Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് ജയിക്കാം, പക്ഷെ ഈ 3 തെറ്റ് ഒഴിവാക്കണം! എന്തൊക്കെ?

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നാണംകെട്ട് തോറ്റിരിക്കുകയാണ്. 10 വിക്കറ്റിനാണ് ഇന്ത്യ ഓസീസിനോട് മുട്ടുമടക്കിയത്. പെര്‍ത്തില്‍ ഗംഭീര ജയം നേടിയ ഇന്ത്യ അഡ്‌ലെയ്ഡിലും വിജയം തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ മൂന്ന് ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ഇന്ത്യ വമ്പന്‍ തോല്‍വി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്.

ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ ജയിക്കണം. അല്ലാത്ത പക്ഷം ഇന്ത്യക്ക് ഫൈനലിലെത്താനാവില്ല. കഴിഞ്ഞ രണ്ട് തവണയും ഓസീസില്‍ പരമ്പര നേടിയെടുത്ത ഇന്ത്യക്ക് ഇത്തവണയും ആ നേട്ടം ആവര്‍ത്തിക്കേണ്ടതായുണ്ട്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയെ സംബന്ധിച്ച് ടീം കരുത്ത് മോശമല്ല. മികച്ച താരനിരയുള്ള ഇന്ത്യ പെര്‍ത്തില്‍ ജയിച്ച് ഓസീസിനെ വിറപ്പിച്ചതാണ്. മൂന്നാം ടെസ്റ്റ് നടക്കുന്ന ബ്രിസ്ബണിലും ഇന്ത്യക്ക് ചരിത്ര വിജയം നേടാനാവും. പക്ഷെ വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇന്ത്യ മൂന്ന് പിഴവുകള്‍ തിരുത്തണം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സീനിയര്‍ താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം

ഇന്ത്യയുടെ നിലവിലെ ഗെയിം പ്ലാന്‍ മികച്ചതാണ്. പക്ഷെ താരങ്ങള്‍ നിലവാരം കാട്ടാത്തതാണ് പിന്നോട്ട് പോകാനുള്ള കാരണം. ഇന്ത്യ യുവതാരങ്ങളായ യശ്വസി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശുബ്മാന്‍ ഗില്‍ എന്നിവരോട് ആക്രമിച്ച് കളിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളോട് ആംഗര്‍ റോളിലും കളിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ യുവതാരങ്ങള്‍ ഒരു പരിധിവരെ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്നുണ്ട്.

എന്നാല്‍ സീനിയര്‍ താരങ്ങള്‍ക്ക് ഇത് സാധിക്കുന്നില്ല. കെ എല്‍ രാഹുല്‍ പെര്‍ത്തില്‍ ശോഭിച്ചെങ്കിലും പിങ്ക് ബോള്‍ ടെസ്റ്റില്‍ പ്രതീക്ഷിച്ച മികവ് കാട്ടിയില്ല. വിരാട് കോലി പെര്‍ത്തില്‍ സെഞ്ച്വറി നേടിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പിങ്ക് ബോളില്‍ നിലവാരം കാട്ടാനായില്ല. മൂന്നാം ടെസ്റ്റ് ഇന്ത്യ ജയിക്കണമെങ്കില്‍ സീനിയര്‍ താരങ്ങള്‍ മികവ് കാട്ടണം. ഇതിന് ഇന്ത്യക്ക് സാധിക്കാത്ത പക്ഷം മൂന്നാം ടെസ്റ്റിലും ജയം പ്രയാസമാവും.

rohit sharma

ഹെഡിനെ പൂട്ടാന്‍ പ്രത്യേകം പദ്ധതി വേണം

ഓസീസ് നിരയില്‍ ഇന്ത്യക്ക് ഏറ്റവും തലവേദന ഉയര്‍ത്തുന്ന താരം ട്രാവിസ് ഹെഡാണ്. കടന്നാക്രമിക്കുന്ന ഹെഡിന് പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹെഡ്ഡിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഹെഡിനെ പൂട്ടാന്‍ തന്ത്രമൊരുക്കണം. ഷോട്ട് ബോള്‍ കെണിയില്‍ വീഴാന്‍ സാധ്യതയുള്ള താരമാണ് ഹെഡ്.

അധികം ക്ഷമ കാട്ടാത്ത ബാറ്റ്‌സ്മാനായതിനാല്‍ ഇന്ത്യ തുടര്‍ച്ചയായി ഷോട്ട് ബോള്‍ പന്തെറിഞ്ഞാല്‍ ഹെഡ് ആക്രമിക്കാന്‍ തയ്യാറാവുമെന്നുറപ്പ്. ഇത് ഇന്ത്യക്ക് പയറ്റാവുന്ന തന്ത്രമാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഹെഡിനെതിരേ അധികം ഷോട്ട് ബോളുകളെറിഞ്ഞില്ല. ഇത് ഇന്ത്യന്‍ ബൗളര്‍മാര്‍ കാട്ടിയ മണ്ടത്തരമാണ്. ഈ തെറ്റ് മൂന്നാം മത്സരത്തില്‍ ഇന്ത്യ ആവര്‍ത്തിക്കാന്‍ പാടില്ല

ബുംറക്കൊപ്പം നില്‍ക്കുന്ന പേസര്‍ വേണം

ഇന്ത്യക്കായി മികച്ച തുടക്കം നല്‍കാന്‍ ജസ്പ്രീത് ബുംറക്ക് സാധിക്കുന്നുണ്ട്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബുംറ മാജിക് ഇന്ത്യക്ക് മുതല്‍ക്കൂട്ടാണെങ്കിലും അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ഇന്ത്യന്‍ ടീമില്‍ ആളില്ല. ബുംറയോടൊപ്പം മുഹമ്മദ് സിറാജിന് എത്താനാവുന്നില്ല. സിറാജിനും ഹര്‍ഷിത് റാണക്കും ന്യൂബോളില്‍ മികവ് കാട്ടാനാവാത്തത് ഓസീസ് മുതലാക്കുന്നുണ്ട്. മുഹമ്മദ് ഷമിയെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങുന്ന ഷമിയെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് ഉടന്‍ വിളിക്കണം. ബുംറയോടൊപ്പം നില്‍ക്കുന്ന ബൗളറില്ലാതെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണ്.

Story first published: Monday, December 9, 2024, 14:23 [IST]
Other articles published on Dec 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+