Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 19 ബോളില്‍ 35, സഞ്ജുവിന്റെ കാര്യം തീരുമാനമായി! ജിതേഷ് ലോകകപ്പിന്

റായ്പൂര്‍: ഇന്ത്യന്‍ ടീമിനൊപ്പം ലഭിക്കുന്ന അവസരങ്ങള്‍ എങ്ങനെയാണ് പരമാവധി മുതലാക്കേണ്ടതെന്നു കാണിച്ചു തന്നിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ. ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ഇഷാന്‍ കിഷനു പകരം ജിതേഷിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവന്നപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തീപ്പൊരി ഇന്നിങ്‌സിലൂടെ ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കിയാണ് അദ്ദേഹം ക്രീസ് വിട്ടത്.

ആറാം നമ്പറില്‍ കളിച്ച ജിതേഷ് 35 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. വെറും 19 ബോളിലായിരുന്നു ഇത്. മൂന്നു വമ്പന്‍ സിക്‌സറുകളും ഒരു ഫോറും ഇതിലുള്‍പ്പെടും. ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ സിക്‌സറുകളടിച്ചതും അദ്ദേഹം തന്നെയാണ്. ദേശീയ ടീമിനൊപ്പം ലഭിക്കുന്ന ചുരുക്കം ചില അവസരങ്ങള്‍ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നു സഞ്ജു സാംസണിനെപ്പോലെയുള്ള താരങ്ങള്‍ക്കു ഈ ഇന്നിങ്‌സിലൂടെ ജിതേഷ് കാണിച്ചു കൊടുക്കുകയും ചെയ്തു.

JITESH SHARMA

ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും അദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഓസീസിനെതിരായ ഈ പരമ്പരയില്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ജിതേഷിനു രണ്ടാം വിക്കറ്റ് കീപ്പറായി വിളിയെത്തിയത്. സഞ്ജുവായിരിക്കും ബാക്കപ്പ് വിക്കറ്റ് കീപ്പറെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി പകരം ജിതേഷിനെ ടീമിലെടുക്കുകയായിരുന്നു. ഇതു വെറുതെയല്ലെന്നു ഒറ്റ ഇന്നിങ്‌സിലൂടെ അദ്ദേഹം കാണിച്ചു തരികയും ചെയ്തു.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ജിതേഷ്. ടൂര്‍ണമെന്റില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ഓസീസിനെതിരേ അദ്ദേഹത്തിനു സെലക്ഷന്‍ കമ്മിറ്റി വീണ്ടും ടീമില്‍ ഇടം നല്‍കുകയായിരുന്നു. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന റായ്പൂരിലെ പിച്ചില്‍ ഓസീസിനെതിരേ 14ാം ഓവറിലാണ് ജിതേഷ് ക്രീസിലെത്തിയത്. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 111 റണ്‍സാണ് ഉണ്ടായിരുന്നത്.

ക്രിസ് ഗ്രീന്‍ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ രണ്ടാമത്തെ ബോള്‍ സിക്‌സറിലേക്കു പറത്തിയ ജിതേഷ് തന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു. ഡീപ്പ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയുള്ള താരത്തിന്റെ കിടിലന്‍ സിക്‌സ് കണ്ട് നോണ്‍ സ്‌ട്രൈക്കറായ റിങ്കു സിങ് പോലും ആശ്ചര്യപ്പെടുന്നത് കാണാമായിരുന്നു. ഇതേ ഓവറിലെ നാലാമത്തെ ബോളില്‍ ജിതേഷിന്റ മറ്റൊരു വമ്പന്‍ സിക്‌സര്‍. ഇത്തവണ എക്‌സ്ട്രാ കവറിനു മുകളിലൂടെയായിരുന്നു ബോള്‍ പറന്നത്.

JITESH SHARMA

അഞ്ചാം വിക്കറ്റില്‍ റിങ്കുവിനോടൊപ്പം 56 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ജിതേഷിനായിരുന്നു. ഇന്ത്യയുടെ ടോട്ടല്‍ 174 റണ്‍സ് വരെയെത്തിച്ചതും ഈ ജോടി തന്നെയാണ്. ഈ സഖ്യം ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 190 കടക്കുമെന്നായിരുന്നു കുരുതപ്പെട്ടിരുന്നത്.

പക്ഷെ ടീം സ്‌കോര്‍ 167ല്‍ നില്‍ക്കെ ജിതേഷ് പുറത്തായതോടെ ഇന്ത്യക്കു താളം നഷ്ടമാവുകയായിരുന്നു. പിന്നീട് തുടരെ വിക്കറ്റുകള്‍ കൈവിട്ട ഇന്ത്യ 174 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.

ഈ മല്‍സരത്തിലെ മിന്നുന്ന പ്രകടനത്തോടെ ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന കളിയിലും ജിതേഷ് ടീമില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലും അദ്ദേഹം ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഭാവി പദ്ധതികളുടെ ഭാഗമാണ് ജിതേഷ് എന്നു തന്നെയാണ് ഇതു തെളിയിക്കുന്നത്. സൗത്താഫ്രിക്കയിലും താരം കസറിയാല്‍ ടി20യില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ വഴി ഏറെക്കുറെ പൂര്‍ണമായി അടയാനും സാധ്യത കൂടുതലാണ്.

Story first published: Saturday, December 2, 2023, 7:20 [IST]
Other articles published on Dec 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+