Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ ഈ തോല്‍വിയില്‍ നിന്ന് പഠിക്കണം, അഞ്ച് ചോദ്യങ്ങള്‍ മുന്നില്‍; പരിഹാരം കടുപ്പം

മുംബൈ: 10 വര്‍ഷത്തെ ഇന്ത്യയുടെ ആധിപത്യം അവസാനിപ്പിച്ച് ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി തിരിച്ചുപിടിച്ചിരിക്കുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ 3-1നാണ് ഓസ്‌ട്രേലിയയുടെ വിജയം. ഇന്ത്യയില്‍ നിന്ന് മികച്ച പോരാട്ടം പ്രതീക്ഷിച്ചെങ്കിലും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് ശര്‍മ ദുരന്തമായി മാറിയത് പരമ്പര തോല്‍വിയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറി.

വിരാട് കോലിക്കും ശുബ്മാന്‍ ഗില്ലിനുമൊന്നും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയി. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാനാവാതെ പോയി എന്നതാണ് വസ്തുത. എന്തായാലും ഇന്ത്യക്ക് വലിയ പാഠങ്ങള്‍ നല്‍കുന്ന തോല്‍വിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ തോല്‍വിയില്‍ നിന്ന് ഇന്ത്യ ചില കാര്യങ്ങള്‍ പഠിക്കേണ്ടതായുണ്ട്. എന്തായാലും ഈ തോല്‍വിക്ക് ശേഷം ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കണോ?

ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ പടിയിറങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത്തവണത്തെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നില്‍ രോഹിത്തിന്റെ മോശം ഫോം വലിയ കാരണമായിട്ടുണ്ട്. രോഹിത് പടിയിറങ്ങുമ്പോള്‍ ഇന്ത്യയുടെ പുതിയ നായകനായി ജസ്പ്രീത് ബുംറ വരണമോയെന്നതാണ് പ്രധാന ചോദ്യം. ടെസ്റ്റില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള നായകനാണ് ബുംറ.

പെര്‍ത്തില്‍ ഇന്ത്യയെ ജയിപ്പിച്ച ബുംറ സിഡ്‌നി ടെസ്റ്റിലും മികവ് കാട്ടി. പരിക്കേറ്റില്ലായിരുന്നെങ്കില്‍ ബുംറ രണ്ടാം ഇന്നിങ്‌സിലും ഓസീസിനെ വിറപ്പിക്കുമായിരുന്നു. ബുംറയെ ഇന്ത്യയുടെ ടെസ്റ്റ് നായകനാക്കി കൊണ്ടുവരണമോയെന്നത് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ചോദ്യമാണ്.

rohit sharma jasprit bumrah

വിരാട് കോലിയെ ഇനിയും കളിപ്പിക്കണോ?

വിരാട് കോലി ഇന്ത്യയുടെ സീനിയര്‍ താരവും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമാണ്. എന്നാല്‍ കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടെസ്റ്റിലെ കണക്കുകള്‍ നോക്കുമ്പോള്‍ നിരാശപ്പെടുത്തുന്ന കണക്കുകളാണ് കാണാനാവുന്നത്. അതുകൊണ്ടുതന്നെ വിരാട് കോലിയെ ഇനിയും കളിപ്പിക്കണമോയെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. രോഹിത് ശര്‍മ ഇനി ടെസ്റ്റ് ടീമിലെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ വിരാട് കോലിയുടെ കാര്യത്തില്‍ തീരുമാനമെടുത്ത് പോകേണ്ടതായുണ്ട്. ഇത് എന്താവുമെന്നത് കണ്ടറിയാം.

ടെസ്റ്റില്‍ പുതിയ പരിശീലകന്‍ വേണോ

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം ടി20യിലെ പ്രകടനങ്ങള്‍ ഗംഭീരമാണ്. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും അത്ര മികവില്ല. ഏകദിനത്തില്‍ ഇനിയും മുന്നോട്ട് പോകാന്‍ ഗംഭീറിന് സാധിച്ചേക്കും. എന്നാല്‍ ടെസ്റ്റില്‍ പരിശീലകനെന്ന നിലയില്‍ മുന്നോട്ട് പോവുക ഗംഭീറിന് കടുപ്പമായിരിക്കുകയാണ്. ന്യൂസീലന്‍ഡിനോട് നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യ ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയും കൈവിട്ടതിനാല്‍ ടെസ്റ്റില്‍ പുതിയ പരിശീലകനെ കൊണ്ടുവരണമോയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ചോദ്യം.

ഇടം കൈയന്‍ പേസര്‍ ടെസ്റ്റില്‍ വേണോ

ഇന്ത്യയുടെ ഇത്തവണത്തെ ഓസീസ് പര്യടനം നോക്കുമ്പോള്‍ പേസ് നിര നിരാശപ്പെടുത്തി. ജസ്പ്രീത് ബുംറ മികവ് കാട്ടിയെങ്കിലും മറ്റുള്ളവര്‍ക്കൊന്നും കാര്യമായ പിന്തുണ നല്‍കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പേസ് നിരയില്‍ അഴിച്ചുപണി അത്യാവശ്യമായിരിക്കുകയാണ്. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ പേസറെ ടെസ്റ്റിലേക്ക് വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് വിളിക്കണമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

പുതിയ ഓപ്പണിങ് കൂട്ടുകെട്ട് വരണമോ

ഇന്ത്യ നിലവില്‍ ടെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ടായി കാണുന്നത് യശ്വസി ജയ്‌സ്വാളിനേയും കെ എല്‍ രാഹുലിനേയുമാണ്. എന്നാല്‍ ഇവരെ ഓപ്പണിങ് കൂട്ടുകെട്ടില്‍ നിലനിര്‍ത്തി മുന്നോട്ട് പോകേണ്ടതായുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സായ് സുദര്‍ശന്‍ ഓപ്പണര്‍ റോളിലേക്ക് നോട്ടമിടുന്നുണ്ട്. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ നിരാശപ്പെടുത്തുമ്പോള്‍ പകരക്കാരനെ ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നു. വിദേശ പര്യടനത്തില്‍ ഗില്ലിന്റെ പ്രകടനങ്ങളെല്ലാം വന്‍ ഫ്‌ളോപ്പാണ്.

Story first published: Monday, January 6, 2025, 13:16 [IST]
Other articles published on Jan 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+