For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രാഹുല്‍ ക്യാപ്റ്റനാണോ, തോറ്റാലും വമ്പന്‍ റെക്കോഡുറപ്പ്! ഈ നേട്ടങ്ങള്‍ നോക്കൂ

മുംബൈ: ഏകദിന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര കളിക്കുകയാണ് ഇന്ത്യ. 22നാണ് പരമ്പര ആരംഭിക്കുന്നത്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ എതിരാളി ഓസ്‌ട്രേലിയ ആണ്. അതുകൊണ്ടുതന്നെ ഏകദിന പരമ്പരയെ വലിയ പ്രാധാന്യത്തോടെയാണ് ഇരു ടീമും കാണുന്നത്. ഇന്ത്യ ഓസീസ് പരമ്പയിലെ ആദ്യ രണ്ട് മത്സരത്തിനായി ഒരു ടീമിനെയും അവസാന മത്സരത്തിനായി മറ്റൊരു ടീമിനേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ആദ്യ രണ്ട് മത്സരത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മക്കും ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം നല്‍കിയതോടെയാണ് നായകനെന്ന നിലയില്‍ രാഹുലിനെ പരിഗണിച്ചത്. ഇന്ത്യ ഇപ്പോഴും രാഹുലിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ നായകസ്ഥാനം. എന്നാല്‍ നായകനെന്ന നിലയില്‍ രാഹുലിനെ പരിഗണിക്കുന്നത് മികച്ച തീരുമാനമാണെന്ന അഭിപ്രായം പലര്‍ക്കുമില്ല. നായകനെന്ന നിലയിലെ രാഹുലിന്റെ കണക്കുകളും ശരാശരി മാത്രം.

എന്നാല്‍ രാഹുല്‍ നായകനായപ്പോള്‍ ഇന്ത്യന്‍ ടീമിനും താരങ്ങള്‍ക്കും മികച്ച പല നേട്ടങ്ങളും സ്വന്തമാക്കാനായിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇഷാന്‍ കിഷന്‍ ഏകദിന ഇരട്ട സെഞ്ച്വറി നേടിയത് രാഹുല്‍ നായകനായിരിക്കെയാണ്. ബംഗ്ലാദേശിനെതിരേയായിരുന്നു ഇഷാന്റെ ഈ നേട്ടം. വിരാട് കോലിയും ശിഖര്‍ ധവാനുമെല്ലാം ഉണ്ടായിരുന്ന മത്സരത്തില്‍ രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ഇല്ലായിരുന്നു. അതുകൊണ്ടാണ് രാഹുലിന് നായകസ്ഥാനം ലഭിച്ചത്.

എന്തായാലും ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി പ്രകടനം രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് പിറന്നത്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. ഐപിഎല്ലില്‍ ഒരു സീസണില്‍ത്തന്നെ നാല് സെഞ്ച്വറി നേടിയിട്ടുള്ള കോലിക്ക് അന്താരാഷ്ട്ര ടി20യില്‍ ആകെ നേടാനായത് ഒരു സെഞ്ച്വറിയാണ്. അത് 2021ലെ ടി20 ലോകകപ്പിലായിരുന്നു. അഫ്ഗാനിസ്ഥാനെതിരേ പുറത്താവാതെ 122 റണ്‍സാണ് കോലി നേടിയത്. ഈ പ്രകടനം പിറക്കുമ്പോഴും നായകസ്ഥാനത്ത് കെ എല്‍ രാഹുലായിരുന്നു.

shubman gill

കോലി ഇതിന് മുമ്പ് നിരവധി ടി20 കളിച്ചപ്പോഴും അന്താരാഷ്ട്ര ടി20 സെഞ്ച്വറി നേട്ടം രാഹുലിന് കീഴില്‍ കളിച്ചപ്പോഴാണ് നേടാനായത്. 2019മുതല്‍ മൂന്ന് വര്‍ഷത്തോളം കോലി മോശം ഫോമിലായിരുന്നു. പഴയ പ്രധാപത്തിനൊത്ത് മികവ് കാട്ടാന്‍ കോലിക്കായിരുന്നില്ല. വലിയ വിമര്‍ശനങ്ങള്‍ ഇക്കാലയളവില്‍ കോലി കേട്ടു. താരത്തിന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു ഇതെന്ന് പറയാം. എന്നാല്‍ 2019ന് ശേഷമുള്ള കോലിയുടെ ആദ്യത്തെ സെഞ്ച്വറി പിറക്കുന്നത് രാഹുലിന്റെ ക്യാപ്റ്റന്‍സിയിലാണ്.

ബംഗ്ലാദേശിനെതിരേ 91 പന്തില്‍ 113 റണ്‍സാണ് അന്ന് കോലി നേടിയത്. അതിനും സാക്ഷിയായി രാഹുല്‍ എന്ന നായകനുണ്ടായിരുന്നു. ഇന്ത്യയുടെ അടുത്ത ഇതിഹാസം എന്ന് വിശേഷിപ്പിക്കുന്ന താരം ശുബ്മാന്‍ ഗില്ലാണ്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായി മാറാന്‍ ഗില്ലിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗില്ലിന്റെ ആദ്യത്തെ എകദിന സെഞ്ച്വറി നേട്ടം രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. സിംബാബ്‌വെക്കെതിരേ 97 പന്ത് നേരിട്ട് 130 റണ്‍സാണ് ഗില്‍ നേടിയത്.

ശുബ്മാന്‍ ഗില്ലിന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറിയും രാഹുലിന് കീഴിലാണ്. ബംഗ്ലാദേശിനെതിരേയാണ് ഗില്ലിന്റെ ഈ സെഞ്ച്വറി പ്രകടനം. ഭുവനേശ്വര്‍ കുമാറിന്റെ കരിയറിലെ മികച്ച ബൗളിങ് പ്രകടനങ്ങൡലൊന്ന് അഫ്ഗാനിസ്ഥാനെതിരേയായിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ 4 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് ഭുവി വീഴ്ത്തിയിരുന്നു. ഇതും രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു.

ഇത്തവണ ഓസീസിനെതിരേ ഇറങ്ങുമ്പോള്‍ രാഹുലിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ശക്തമായ താരനിരയുള്ള ഓസീസിനെ ഇന്ത്യക്ക് കീഴടക്കാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, September 20, 2023, 15:56 [IST]
Other articles published on Sep 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+