തിരിച്ചുവിളിക്കണം. കാരണം വിക്കറ്റുകളടുക്കാന്‍ കുല്‍ദീപ് തന്നെയാണ് ടീമില്‍ വേണ്ടത്. അദ്ദേഹത്തിന്റെ അഭാവം കഴിഞ്ഞ മല്‍സരത്തില്‍ പ്രകടവുമായിരുന്നു. ഒമ്പതാം നമ്പറില്‍ പേസര്‍ ഹര്‍ഷിത് റാണയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയെ കളിപ്പിക്കണം.

പെര്‍ത്തില്‍ ഹര്‍ഷിത് തികഞ്ഞ പരാജയമായിരുന്നു. ഓസീസ് പിച്ചുകളില്‍ കൂടുതല്‍ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ഫാസ്റ്റ് ബൗളറാണ് പ്രസിദ്ധ്. അദ്ദേഹത്തിനു ശേഷം ടീമിലെ മറ്റു രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങും തന്നെയാരിക്കും.

രണ്ടാം ഏകദിനത്തിലെ സാധ്യതാ 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

Story first published: Monday, October 20, 2025, 7:19 [IST]
Other articles published on Oct 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+