For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഹാര്‍ദിക്കല്ല, അടുത്ത ക്യാപ്റ്റനാവേണ്ടത് രാഹുല്‍! ഈ നേട്ടങ്ങള്‍ മറ്റാര്‍ക്കുണ്ട് ?

ടീം ഇന്ത്യയുടെ അടുത്ത സ്ഥിരം ക്യാപ്റ്റനാവാനുള്ള മിടുക്ക് തനിക്കുമുണ്ടെന്നു ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിലെ മികച്ച ക്യാപ്റ്റന്‍സിയിലൂടെ തെളിയിച്ചിരിക്കുകയാണ് കെഎല്‍ രാഹുല്‍. വിക്കറ്റ് കീപ്പിങില്‍ അല്‍പ്പം പാളിപ്പോയെങ്കിലും ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും അദ്ദേഹം ഈ കളിയില്‍ മികച്ചുനിന്നു. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിലും ഫീല്‍ഡര്‍മാരെ പ്ലേസ് ചെയ്യുന്നതിലുമെല്ലാം മികച്ചൊരു നായകന്റെ കൈയടക്കം രാഹുലില്‍ കാണാമായിരുന്നു.

പിന്നീട് റണ്‍ചേസില്‍ ടീം പ്രതിസന്ധിയിയില്‍ നില്‍ക്കെ ക്രീസിലെത്തിയ അദ്ദേഹം അപരാജിത ഫിഫ്റ്റിയുമായി (58*) ഇന്ത്യയെ മുന്നില്‍ നിന്നും വിജയത്തിലേക്കു നയിക്കുകയും ചെയ്തു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ അടുത്ത സ്ഥിരം ക്യാപ്റ്റനായി ചൂണ്ടിക്കാണിക്കപ്പെടുന്നതെങ്കിലും തനിക്കും ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമെന്നു രാഹുല്‍ കാണിച്ചുതന്നു.

KL RAHUL

അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ നിരവധി താരങ്ങളാണ് പല നാഴികക്കല്ലുകളും പിന്നിട്ടിരിക്കുന്നത്. ഇതും ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിനു അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. നായകസ്ഥാനത്തിനു ഏറ്റവും യോജിച്ചയാള്‍ താനാണെന്നു ഈ നേട്ടങ്ങള്‍ അടിവരയിടുകയും ചെയ്യുന്നു.

ഇതിഹാസ ബാറ്റര്‍ വിരാട് കോലി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ 71ാം അന്താരാഷ്ട്ര സെഞ്ച്വറിയും ഏകദിന സെഞ്ച്വറിയും കുറിച്ചത് രാഹുലിനു കീഴില്‍ കളിച്ചപ്പോഴായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ചേതേശ്വര്‍ പുജാര തന്റെ ടെസ്റ്റ് സെഞ്ച്വറി കുറിച്ചതും രാഹുലിനു കീഴില്‍ കളിക്കാനിറങ്ങിയപ്പോഴാണ്. ശുഭ്മന്‍ ഗില്ലിന്റെ കന്നി ഏകദിന, ടെസ്റ്റ് സെഞ്ച്വറികളും പിറന്നത് അദ്ദേഹത്തിനു കീഴിലായിരുന്നു.

യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഏകദിനത്തിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി കുറിച്ചതും രാഹുലിനു കീഴില്‍ തന്നെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശില്‍ നടന്ന ഏകദിന പരമ്പരയിലായിരുന്നു ഇത്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റാര്‍ സ്പിന്നറായ കുല്‍ദീപ് യാദവ് ആദ്യമായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് രാഹുലിനു കീഴിലായിരുന്നു.

സൗത്താഫ്രിക്കയില്‍ ഒരു ടെസ്റ്റില്‍ ഏഴു വിക്കറ്റുകള്‍ പിഴുത് ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യന്‍ പേസറെന്ന റെക്കോഡ് ശര്‍ദ്ദുല്‍ ടാക്കൂര്‍ കുറിച്ചതും രാഹുല്‍ നയിച്ച മല്‍സരത്തിലാണ്. കഴിഞ്ഞ വര്‍ഷമാദ്യമായിരുന്നു ഇത്.

IND VS AUS

ഇവ കൊണ്ടും തീരുന്നില്ല രാഹുലിന്റെ ക്യാപ്റ്റന്‍സി മാജിക്ക്. ഏഷ്യാ കപ്പില്‍ (ടി20 ഫോര്‍മാറ്റ്) ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത് ഈ നേട്ടം കൈവരിച്ച ആദ്യ പേസറായി ചരിത്രം കുറിച്ചതും അദ്ദേഹത്തിനു കീഴിലാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ഇത്.

ഇവ കൂടാതെ ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ കളിയിലും നാലു നാഴികക്കല്ലുകള്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ക്രിക്കറ്റ് ലോകം കണ്ടു. 16 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യയുടെ ഒരു ഫാസ്റ്റ് ബൗളര്‍ സ്വന്തം നാട്ടില്‍ ഏകദിനത്തില്‍ ഫൈഫര്‍ നേടിയത്. മുഹമ്മദ് ഷമിയാണ് അഞ്ചു വിക്കറ്റുകള്‍ കൊയ്ത് ടീമിന്റെ ഹീറോയായി മറിയത്.

റുതുരാജ് ഗെയ്ക്വാദ് ഏകദിനത്തില്‍ തന്റെ ആദ്യ ഫിഫ്റ്റിയും സൂര്യകുമാര്‍ യാദവ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ ഏകദിന ഫിഫ്റ്റി നേടിയതും ഇതേ കളിയില്‍ തന്നെയാണ്. കൂടാതെ 27 വര്‍ഷങ്ങള്‍ക്കൊടുവിലാണ് മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഏകദിനം ജയിച്ചത് എന്നതും ഈ കളിയെ സ്‌പെഷ്യലാക്കി മാറ്റുന്നു.

1996ല്‍ മുന്‍ ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനു കീഴില്‍ ഓസീസിനെ തോല്‍പ്പിച്ച ശേഷം മൊഹാലിയില്‍ ഇന്ത്യക്കു ജയിക്കാനായിരുന്നില്ല. എംഎസ് ധോണി രണ്ടു തവണയും രാഹുല്‍ ദ്രാവിഡും വിരാട് കോലിയും ഓരോ തവണയും ടീമിനെ ഇവിടെ നയിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

Story first published: Saturday, September 23, 2023, 9:23 [IST]
Other articles published on Sep 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+